വേദനിപ്പിക്കുന്ന കാര്യമാണത്, തലമുറ മാറ്റം അറിയാത്തവര്‍; ബോഡി ഷെയ്മിംഗിനെ കുറിച്ച് ലുക്ക്മാന്‍

താരങ്ങളായാലും സാധാരണക്കാരായാലും ബോഡി ഷെയ്മിങ് പോലുളള അനീതികളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കാറില്ല. നിറത്തിന്റേയും രൂപത്തിന്റേയും പേരിലുള്ള പരിഹാസങ്ങള്‍ നമ്മുടെ സമൂഹത്തിലും സിനിമയിലുമെല്ലാം ഇന്നും സജീവമാണ്. ബോഡി ഷെയ്മിങ്ങിനെതിരെ താരങ്ങള്‍ തന്നെ ശക്തമായി രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും ഇത് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ കഴിവിലൂടെ ശ്രദ്ധ നേടിയ താരങ്ങള്‍ക്കു പോലും ഇത്തരം ദുരനുഭവങ്ങളുണ്ട്. താരജീവിതത്തില്‍ ഒഴിച്ചു കൂടാത്ത ഒന്നാണ് ഇന്ന് സോഷ്യല്‍ മീഡിയ.അവിടെ പ്രശംസകള്‍ക്കും നല്ല വാക്കുകള്‍ക്കുമൊപ്പം ഇത്തരം മോശം പ്രതികരണങ്ങളും താരങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

ഈയ്യടുത്തായി സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത ബോഡി ഷെയ്മിംഗ് നേരിട്ട താരമാണ് നടന്‍ ലുക്ക്മാന്‍. ഈയ്യടുത്തായിരുന്നു ലുക്ക്മാന്‍ വിവാഹിതനായത്. താരത്തിന്റെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍് വൈറലായിരുന്നു. സിനിമാ ലോകവും ആരാധകരും ലുക്ക്്മാന് ആശംസകളുമായി എത്തിയിരുന്നു. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ ലുക്ക്മാനെതിരെ ബോഡി ഷെയ്മിങുമായി രംഗത്ത് എത്തുകയായിരുന്നു. താരത്തിന്റെ നിറത്തിന്റെ പേരിലായിരുന്നു സോഷ്യല്‍ മീഡിയയുടെ അവഹേളനങ്ങള്‍. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

 ബോഡി ഷെയ്മിങ്ങിനെക്കുറിച്ച്

ഇതിനിടെ ഇപ്പോഴിതാ തനിക്ക് നേരിട്ട ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലുക്ക്മാന്‍. വനിതയോടായിരുന്നു ലുക്ക്മാന്റെ പ്രതികരണം. അത്തരം ചിന്താഗതിക്കാര്‍ പ്രതികരണം അര്‍ഹിക്കുന്നില്ലെന്നും പ്രതികരിച്ചാല്‍ അവര്‍ക്ക് വിസിബിലിറ്റി കിട്ടുമെന്നുമാണ് ലുക്ക്മാന്‍ പറയുന്നത്. തലമുറമാറ്റം അ്‌റിയാത്തവരോട് തല്‍ക്കാലം പ്രതികരിക്കാനില്ലെന്നും താരം വ്യക്തമാക്കുന്നു. ലുക്ക്മാന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

മോശം ചിന്താഗതി

''വളരെ ചെറിയൊരു ശതമാനം ആളുകളാണ് മോശം കമന്റുമായി വന്നത്. ബാക്കിയുള്ളവരൊക്കെ പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. അത്ത്രം മോശം ചിന്താഗതിയുള്ളവരോട് മനപൂര്‍വ്വമാണ് പ്രതികരിക്കാതിരിക്കുന്നത്. കാരണം അവരൊന്നും പ്രതികരണം പോലും അര്‍ഹിക്കുന്നില്ല. മാത്രമല്ല പ്രതികരിച്ചാല്‍ ആ ആളുകള്‍ക്ക് കൂടുതല്‍ വിസിബിലിറ്റി കിട്ടും'' ലക്ക്മാന്‍ പറയുന്നു.

