മാലേ എന്ന് വിളിക്കുമ്പോള്‍ ഓടി ചെല്ലാന്‍ കൊതിക്കാത്ത ദിവസമില്ല; അച്ഛനെക്കുറിച്ച് മാല പാര്‍വ്വതി
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി. അഭിനയത്തിന് പുറമെ പല മേഖലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് മാലാ പാര്‍വ്വതി. എങ്കിലും മലയാളികള്‍ മാലാ പാര്‍വ്വതിയെ അടുത്തറിയുന്നത് അഭിനേത്രിയെന്ന നിലയിലാണ്. മലയാളത്തില്‍ മാത്രമല്ല തമിഴടക്കമുള്ള മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് മാലാ പാര്‍വ്വതി. ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മാലാ പാര്‍വ്വതി.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മാലാ പാര്‍വ്വതി അച്ഛനെ ഓര്‍ക്കുന്നത്. അച്ഛനൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ചിത്രവും മാലാ പാര്‍വ്വതി പങ്കുവച്ചിട്ടുണ്ട്. അച്ഛന്‍ എനിക്ക് ഓര്‍മ്മയല്ല. മാതൃകയാണ്. സ്‌നേഹിക്കുകയും കരുതുകയും ചെയ്യേണ്ടതെങ്ങനെ എന്നതിന്റെ മാതൃക, എന്നാണ് മാലാ പര്‍വ്വതി പറയുന്നത്. ആ വാക്കുകളിലേക്ക്.

മാലേ... എന്ന് വിളിക്കുമ്പോള്‍ എന്തോ എന്ന് വിളി കേള്‍ക്കാന്‍, ഓടി ചെല്ലാനും..അച്ഛന്‍ പറയുന്നത് കേട്ടിരിക്കാനും കൊതിക്കാത്ത ഒറ്റ ദിവസം ഉണ്ടായിട്ടില്ല. 'ഭക്ഷണം കൊടുക്കുക ' എന്നതായിരുന്നു അച്ഛന് ഏറ്റവും ഇഷ്ടമുള്ള കാര്യം. അപ്രതീക്ഷിതമായി ആരെങ്കിലും വന്നേക്കും. ഒരു 4 പേരുടെ ഭക്ഷണം എപ്പോഴും കരുതിയേക്കണം. അതാണ് വീട്ടിലെ നിയമം. അച്ഛന്റെ ആഗ്രഹം പോലെ.. വീട്ടില്‍ എപ്പോഴും അതിഥികള്‍ ഉണ്ടാവുകയും ചെയ്യും. വീട്ടുകാരെ കൂടൊതെ ഒരു അഞ്ചാറ് പേരെങ്കിലും, ഭക്ഷണം കഴിക്കാന്‍ ഉണ്ടാവും എന്നാണ് മാല പാർവ്വതി പറയുന്നത്.
അച്ഛന്‍ എനിക്ക് ഓര്‍മ്മയല്ല. മാതൃകയാണ്. സ്‌നേഹിക്കുകയും കരുതുകയും ചെയ്യേണ്ടതെങ്ങനെ എന്നതിന്റെ മാതൃക. ജനുവരി. 5. 2022- നാണ് തണല്‍ പോയത്. Adv.സി.വി.ത്രിവിക്രമന്‍, ഖാദി ബോര്‍ഡ് ഡെപ്യൂട്ടി സെക്രട്ടറി, വയലാര്‍ ട്രസ്റ്റ് സെക്രട്ടറി, റൊട്ടേറിയന്‍,.എന്ന നിലകളില്‍ എല്ലാം ലോകത്തിന് പരിചിതനാണെന്ന് പറഞ്ഞാണ് മാലാ പാര്‍വ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.
അച്ഛനെക്കുറിച്ച് വയലാർ ശരത്ചന്ദ്ര വർമ്മ എഴുതിയ കുറിപ്പും മാല പങ്കുവെക്കുന്നുണ്ട്. ഭയം നിറഞ്ഞ ബഹുമാനത്തെ സ്നേഹവാത്സല്യം കൊണ്ടു് പൊതിഞ്ഞൊരാൾ. വയലാർ ട്രസ്റ്റിൻ്റെ സെക്രട്ടറി എന്നതിലും വളരെ മേലെ വയലാർ കുടുംബത്തിൻ്റെ രക്ഷട്രറി. പിണക്കവും പരിഭവവുമുണ്ടായാൽ ആഹാരം വാങ്ങി നൽകി പരിഹാരമുണ്ടാക്കുന്നയാൾ. വേർപാടിൻ്റെ രണ്ടാമാണ്ടിലും,ഓർമ്മകളിൽ ആ തണൽ ,തണുപ്പിൻ്റെ തല്പം തന്നെ.ജന്മം കൊണ്ടവകാശമൊന്നുമില്ലായിരിക്കാം. കർമ്മബന്ധങ്ങളിലൂടെ കിട്ടിയ എല്ലാ സുരക്ഷയ്ക്കും കൈകൂപ്പി വന്ദനം എന്നായിരുന്നു ശരത്ചന്ദ്ര വർമ്മയുടെ കുറിപ്പ്.

അതേസമയം ശേഷം മൈക്കില്‍ ഫാത്തിമയാണ് മാലാ പാര്‍വ്വതിയുടേതായി പോയ വർഷം തീയേറ്ററിലെത്തിയ സിനിമ. ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളിലൊന്നായ ആര്‍ഡിഎക്‌സിലും അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും മാലാ പാര്‍വ്വതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നയന്‍താരയുടെ 75-ാം സിനിമയുള്‍പ്പടെ തമിഴിലും മലയാളത്തിലും ഹിന്ദിയിലുമൊക്കെയായി നിരവധി സിനിമകളാണ് മാലാ പാര്‍വ്വതിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് മാലാ പാർവ്വതി. അഭിനേത്രി എന്നതിലുപരിയായി സാമൂഹിക പ്രവർത്തകയായും മാലാ പാർവ്വതി വാർത്തകളില്‍ ഇടം നേടിയിട്ടുണ്ട്. തന്റെ നിലപാടുകളും താരം തുറന്ന് പറയാറുണ്ട്.


Click it and Unblock the Notifications











