twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തീരെ വയ്യാതിരുന്നിട്ടും മോഹന്‍ലാല്‍ വന്നു, പക്ഷെ മമ്മൂട്ടി വന്നില്ല; നഷ്ടമായത് ലക്ഷങ്ങളെന്ന് നിര്‍മ്മാതാവ്‌

    |

    മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് മനസ് തുറന്ന് നിര്‍മ്മാതാവ് ബിസി ജോഷി. ഇരുവരേയും നായകന്മാരാക്കി സിനിമ നിര്‍മ്മിച്ചിട്ടുണ്ട് ജോഷി. സമാനമായ സാഹചര്യങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും സ്വീകരിച്ച സമീപനത്തിലെ വ്യത്യാസത്തെ കുറിച്ചാണ് അദ്ദേഹം മനസ് തുറക്കുന്നത്. മോഹന്‍ലാല്‍ നിര്‍മ്മാതാക്കളുടെ സാഹചര്യം മനസിലാക്കി കൂടെ നിന്നപ്പോള്‍ മമ്മൂട്ടിയുടെ പ്രവര്‍ത്തി തനിക്ക് മനപ്രയാസമുണ്ടാക്കിയെന്നാണ് അദ്ദേഹം പറയുന്നത്.

    എന്തൊരു ചേലാണ്! ഗ്ലാമറസായി ബോളിവുഡ് സുന്ദരി ജാന്‍വി കപൂര്‍

    മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. അതേസമയം യുവതാരമായ പൃഥ്വിരാജിന്റെ ഭാഗത്തു നിന്നുമുണ്ടായ സമീപനത്തെ കുറിച്ചും അദ്ദേഹം വാചാലനായി. ആ വാക്കുകളിലേക്ക്.

    അടുത്തറിഞ്ഞ് പെരുമാറുന്ന താരമാണ്

    മോഹന്‍ലാലിനെ നമുക്ക് ഏത് രീതിയിലും കൈകാര്യം ചെയ്യാം. ഞങ്ങളുടെ സിനിമയില്‍ നെല്ലുകുത്തുന്ന ഗോഡൗണിലൊരു സ്റ്റണ്ട് സീനുണ്ടായിരുന്നു. അവിടെ ഭയങ്കര പൊടിയായിരുന്നു. ഫാന്‍ ഓക്കെ ഓണ്‍ ആക്കിയതും പൊടി പറക്കാന്‍ തുടങ്ങും. പുള്ളി ആണെങ്കില്‍ ആസ്ത്മയുള്ളയാളാണ്. ഞങ്ങള്‍ എല്ലാം സെറ്റ് ചെയ്ത ശേഷം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച് പറഞ്ഞു, ലാല്‍ സാര്‍ വരില്ല അദ്ദേഹത്തിന് ശ്വാസം മുട്ടാണ് എന്ന്. പക്ഷെ ഷൂട്ടിംഗിന് എല്ലാം തയ്യാറാക്കിയിട്ട് മാറ്റിവച്ചാല്‍ വലിയ നഷ്ടമാകും. അതുകൊണ്ട് ഞാനും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ചെന്ന് സാറിനെ കണ്ടു.

    ചെന്നപ്പോള്‍ അദ്ദേഹം ഡോക്ടറെ വിളിച്ച് കുറച്ച് മരുന്നുകള്‍ എഴുതി തന്നു. ഇത് വാങ്ങിയിട്ട് വാ, ഞാന്‍ ലൊക്കേഷനിലെത്താം എന്ന് പറഞ്ഞു. അരമണിക്കൂറിനകം അദ്ദേഹം ലൊക്കഷനിലെത്തി. അപ്പോഴേക്കും ഞങ്ങള്‍ മരുന്നുമായി വന്നു. ആ മരുന്ന് കഴിച്ച ശേഷം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാണ് ലാല്‍ സാര്‍ പോയത്. അതൊരു വലിയ അനുഭവമാണ്. എന്റെ ഇതുവരെയുള്ള അനുഭവത്തില്‍ പ്രൊഡ്യൂസറുമായി അടുത്തറിഞ്ഞ് പെരുമാറുന്ന താരമാണ് അദ്ദേഹം.

