For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിമാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത് ഇത്തരം സാഹചര്യങ്ങളില്‍; തുറന്ന് പറഞ്ഞ് മാലാ പാര്‍വതി

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് മാലാ പാര്‍വതി. അഭിനേത്രി എന്നതു പോലെ തന്നെ സാമുഹിക പ്രവര്‍ത്തക എന്ന നിലയിലും മാലാ പാര്‍വതിയെ മലയാളികള്‍ക്ക് അടുത്തറിയാം. സിനിമയിലേയും സമൂഹത്തിലേയും പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാറുണ്ട് മാലാ പാര്‍വതി. ഇപ്പോഴിതാ സിനിമയിലെ മോശം പ്രവണതകളെക്കുറിച്ച് മനസ് തുറക്കുകയാണ് മാലാ പാര്‍വതി.

  Also Read: പെണ്ണെന്തൊരു പെണ്ണാണ്! 'ഡിയര്‍ വാപ്പി'യിലെ പുതിയ ഗാനം പുറത്തിറങ്ങി

  കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നടിമാര്‍ എന്തുകൊണ്ടാണ് വിട്ടു വീഴ്ചയ്ക്ക് തയ്യാറാകുന്നതെന്നാണ് താരം വ്യക്തമാക്കുന്നത്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ നേരിടേണ്ടത് എങ്ങനെയാണെന്നും താരം പറയുന്നു. താന്‍ എന്തുകൊണ്ടാണ് ഐസിസിയില്‍ നിന്നും രാജിവച്ചതെന്നും മാലാ പാര്‍വതി പറയുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  പുതുതലമുറയിലെ ചിലരെങ്കിലും മുകളിലേക്ക് കയറി പോകാന്‍ അത്തരം സമീപനങ്ങള്‍ സ്വീകരിക്കുന്നുണ്ടോ? എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഉണ്ടാകുമല്ലോ. തീര്‍ച്ചയായും ഉണ്ടാകും. പുതുതായി വരുന്നവരെ സംബന്ധിച്ച് നല്ല അവസരം കിട്ടാന്‍ വെല്ലുവിളിയുണ്ട്. ഒരു സിനിമയില്‍ നായികയായി വന്നുവെന്ന് കരുതി. അവരെ ചാനലുകളിലും മറ്റുമായി ആഘോഷിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടാമത്തെ മൂന്നാമത്തേയും സിനിമയൊക്കെ വിഷയമാണെന്നാണ് മാലാ പാര്‍വതി പറയുന്നത്.

  Also Read: കാറ് വാങ്ങാന്‍ വന്നിട്ട് വാങ്ങിയത് എന്നെ; പരിചയപ്പെട്ട് ഒരു മാസം കൊണ്ട് വിവാഹമായെന്ന് ഫിറോസും സജിനയും


  പലപ്പോഴും അത് കിട്ടാതെ വരുമ്പോള്‍ ഓരോരുത്തരുടേയും മാനസികാവസ്ഥ വ്യത്യസ്തമായിരിക്കാം. അങ്ങനെ വരുമ്പോള്‍ ചിലര്‍ക്ക് ഒരു ട്രാപ്പ് പോലെ അനുഭവപ്പെട്ടേക്കാം. നായികമാര്‍ക്കേ അറിയാന്‍ പറ്റൂ, അവരോടാണ് ചോദിക്കേണ്ടത്. ചിലര്‍ക്കെങ്കിലും അത്തരം ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടി വരുമായിരിക്കും. പക്ഷെ അതിനാണ് പോഷ് ആക്ടും ഐസിസിയുമൊക്കെ ഉള്ളതെന്നും താരം പറയുന്നുണ്ട്.

  ഇതോടെയാണ് എന്തുകൊണ്ടാണ് ഐസിസിയില്‍ നിന്നും രാജിവച്ചതെന്ന് അവതാരകന്‍ ചോദിക്കുന്നത്.

