ചെയ്യുന്നത് വലിയ രാജ്യദ്രോഹം!! ഒരിക്കലും അങ്ങനെ ചെയ്യരുത്, മോഹൻലാലിനോടൊപ്പം ലൂസിഫർ ടീം...

വ്യാജ പതിപ്പുകൾ സിനിമ മേഖലയ്ക്ക് എന്നും ഒരു ഭീഷണിയാണ്. ഇതിനെതിരെ എത്ര നടപടി സ്വീകാരിച്ചാലും വീണ്ടും വ്യാജന്മാർ തലപൊക്കും. സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ ഹൗസ്ഫുള്ളായി ഓടുമ്പോഴാണ് വ്യാജ പ്രിന്റുകൾ പ്രചരിക്കുന്നത്. ഇതിനെ സിനിമ ലോകവും സൈബർ ലോകവും ഒന്നടങ്കം രംഗത്തെത്തിയിട്ടും തടയിടാൻ കഴിയുന്നില്ല.

ദോഹയിൽ ഇനി പൃഥ്വിയ്ക്ക് സുഖമായി ഉറങ്ങാം!! ഡയറക്ടർ സാറിനും ഭാര്യയ്ക്കും വൻ സർപ്രൈസ്, തങ്ങളോട് ഈ ചതി വേണ്ടായിരുന്നെന്ന് ആരാധകർ...
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ലൂസിഫർ. മാർച്ച് 28 നായിരുന്നു ചിത്രം റിലീസിനെത്തിയത്. മാസ് പ്രകടനമായിരുന്നു ചിത്രത്തിൽ ലാലേട്ടൻ കാഴ്ചവെച്ചത്. ചിത്രം ഹൗസ് ഫുള്ളായി കേരളത്തിനകത്തും പുറത്തും ഒടുകയാണ്. എന്നാൽ ഇപ്പോൾ ലൂസിഫറിനെതിരെ അത്ര സുഖകരമായ വാർത്തയല്ല പുറത്തു വരുന്നത്. സംവിധായകൻ പൃഥ്വിരാജും, മോഹൻലാലും ലൂസിഫറിലെ മറ്റ് താരങ്ങളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരോട് അപേക്ഷയും മുന്നറിയിപ്പുമായിട്ടാണ് ലൂസിഫർ ടീം എത്തിയിരിക്കുന്നത്.

 ക്ലിപ്പുകൾ  ഷെയർ ചെയ്യരുത്

ക്ലിപ്പുകൾ ഷെയർ ചെയ്യരുത്

ലൂസിഫർ' എന്ന ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങൾ നൽകിയ അഭൂതപൂർവമായ വരവേൽപ്പിന് ആദ്യമായി നന്ദിപറഞ്ഞു കൊണ്ടായിരുന്നു തുടക്കം. 'ലൂസിഫർ' വലിയ വിജയത്തിലേക്ക് കുതിയ്ക്കുന്ന ഈ വേളയിൽ, ചിത്രത്തിന്റെ ചില ഭാഗങ്ങൾ മൊബൈലിൽ പകർത്തി വാട്സാപ്പ് വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും ചിലർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വലിയ ദ്രോഹമാണ് ഇക്കൂട്ടർ സിനിമയോട് കാണിക്കുന്നത്. ഇങ്ങനെയുള്ള ക്ലിപ്പിംഗുകൾ ഷെയർ ചെയ്യുകയും പരത്തുകയും ചെയ്യുന്നതായി കണ്ടെത്തിയാൽ, അത് ശിക്ഷാർഹമായ കുറ്റമാണെന്ന് മനസ്സിലാക്കി തടകുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു. എന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.

 വ്യാജന്മാർക്കെതിരെ ലൂസിഫർ ടീം

വ്യാജന്മാർക്കെതിരെ ലൂസിഫർ ടീം

വ്യാജ പതിപ്പുകളും വീഡിയോയും പ്രചരിപ്പിക്കുന്നതിനെതിരെ ലൂസിഫറിലെ താരങ്ങൾ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. ലൂസിഫർ ടീം ഒന്നടങ്കമാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വ്യാജപതിപ്പുകൾ ഫേസ്ബുക്കിലൂടെയും മറ്റ് സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലൂടേയും പ്രചരിപ്പിക്കുരുതെന്ന് താരങ്ങൾ ആഹ്വാനം ചെയ്തിരിക്കുന്നത്. മോഹൻലാൽ, ടൊവിനോ, മ‍ഞ്ജുവാര്യർ, ഇന്ദ്രജിത്ത് എന്നിവരും രംഗത്തെത്തിയിട്ടുണ്ട്.

 കന്നി സംരംഭം

കന്നി സംരംഭം

പൃഥ്വിരാജിന്റെ കന്നി സംരംഭമാണ് ലൂസിഫർ. ഏറെ നാളുകളായുള്ള താരത്തിന്റെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു ചിത്രമെന്ന്. പൃഥ്വിയുടെ കഠിനാധ്വാനമാണ് ലൂസിഫറിന്റെ വിജയം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കൂടാതെ പൃഥ്വിയെന്ന സംവിധായകന് ആശംസകൾ നേർന്ന് ആരാധകരും രംഗത്തെത്തുന്നുണ്ട്. മികച്ച അഭിനേതാവ് മാത്രമല്ല നല്ല സംവിധായകനാണെന്നും പൃഥ്വി ലൂസിഫറിലൂടെ തെളിയിച്ചിരിക്കുകയാണ്.

 ലൂസിഫറിന്റെ ക്ലിപ്പുകൾ

ലൂസിഫറിന്റെ ക്ലിപ്പുകൾ

ലൂസിഫറിലെ മാസ് സീനുകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. തിയേറ്ററുകളിൽ അവേശം ഉണർത്തിയ രംഗങ്ങളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ലാലേട്ടനും പൃഥ്വിയും തമ്മിലുളള സീനുകളും സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. താരങ്ങളോടുള്ള ആരാധന മൂത്താണ് ഇത്തരത്തിലുളള പ്രവർത്തികൾ ചെയ്യുന്നത്. എന്നാൽ ഇത് സിനിമ മേഖലയെ തന്നെ തകർക്കും. തിയേറ്ററുകളിൽ ഓടുന്നചിത്രങ്ങളുടെ വ്യാജ സിഡി പുറത്തിറക്കുന്നത് ക്രിമിനൽ നടപടി കൂടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X