പ്രണയ ബന്ധമുണ്ടോ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി സാനിയ ഇയ്യപ്പന്‍

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി സിനിമയിലെത്തിയ സാനിയ പിന്നീട് നായികയായി മാറുകയായിരുന്നു. മികച്ചൊരു നര്‍ത്തകി കൂടിയായ സാനിയ സോഷ്യല്‍ മീഡിയയിലെ താരമാണ്. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടേയും കിടിലന്‍ സ്‌റ്റൈലിലൂടെയും ഒരുപാട് പേരുടെ ഫാഷന്‍ ഇംസ്പിരിഷേനായി മാറിയിട്ടുണ്ട് സാനിയ. ഫാഷന്‍ സെന്‍സിന്റെ കാര്യത്തില്‍ ബോളിവുഡ് താരങ്ങളോട് കിടപിടിക്കുന്ന സുന്ദരിയാണ് സാനിയ എന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിന്റെ സിനിമകളിലെ പ്രകടനവും കയ്യടി നേടാറുണ്ട്.

മലയാള സിനിമ ഭാവിയിലെ താരമായിട്ടാണ് സാനിയയെ കാണുന്നത്. വലിയ സിനിമകളാണ് സാനിയയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ സോഷ്യല്‍ മീഡിയയിലൂടെ സ്വന്തമാക്കാന്‍ സാനിയ്ക്ക് സാധിച്ചിട്ടുണ്ട്. പലപ്പോഴും വൈറലായി മാറുന്ന ഫോട്ടോഷൂട്ടുകളാണ് സാനിയ നടത്താറുള്ളത്. താരത്തിന്റെ ഡാന്‍സ് വീഡിയോകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാനിയ.

ക്യൂ ആന്റ് എ

ഇന്‍സ്റ്റഗ്രാമിലെ ക്യൂ ആന്റ് എ സെഷനിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സാനിയ മറുപടി നല്‍കിയത്. രസകരമായ ഒരുപാട് ചോദ്യങ്ങള്‍ക്ക് സാനിയ മറുപടി നല്‍കുന്നുണ്ട്. ഇതിനിടെ ഒരാള്‍ സാനിയയുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന് ചോദിച്ചു കൊണ്ട് എത്തുകയും ചെയ്തിരുന്നു. താന്‍ ഇപ്പോള്‍ സിംഗിള്‍ ആണെന്നും ഒാരോ തവണയും ആരിലെങ്കിലും ഫോക്കസ് ചെയ്യമ്പോള്‍ എന്തുകൊണ്ടാണ് ഒറ്റയ്ക്ക് ആകുന്നതാണ് തനിക്ക് നല്ലതെന്ന് അവര്‍ കാണിച്ച് തരികയാണെന്നുമായിരുന്നു സാനിയ ഈ ചോദ്യത്തിന് നല്‍കിയ മറുപടി. പിന്നീട് മറ്റൊരു ചോദ്യമായി സാനിയയുടെ മുന്നിലെത്തിയത് ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നുവെങ്കില്‍ അത് ആരെ പോലെയായിരിക്കണം എന്നായിരുന്നു. ഇതിന് മറുപടിയായി സാനിയ നടന്‍ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്റെ ചിത്രമായിരുന്നു പങ്കുവച്ചത്.

സാനിയ മറുപടി പറയുന്നു

ഒരുപാട് ചോദ്യങ്ങള്‍ക്ക് സാനിയ മറുപടി പറയുന്നുണ്ട്. അതോടൊപ്പം തന്റെ യാത്രകളില്‍ നിന്നുമുള്ളതും ഇതുവരെ പങ്കുവെക്കാത്തതുമായ ചിത്രങ്ങളും വീഡിയോകളുമെല്ലാം സാനിയ പങ്കുവെക്കുന്നുണ്ട്. തന്റെ രഹസ്യങ്ങള്‍ എല്ലാം സൂക്ഷിക്കുന്ന സുഹൃത്തിനെക്കുറിച്ചും ഏറ്റവും അടുത്ത സുഹൃത്തിനെക്കുറിച്ചുമെല്ലാം സാനിയ മറുപടി നല്‍കുന്നുണ്ട്. താരസുന്ദരിയുടെ ഉത്തരങ്ങള്‍ക്ക് ആരാധകര്‍ കയ്യടിക്കുകയാണ്.

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആരാധകരുടെ കയ്യടി നേടുന്നത്. മമ്മൂട്ടി ചിത്രം ബാല്യ കാല സഖിയിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പിന്നീട് ക്യൂന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ നായികയായി മാറുകയായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ സാനിയയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിലും ഒരു പ്രധാന വേഷത്തില്‍ സാനിയ എത്തിയിരുന്നു. നിരവധി സിനിമകളാണ് സാനിയയുടേതായി പുറത്തിറങ്ങാനുള്ളത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സല്യൂട്ട് ആണ് സാനിയയുടെ പുതിയ സിനിമ. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Recommended Video

Saniya Iyyappan shares her dream to become lady superstar | FilmiBeat Malayalam
ഡാന്‍സ് വീഡിയോ

അതേസമയം ഈയ്യടുത്തായിരുന്നു സാനിയയുടെ ഡാന്‍സ് വീഡിയോ വൈറലായി മാറിയത്. ബിഗ് ബോസ് താരം കൂടിയായ റംസാനൊപ്പമുള്ള വീഡിയോയായിരുന്നു വൈറലായത്. ഇരുവരും ഒരുമിച്ചുള്ള ഡാന്‍സ് വീഡിയോകള്‍ നേരത്തേയും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. അമ്പരപ്പിക്കുന്ന ഡാന്‍സ് മൂവുകളുമായി ഇരുവരും കയ്യടി നേടുകയാണ്. റംസാനും സാനിയയും ഒരേ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ താരങ്ങളായി മാറിയവരാണ്. നേരത്തെ സാനിയയുടെ രാജസ്ഥാന്‍ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങളും കശ്മീര്‍ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങളും മാലിദ്വീപ് യാത്രയിലെ ചിത്രങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു.

Read more about: saniya iyappan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X