  ഐസിസിയില്‍ നിന്നും രാജിവെക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ലായിരുന്നു. അതൊരു ജെസിബിയുടെ കൈ ആണ്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നേരെ പോയി പിടിച്ചോണം, ഇല്ലെങ്കില്‍ നമ്മളുടെ കഴുത്തിന് പിടിക്കും. അങ്ങനെയാണ് നിയമത്തില്‍ എഴുതിവച്ചിരിക്കുന്നത്. ഐസിസി മെമ്പര്‍ ആയിക്കഴിഞ്ഞാല്‍ ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. ഒരു കാര്യത്തില്‍ നില്‍ക്കുമ്പോള്‍ നമ്മളോട് സഹകരിക്കുന്നില്ല എന്നാണെങ്കില്‍ നമ്മള്‍ അവിടെ നില്‍ക്കാതിരിക്കുക എന്നതാണ് ബുദ്ധി. ഇല്ലെങ്കില്‍ നമ്മള്‍ നിയമപരമായി തന്നെ പെട്ടു പോകുമെന്നാണ് മാലാ പാര്‍വതി പറയുന്നത്.

  അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വത്തില്‍ അഭിനയിച്ചതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. അമല്‍ നീരദിന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് ഭയങ്കര രസമാണ്. അമല്‍ സാറിന്റെ സെറ്റ് എന്നത് ഐഡിയല്‍ സെറ്റാണ്. സിനിമയാണ് അവിടെ നടക്കുന്നത്. കഥാപാത്രത്തെ ഒരുക്കുന്നതിലും മറ്റുമെല്ലാം ഒരുപാട് സ്വാതന്ത്ര്യമുണ്ട്. അതിനായി വേണ്ടതൊക്കെ ലഭിക്കുമെന്നാണ് മാലാ പാര്‍വതി പറയുന്നത്.

  ഗോള്‍ഡന്‍ ഹാര്‍ട്ടുള്ള മനുഷ്യനാണ് മമ്മൂക്ക. ദേഷ്യമൊക്കെ പുറമെ കാണിക്കുമെങ്കിലും. എന്റെ അനുഭവത്തില്‍ അതാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഒരു നല്ല വാക്കു കൊണ്ടെങ്കിലും കൂടെ നില്‍ക്കുന്നതും മനസിലാക്കുന്നതും മമ്മൂക്കയാണ്. മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ നമുക്ക് ഒരു പേടിയുമില്ല. ഒരു ശക്തി നമ്മളുടെ കൂടെയുണ്ടെന്ന് നമുക്കറിയാമെന്നും താരം പറയുന്നുണ്ട് വീഡിയോയില്‍.

  വര്‍ഷങ്ങളായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് മാലാ പാര്‍വതി. പൃഥ്വിരാജ് നായകനായ ഗോള്‍ഡില്‍ ആണ് മാലാ പാര്‍വതി ഒടുവിലായി അഭിനയിച്ചത്. നിരവധി സിനിമകളാണ് അണിയറയിലുള്ളത്. മലയാലത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും സജീവ സാന്നിധ്യമാണ് മാലാ പാര്‍വതി. തമിഴില്‍ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. നയന്‍താര ചിത്രം കണക്ടാണ് മാലാ പാര്‍വതിയുടെ ഒടുവിലായി പുറത്തിറങ്ങിയ തമിഴ് ചിത്രം. കജോളിനെ നായികയാക്കി രേവതിയൊരുക്കിയ സലാം വെങ്കിയിലൂടെ ഹിന്ദിയിലും അരങ്ങേറിയിരിക്കുകയാണ് മാലാ പാര്‍വതി. നിരവധി സിനിമകളാണ് അണിയറയിലുള്ളത്.

  Read more about: maala parvathi
  English summary
  Maala Parvathi Opens Up About How Actresses Had To Agree To Adjustments For Roles
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X