''കല്യാണം കഴിഞ്ഞ് അടുത്ത ദിവസം തന്നെ തല്ലുമാല എന്ന ചിത്രത്തിന്റെ ഷൂട്ടില്‍ തിരക്കിലായി. അതുകൊണ്ട് ഇങ്ങനൊരു സംഭവത്തെക്കുറിച്ച് അറിയാന്‍ വൈകി. വേദനിപ്പിക്കുന്ന കാര്യമാണ് ബോഡി ഷെയ്മിങ്. ആളുകളുടെ മനസില്‍ പതിഞ്ഞു പോയ തെറ്റുകളാണ് അവരെക്കൊണ്ടിങ്ങനെ ചിന്തിപ്പിക്കുന്നത്. അ്ത് മാറാന്‍ സമയമെടുക്കും. ഞാനും പണ്ട് ഇങ്ങനെ കളിയാക്കുകയും ചിരിക്കുകയും ചെയ്തിട്ടുണ്ടാകും. പക്ഷെ ഇപ്പോള്‍ അതൊക്കെ തെറ്റാണെന്ന് അറിയാം. തലമുറമാറ്റം അറിയാത്ത ആളുകളോട് തല്‍ക്കാലം പ്രതികരിക്കാനില്ല'' എന്നും ലുക്ക്മാന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഉണ്ട

ചെറിയ വേഷങ്ങളിലൂടെയാണ് ലുക്ക്മാന്‍ സിനിമയിലെത്തുന്നത്. ഉണ്ടയിലെ വേഷമാണ് ലുക്ക്മാനെ ശ്രദ്ധേയനാക്കുന്നത്. തുടര്‍ന്ന് നിരവധി സിനിമകളിലൂടെ മലയാളസിനിമയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു ലുക്ക്മാന്‍. ഓപ്പറേഷന്‍ ജാവ, അജഗജാന്തരം, നാരദന്‍, ആറാട്ട്, കെഎല്‍ പത്ത്, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് ലുക്ക്മാന്‍. നിരവധി സിനിമകള്‍ ലുക്ക്മാന്റേതായി പുറത്തിറങ്ങാനുണ്ട്. തല്ലുമാല, സൗദി വെള്ളക്ക് എന്നീ സിനിമകളാണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. ഓപ്പറേഷന്‍ ജാവ സംവിധാനം ചെയ്ത തരുണ്‍ മൂര്‍ത്തിയാണ് സൗദി വെള്ളക്കയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല.

Recommended Video

Actor Lookman Wedding | നടൻ ലുക്മാൻ വിവാഹിതനായി | Oneindia Malayalam
പ്രതീക്ഷയോടെ

അര്‍ച്ചന 21 നോട്ടൗട്ട് ആണ് ലുക്ക്മാന്‍ അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈ കഴിഞ്ഞ ഫെബ്രുവരി 22 നായിരുന്നു ലുക്ക്മാന്റെ വിവാഹം. ജുമൈനയാണ് ലുക്ക്മാന്റെ മനസ് കവര്‍ന്നത്. ഇരുവര്‍ക്കും ആശംസകളുമായി സിനിമാ ലോകം എത്തിയിരുന്നു. മലപ്പുറത്തെ പന്താവൂരില്‍ വച്ചായിരുന്നു വിവാഹം നടന്നത്. താരത്തിന് ആശംസകളുമായി ഓപ്പറേഷന്‍ ജാവയിലെ സഹതാരങ്ങളായ ബാലു വര്‍ഗീസ്, ബിനു പപ്പു എന്നിവരുമെത്തിയിരുന്നു. കെല്‍ 10 പത്ത് എന്ന സിനിമയിലൂടെയാണ് ലുക്ക്മാന്‍ അരങ്ങേറുന്നത്. ഓപ്പറേഷന്‍ ജാവയിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ലുക്ക്മാനെ സിനിമാ ലോകം കാണുന്നത്.

More from Filmibeat

Read more about: movies
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X