പേടിപ്പിക്കരുത്, കെ.ജി.എഫ് വന്നാലും എനിക്ക് തള്ളി മറിക്കാം; മാല പാര്‍വതിയുടെ മറുപടി വൈറല്‍

വന്‍ വിജയമായി മാറിയിരിക്കുകയാണ് ഭീഷ്മ പര്‍വ്വം. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒരുമിച്ച സിനിമയെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോകളും പാട്ടുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിലെ ബി നൊട്ടോറിയസ് എന്ന വീഡിയോ ഗാനം അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ് ഡയലോഗുകളും വീഡിയോയില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്.

ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ലഭിച്ച കമന്റിന് നടി മാലാ പാര്‍വതി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മാലാ പാര്‍വതിയുടെ പോസ്റ്റിന് കെ.ജി.എഫിന്റെ പോസ്റ്ററിനൊപ്പം 'ഈ ഒരു ഐറ്റം വരുവോളം തള്ളി മറിച്ചോ കേട്ടോ, അതുകഴിഞ്ഞു ഇച്ചിരി കുറക്കാന്‍ നോക്കണം,' എന്നായിരുന്നു ഒരാളുടെ കമന്റ്. കെജിഎഫ് 2 ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ സിനിമയാണ്. കന്നഡ ചിത്രത്തിന്റെ ഒന്നാം ഭാഗം കേരളത്തിലും വന്‍ വിജയമായി മാറിയിരുന്നു. ഇതിനാല്‍ രണ്ടാം ഭാഗത്തിനായി ആരാധകര്‍് കാത്തിരിക്കുകയാണ്. ഈ കമന്റിന് മാലാ പാര്‍വതി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ കയ്യടി നേടുന്നത്.

 പേടിപ്പിക്കരുത്

'ഒരു കാര്യം പറഞ്ഞോട്ടെ. കോമഡി ആയിട്ട് എടുത്താല്‍ മതി. കെ.ജി.എഫ് എന്ന ഐറ്റം വരുമ്പോള്‍, അത് ' വേറെ ' ആള്‍ക്കാരുടെ ആണെന്നും, അതില്‍ നിങ്ങള്‍ക്കൊന്നും ഒരു ഇടവുമില്ല എന്നാണല്ലോ, ഈ മെസേജ് കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ ഒരു തിരുത്തുണ്ട്.കെ.ജി.എഫും എനിക്ക് തള്ളി മറക്കാം. കാരണം കെ.ജി.എഫ് മലയാളം വേര്‍ഷനില്‍ പ്രധാനപ്പെട്ട ഒരു കഥാപത്രത്തിന് എന്റെ ശബ്ദമാണ്. അത് കൊണ്ട് പേടിപ്പിക്കരുത്. എന്നല്ല ഇനി കെ.ജി.എഫിനെക്കാള്‍ വലുത് എന്തെങ്കിലും വന്നാലും ഭീഷ്മ പര്‍വ്വം ആഘോഷിക്കും. കാരണം. ആ പടം ഒരു പടമാ' എന്നായിരുന്നു മാലാ പാര്‍വതിയുടെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് കയ്യടിച്ചു കൊണ്ട് ആരാധകര്‍ എത്തിയിരിക്കുകയാണ്. നേരത്തേയും സമാനമായ രീതിയില്‍ മറുപടികള്‍ നല്‍കി മാലാ പാര്‍വതി കയ്യടി നേടിയിരുന്നു.

വീഡിയോ

അതേസമയം കഴിഞ്ഞ ദിവസം പുറത്ത് വന്ന ബി നൊട്ടോറിയസ് എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പഞ്ഞിക്കിടണംന്ന് പറഞ്ഞാല്‍ എന്താന്ന് അറിയോ, നെഫ്യൂസേ ആള്‍ക്ക് മൂന്ന് വെച്ച് കിട്ടും, ചാമ്പിക്കോ, ബോംബെക്കാരാ ജാവോന്ന് പറയണം, ജാവോ, എന്നിങ്ങനെ ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ് ഡയലോഗുകളെല്ലാം പാട്ടില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. 80 കോടിയാണ് ചിത്രം ഇതിനോടകം നേടിയിരിക്കുന്നത്. റിലീസ് ചെയ്ത ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഭീഷ്മ പര്‍വ്വം 50 കോടി നേടിയിരുന്നു. ബിഗ് ബി പുറത്തിറങ്ങി പതിനഞ്ച് വര്‍ഷം പിന്നിടുമ്പോഴാണ് മമ്മൂട്ടിയും അമലും ഒരുമിക്കുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ തന്നെ കഴിഞ്ഞിരുന്നുവെങ്കിലു കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ചിത്രീകരണം മാറ്റിവെക്കുകയായിരുന്നു.

വന്‍ താരനിര

വന്‍ താരനിര തന്നെ അണിനിരന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. മമ്മൂട്ടിയ്‌ക്കൊപ്പം സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, നദിയ മൊയ്തു, അനഘ, ദിലീഷ് പോത്തന്‍, ജിനു ജോസഫ്, മാലാ പാര്‍വതി, അനസൂയ ഭരദ്വാജ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അമല്‍ നീരദും ദേവ്ദത്ത് സജിയും ചേര്‍ന്നാണ് സിനിമയൊരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന്റേതാണ് ക്യാമറ. സുഷിന്‍ ശ്യാം ആണ് പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. അമല്‍ നീരദ് തന്നെയാണ് സിനിമയുടെ നിര്‍മ്മാണവും.

Read more about: maala parvathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X