twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി

    |

    മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന നടിയാണ് നടി മാലാ പാര്‍വതി. നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട് നടി. ഡോക്ടറായും അമ്മയായുമൊക്കെയാണ് നടി കൂടുതൽ സിനിമകളിലും എത്തിയിട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്.

    ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം സാമൂഹിക പ്രവർത്തക എന്ന നിലയിലും നടി ശ്രദ്ധനേടിയിട്ടുണ്ട്. സിനിമയിലേയും സമൂഹത്തിലേയും പ്രശ്‌നങ്ങളെക്കുറിച്ച് പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട് മാലാ പാര്‍വതി. ഇപ്പോഴിതാ, തമിഴിൽ നിന്ന് തനിക്ക് ലഭിച്ചിട്ടുള്ള കാസ്റ്റിങ് കൗച്ച് കോളുകളെ കുറിച്ച് പറയുകയാണ് നടി.

    maala parvathi

    Also Read: 'ഭർത്താവ് ജോലി കഴിഞ്ഞ് വരുമ്പോഴേക്കും എനിക്ക് ക്ലാസ്; അന്ന് ഡാൻസ് കോസ്റ്റ്യൂമിൽ പെട്രോളടിക്കാൻ പോയപ്പോൾ'Also Read: 'ഭർത്താവ് ജോലി കഴിഞ്ഞ് വരുമ്പോഴേക്കും എനിക്ക് ക്ലാസ്; അന്ന് ഡാൻസ് കോസ്റ്റ്യൂമിൽ പെട്രോളടിക്കാൻ പോയപ്പോൾ'

    നടി സ്വാസിക അവതാരകയായ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ എത്തിയതായിരുന്നു മാലാ പാർവതി. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചും മറ്റും കേൾക്കുമ്പോൾ ഭർത്താവ് എന്തെങ്കിലും പറയാറുണ്ടോ എന്ന സ്വാസികയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി.

    'കുറെ വർഷം മുൻപ് 'ഇത് എന്ന മായം' എന്നൊരു തമിഴ് സിനിമയിൽ അഭിനയിച്ചിരുന്നു. അന്ന് ഞാൻ സിനിമയിലേക്ക് വരുന്നതേയുള്ളു. അത് കഴിഞ്ഞ് കുറെ പ്രൊഡക്ഷൻ കൺട്രോളർമാരൊക്കെ ചെന്നൈയിൽ നിന്ന് വിളിക്കും. കോമ്പ്രമൈസ് ചെയ്യുമോ, പാക്കേജ് ഉണ്ട്. എന്നൊക്കെ ചോദിച്ച്. ഞങ്ങൾക്ക് ഇത് കോമഡിയാണ് വീട്ടിൽ ഇരുന്ന് ചിരിയായിരിക്കും,'

    'സതീശേട്ടനും എന്റെ കൂടെയിരുന്ന് ചിരിക്കും. ഇത് ഭയങ്കര കോമഡിയാണ്. ക്യാമറാമാൻ, സംവിധായകൻ, നിർമ്മാതാവ്, നടൻ ഇവരിൽ ആരെ വേണമെങ്കിലും സെലക്ട് ചെയ്യാം. അതിന് പൈസ വേറെ. ഇതൊക്കെ കേട്ട് ഞങ്ങൾ ചിരിച്ച് മറിയുകയാണ് ചെയ്യുക,'

    'എന്നെ പതിനെട്ട് വയസ് മുതൽ അറിയുന്ന ആളാണ് സതീശേട്ടൻ. അതുകൊണ്ട് ഞാൻ എന്താവും, എവിടെ പോകും എന്ത് ചെയ്യും എന്നതിനെ കുറിച്ചൊക്കെ വളരെ കൃത്യമായി ധാരണയുള്ളത് കൊണ്ട് അങ്ങനെ ഒരു ടെൻഷൻ പോലും സതീശേട്ടന് ഇല്ല. ഞാൻ അങ്ങനത്തെ സിറ്റുവേഷനിൽ പെടില്ല. അതിന് മുന്നേ ഒരു ഹലോ വരുമ്പോൾ തന്നെ ഞാൻ ബ്ലോക്ക് ചെയ്യും,'