    റിക്വസ്റ്റ് ചെയ്തിട്ടും മമ്മൂക്ക വന്നില്ല

    മമ്മൂക്ക ഇത്രയങ്ങ് ലയിക്കില്ല. മമ്മൂക്കയ്ക്ക് മമ്മൂക്കയുടേതായ ചില സ്വഭാവങ്ങളൊക്കെയുണ്ട്. ഇതേ സാഹചര്യം മമ്മൂക്കയോടൊപ്പവുമുണ്ടായിരുന്നു. പ്രമാണിയുടെ ചിത്രീകരണത്തിനിടെയായിരുന്നു. നമ്മള്‍ എല്ലാം സെറ്റ് ചെയ്ത് നില്‍ക്കുമ്പോള്‍ മമ്മൂട്ടിയ്ക്ക് പനി വന്നു. നമ്മള്‍ റിക്വസ്റ്റ് ചെയ്തിട്ടും മമ്മൂക്ക വന്നില്ല. നമ്മള്‍ അത് അനുവദിച്ചു കൊടുത്തു. ആ കാശൊക്കെ നഷ്ടം വന്നു. മറ്റൊരു സീന്‍ ചിത്രീകരിക്കാന്‍ ഒരു ദിവസം കൂടെ നില്‍ക്കാന്‍ പറഞ്ഞിട്ട് മമ്മൂക്ക നിന്നില്ല, നേരത്തേ വാക്ക് പറഞ്ഞ എവിടെയോ പോകാന്‍ ഉണ്ടെന്ന് പറഞ്ഞ് പോയി. ആ സീന്‍ മറ്റൊരു ദിവസമാണ് ചിത്രീകരിച്ചത്.

    വലിയ മനപ്രയാസം

    അതൊക്കെ എനിക്ക് വലിയ മനപ്രയാസം ഉണ്ടാക്കിയ സംഭവമാണ്. മമ്മൂക്ക നമ്മുടെ സാഹചര്യം കൂടി മനസിലാക്കണമായിരുന്നു. പിന്നീട് ഞാന്‍ മമ്മൂക്കയെ കണ്ടിട്ടുണ്ട്. ഈയ്യടുത്ത് ദ പ്രീസ്റ്റിന്റെ പൂജയ്ക്ക് കണ്ടിരുന്നു. പത്ത് വര്‍ഷത്തിന് ശേഷമായിരുന്നു കണ്ടത്. എന്നിട്ടും അദ്ദേഹത്തിന് എന്നെ മനസിലായി, ആ ജോഷി എന്തൊക്കെയാണെന്നൊക്കെ ചോദിച്ചു. മമ്മൂക്ക വിളക്ക് കത്തിച്ച ശേഷം എന്നെ കൊണ്ട് വിളക്ക് ഒക്കെ കത്തിപ്പിച്ചു. അതൊക്കെ സന്തോഷമുള്ള കാര്യമാണ്. പക്ഷെ അന്നത്തെ സംഭവം എനിക്ക് വലിയ വിഷമമായിരുന്നു. ഒന്നാമത് ഞാന്‍ പുതിയ നിര്‍മ്മാതാവായിരുന്നു. ഞെരുങ്ങി നില്‍ക്കുകയായിരുന്നു. അവര്‍ ഇതൊക്കെ ഇനിയെങ്കിലും മനസിലാക്കിയാല്‍ നല്ലത്.

    Recommended Video

    Antony Perumbavoor announced new movie with jeethu joseph | FilmiBeat Malayalam
    പൃഥ്വിരാജ്

    എന്റെ സിനിമയില്‍ പൊതുവെ എല്ലാവരും വളരെ യോജിച്ചാണ് അഭിനയിക്കാറുള്ളത്. ഉദാഹരണത്തിന് വീട്ടിലേക്കുള്ള വഴിയില്‍ പൃഥ്വിരാജ് ആയിരുന്നു അഭിനയിച്ചിരുന്നത്. വളരെയധികം സഹകരിച്ചിരുന്നു അദ്ദേഹം. അവാര്‍ഡ് സിനിമയാണ് വലിയ പ്രതിഫലം ഒന്നുമില്ലെന്ന് പറഞ്ഞിട്ടും അദ്ദേഹം സമ്മതിക്കുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ലഡാക്കിലും ഗുജറാത്തിലും ഡല്‍ഹിയിലുമൊക്കെ ഞങ്ങളുടെ കൂടെ തന്നെ വന്നു. അന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പോലുമില്ല, ആ ജോലി ചെയ്തത് ഞാനും മകനുമായിരുന്നു. ബ്രെഡില്‍ ജാം തേച്ച് കൊടുത്തിട്ടും കഴിച്ചിരുന്നു.

    നമ്മുടെ പ്രതിസന്ധി മനസിലാക്കി അതിനനുസരിച്ച് അദ്ദേഹം കൂടെ നിന്നു. ക്രൂവിനൊപ്പം തന്നെയായിരുന്നു സഞ്ചരിച്ചത്. മിക്ക രാത്രികളിലും അദ്ദേഹം തന്നെ എല്ലാവര്‍ക്കും പാര്‍ട്ടി നല്‍കി. ഷൂട്ടിംഗ് നടക്കുന്നിടത്ത് എല്ലാം വരും. ക്യാമറ സെറ്റാക്കാനൊക്കെ സഹായിക്കുമായിരുന്നു. പ്രതിഫലം കിട്ടിയ ചെറിയ തുക ചിത്രീകരണത്തിനിടെ പാര്‍ട്ടികള്‍ നടത്താന്‍ തന്നെ അദ്ദേഹം ചെലവാക്കിയിട്ടുണ്ടാകും.

    Read more about: mammootty mohanlal
    English summary
    Madampi Producer B C Joshi About Superstar Mohanlal-Mammootty And Their Differences, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X