ടിനി ടോമിന്റെ ഭ്രമയുഗം സ്‌കിറ്റ് കണ്ട മമ്മൂട്ടിയോളം ആരും അനുഭവിച്ചിട്ടില്ല; ട്രോളി എംഎ നിഷാദ്

വനിത ഫിലിം അവാര്‍ഡ് വേദിയിലെ നടന്‍ ടിനി ടോമിന്റേയും സംഘത്തിന്റേയും സ്‌കിറ്റ് വൈറലായി മാറുകയാണ്. പക്ഷെ കയ്യടികളേക്കാള്‍ കൂടുതലും കിട്ടുന്നത് ട്രോളുകളാണെന്ന് മാത്രം. മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ സ്പൂഫ് ആയിരുന്നു സ്‌കിറ്റ്. മമ്മൂട്ടിയുടെ കൊടുമണ്‍ പോറ്റിയെ അവതരിപ്പിച്ചത് ടിനി ടോം ആയിരുന്നു. മുമ്പും മമ്മൂട്ടിയുടെ അനുകരിച്ച് കയ്യടി നേടിയിട്ടുള്ള താരമാണ് ടിനി ടോം. എന്നാല്‍ ഇത്തവണ താരത്തിന്റെ അനുകരണം പാളിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇതിനിടെ ഇപ്പോഴിതാ ടിനിയെ ട്രോളി സംവിധായന്‍ എംഎ നിഷാദും രംഗത്തെത്തിയിരിക്കുകയാണ്. നമ്മളെല്ലാം കഷ്ടക്കാലത്തെപ്പറ്റി പരാതി പറയും. അപ്പോ നമ്മള്‍ ടിനി ടോമിന്റെ ഭ്രമയുഗം സ്‌കിറ്റ് കാണേണ്ടി വന്ന മമ്മൂക്കയെപ്പറ്റി ഓര്‍ക്കുക. അത്രയൊന്നും ജീവിതത്തില്‍ ആരും അനുഭവിച്ചിട്ടില്ലല്ലോ എന്നായിരുന്നു നിഷാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ജസ്റ്റ് ഫോര്‍ ഹൊറര്‍ എന്നും അദ്ദേഹം മമ്മൂട്ടിയുടേയും ടിനിയുടേയും ചിത്രങ്ങള്‍ ചേര്‍ത്തു വച്ച ട്രോള്‍ പങ്കുവച്ചു കൊണ്ട് പറഞ്ഞിരുന്നു.

MA Nishad

പിന്നാലെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. ടിനിയ്ക്കുള്ള പരിഹാസത്തെ തമാശയായി എടുക്കുന്നവരും നിഷാദിനെ വിമര്‍ശിക്കുന്നവരുമുണ്ട് കമന്റില്‍. ഒരു സിനിമ പ്രവര്‍ത്തകന്‍ ഇങ്ങനെ മറ്റൊരുകലാകാരനെ പരസ്യമായി വിമര്‍ശിക്കുന്നത് മോശം അല്ലെ എല്ലാവര്ക്കും മമ്മുട്ടിയെ പോലെ അഭിനയിക്കാന്‍ പറ്റില്ലാലോ, താങ്കളുടെ അഭിനയം ഓസ്‌കാര്‍ ലെവല്‍ ആയതിനാല്‍ ടിനിയെ വിമര്‍ശിക്കാന്‍ ആരെക്കാളും യോഗ്യത ഉണ്ട്, താങ്കളുടെ മജോറിറ്റി സിനിമകള്‍ ( സംവിധാനം ) കണ്ടിട്ടുള്ളവര്‍ക്കും ഇത് തന്നെയാകും പറയാനുള്ളത് എന്നാണ് കമന്റുകള്‍.

ഭാവം കണ്ടാലറിയാം ടിനി ടോമിടെ കോപ്രായം മൂപ്പര്‍ക്ക് അത്രാണ്ട് ഇഷ്ടയില്ല്യാന്ന് തോന്നണു, നിങ്ങളും കൂടി കളിയാക്കിയാല്‍...? അയാള്‍ക്ക് ജീവിക്കണ്ടേ.? താങ്കളുടെ അയ്യര്‍ ഇന്‍ അറേബ്യ തീയേറ്ററില്‍ കാണേണ്ടി വന്നതിനപ്പുറം വലിയ കഷ്ടകാലം ഇതുവരെ ഉണ്ടായിട്ടില്ല, ഇതൊരു സ്‌കിറ്റ് അല്ലെ കോമഡി സ്‌കിറ്റ്... അതിനെ ഇങ്ങനെ ട്രോള്‍ ചെയ്യണോ, മമ്മുക്കയുടെ ഡ്യൂപ്പ് അങ്ങേരുടെ മുന്നില്‍ ചെയ്ത ഈ സാഹസത്തിന് ടിനി അഭിനന്ദനം അര്‍ഹിക്കുന്നു എന്നാണ് ചില കമന്റുകള്‍. ടിനിയെ അനുകൂലിച്ചും നിഷാദിനെ അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.

MA Nishad

ബിജു കുട്ടന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരും ടിനി ടോമിനൊപ്പം സ്‌കിറ്റിലുണ്ടായിരുന്നു. വോട്ട് തേടി ഒരു രാഷ്ട്രീയ നേതാവ് മനയ്ക്കലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സ്‌കിറ്റായി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി സദസില്‍ ഇരിക്കുമ്പോഴായിരുന്നു സ്‌കിറ്റ് അവതരിപ്പിച്ചത്. എന്നാല്‍ സിക്റ്റിനിടെ ക്യാമറ മമ്മൂട്ടിയുടെ മുഖത്തേക്ക് തിരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാവങ്ങള്‍ സ്‌കിറ്റിനോട് അതൃപ്തിയുള്ളതായി തോന്നിപ്പിക്കുന്നതായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. നിരവധി പേരാണ് അക്കാര്യം ചൂണ്ടിക്കാണിച്ച് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

ഈ അടുത്ത കാലത്തൊന്നും ഇത്രയും നിലവാരമില്ലാത്ത കോമഡി ഷോ കണ്ടിട്ടില്ല, ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഫുള്‍ സ്റ്റോപ്പ് ഇട്ടാല്‍ ചിരിക്കാന്‍ സൗകര്യമായിരുന്നു, മമ്മൂട്ടിയെ കളിയാക്കിയാല്‍ പോലും അദ്ദേഹം ചിരിക്കും പക്ഷേ ഇത് എന്താണ് കാണിക്കുന്നത് ചുമ്മാ, മമ്മൂട്ടിക്ക് അത്ര പിടിച്ചില്ലെന്ന് തോന്നുന്നു, മേലെപറമ്പില്‍ ആണ്‍ വീട്ടിലെ നരേന്ദ്ര പ്രസാദ് അടിപൊളി, മമ്മൂക്കയെ ഒഴിവാക്കി ഈ റോള്‍ ടിനിയെ കൊണ്ട് ചെയ്താല്‍ മതിയായിരുന്നു, ശങ്കരന്‍ വീണ്ടും തേങ്ങിമില്‍ തന്നെ ടിനി വീണ്ടും എയറില്‍ തന്നെ, എന്നിങ്ങനെയാണ് വീഡിയോയോടുള്ള പ്രതികരണങ്ങള്‍.

More from Filmibeat

Read more about: ma nishad tini tom mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X