    'ചില ഗുഡ് മോർണിങ് കാണുമ്പോഴേ കട്ട് ചെയ്യും. ആവശ്യമില്ലാത്ത ഒരു ഗുഡ് മോര്ണിങ്ങും വേണ്ട. നമ്മുക്ക് വരുന്ന നല്ലൊരു ചാൻസ് ആണോ എന്നൊക്കെ നമ്മുക്ക് ഉള്ളിൽ തോന്നും. പക്ഷെ ഒരു വർക്കും അങ്ങനെയല്ല വരുന്നത്. നമ്മുക്ക് കിട്ടുന്നത് നമ്മൾ നന്നായി ചെയ്ത് കൊണ്ടിരുന്നാൽ അത് പിന്നെ പിന്നെ വന്നു കൊണ്ടിരിക്കും. ചിലപ്പോൾ ഡോക്ടർ തന്നെയാവും എന്നാലും അതിൽ നിന്ന് വേറെ കഥാപാത്രങ്ങളിലേക്ക് എത്തും,'

    maala parvathi

    'എനിക്ക് തമിഴിൽ നിന്നൊക്കെ കോൾ വരാറുണ്ട്. അവർ വിളിക്കുന്ന രീതിയെ വേറെയാണ്. വളരെ ബഹുമാനത്തിലാണ് അവർ വിളിക്കുന്നത്. അതിനു മുൻപ് വന്ന പത്തോ നൂറോ നമ്മൾ വേണ്ടന്ന് വെച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിൽ. അതിനു ശേഷമാണ് ഗെയിം ഓവർ എന്നൊരു സിനിമയിൽ എനിക്കൊരു അവസരം ലഭിക്കുന്നത്,'

    Also Read: പാര്‍ട്‌നര്‍മാര്‍ക്കിടയിൽ ഈഗോ വന്നാല്‍ അവിടെ നിര്‍ത്തിക്കോണം; ആണോ പെണ്ണോ വ്യത്യാസമില്ലെന്ന് വിജയ് ബാബുAlso Read: പാര്‍ട്‌നര്‍മാര്‍ക്കിടയിൽ ഈഗോ വന്നാല്‍ അവിടെ നിര്‍ത്തിക്കോണം; ആണോ പെണ്ണോ വ്യത്യാസമില്ലെന്ന് വിജയ് ബാബു

    'അത്രയും വർഷം സിനിമ വേണ്ട വേണ്ട എന്ന് തന്നെ വെച്ചിരുന്നു. അപ്പോൾ ഭയമില്ല. സിനിമയിൽ ഒരു സേഫ് എൻവിറോൺമെൻറ് വേണം. അത് നിയമപരമായി വരണം. അല്ലാതെ നമ്മുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യണം,'

    'പെൺകുട്ടികളെ എല്ലാം നേരിടാനാണ് പഠിപ്പിക്കേണ്ടത്. കാരണം നമ്മുടെ ജീവിതത്തിലൊക്കെ ഇതുപോലെ ഒരുപാട് കാര്യങ്ങൾ വരും. കൂടെ വരുന്നോ എന്ന് ചോദിക്കും എന്റെ കൂടെ കിടക്കുന്നോ എന്ന് ചോദിക്കും. പലതും ചോദിക്കും. ഇവരെയൊക്കെ പേടിച്ച് നമ്മൾ വീടിനകത്ത് ഇരിക്കേണ്ട കാര്യമില്ല. നോ എന്ന് പറഞ്ഞാൽ മതി. പിന്നെ അങ്ങനെ ആരും വരില്ല. നമ്മൾ നമ്മുടെ ജോലിയുമായി മുന്നോട്ട് പോകണം,' മാലാ പാർവതി പറഞ്ഞു.

    Read more about: maala parvathi
    English summary
    Maala Parvathi Opens Up About The Casting Couch Calls She Received After Her First Tamil Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X