മലയാള സിനിമ ഉണ്ടാക്കിയത് സുരേഷ് ഗോപിയാണെന്ന് പറഞ്ഞിട്ടില്ല, പൊട്ടത്തരം പറയരുത്! കുപിതനായി മാധവ്

മലയാള സിനിമ ഇന്‍ഡസ്ട്രിയുണ്ടാക്കിയത് തന്റെ അച്ഛന്‍ സുരേഷ് ഗോപിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് മാധവ് സുരേഷ്. തന്റെ അരങ്ങേറ്റ സിനിമയായ കുമ്മാട്ടിക്കളിയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു താരപുത്രന്റെ പ്രതികരണം. നേരത്തെ ഒരു അഭിമുഖത്തില്‍ മാധവ് സുരേഷ് പറഞ്ഞത് വൈറലായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് മാധവ് പ്രതികരണവുമായെത്തിയത്.

''സ്വയമേ പേരുണ്ടാക്കിയത് ഈ ഇന്‍ഡസ്ട്രിയില്‍ നിന്നാണെന്നാണ് പറഞ്ഞത്. അല്ലാതെ സുരേഷ് ഗോപി ഉണ്ടാക്കിയ ഇന്‍ഡസ്ട്രി എന്നല്ല. അങ്ങനെ പറയുന്നവര്‍ പൊട്ടത്തരമാണ് പറയുന്നത്. ആള്‍ക്കാര്‍ക്ക് മനസിലായില്ലെങ്കില്‍ എനിക്ക് ഒന്നും ചെയ്യാനില്ല. ഒന്ന് ശ്രദ്ധിച്ച് കേട്ട് നോക്കിയാല്‍ മതിയാകും. ഒരാളെ കുറ്റപ്പെടുത്താന്‍ വേണ്ടി മാത്രമായി ഒരാള്‍ പറയുന്നത് കേട്ടാല്‍ ഇങ്ങനെ ഓരോ കാര്യങ്ങള്‍ വായിച്ചു കൂട്ടാന്‍ പറ്റും. കൂടുതല്‍ കമന്റില്ല അതില്‍.'' എന്നാണ് മാധവ് പറയുന്നത്.

Madhav Suresh

സിനിമ ഇറങ്ങുന്നതിന് മുമ്പാണെങ്കിലും സിനിമ ഇറങ്ങിയ ശേഷമാണെങ്കിലും, ഇനി സിനിമ ഇല്ലെങ്കിലും ആളുകള്‍ ഇങ്ങനെ സംസാരിക്കുന്നത് എന്നെ വേദനിപ്പിക്കാറില്ല. സമയം ഇങ്ങനെ കളയാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അവര്‍ കളഞ്ഞോട്ടെ. എനിക്ക് അതിനുള്ള സമയമില്ലെന്നും മാധവ് പറയുന്നു. തന്നെ പൃഥ്വിരാജുമായി താരതമ്യം ചെയ്യുന്നതിനോടും മാധവ് പ്രതികരിക്കുന്നുണ്ട്.

ആളുകളുടെ അഭിപ്രായം അവരുടെ അഭിപ്രായമാണ്. അതില്‍ പോസിറ്റീവ് ഉണ്ടെങ്കില്‍ എടുക്കും. നെഗറ്റീവായതില്‍ സെന്‍സുണ്ടെന്ന് തോന്നുകയാണെങ്കില്‍ എടുക്കും. ഇതുപോലെ പൃഥ്വിരാജിനെ പോലൊരു നടനുമായി താരതമ്യം ചെയ്യുമ്പോള്‍ അഭിമാനമുണ്ട്. പക്ഷെ ഞാനത് പൂര്‍ണമായും ഉള്‍ക്കൊള്ളില്ല. പക്ഷെ അത് എന്റെ അഭിപ്രായമല്ല, ഓവര്‍ ആണെന്ന് വിചാരിക്കുന്നതും അവരുടെ കാഴ്ച്ചപ്പാടാണ്. ഇതൊന്നും കൊണ്ടല്ല ഞാന്‍ ജീവിച്ചു പോകുന്നതെന്നാണ് താരപുത്രന്‍ പറയുന്നത്.

നെപ്പോ കിഡ് ആയി തന്നെയാണ് സിനിമയില്‍ വരുന്നത്. അതൊരു ഉത്തരവാദിത്തമാണ്. അച്ഛന്റെ പേരിനെ മോശപ്പെടുത്താനാകില്ല. പക്ഷെ കഴിവ് തെളിയിക്കാനുള്ള അവസരം എല്ലാവര്‍ക്കും നല്‍കണം. അതിന് ശേഷം നെപ്പോ കിഡ് ആണെന്നോ ഫ്‌ളോപ് ആക്ടര്‍ ആണെന്നോ വണ്‍ മൂവി ആക്ടര്‍ ആണെന്നോ ഒക്കെ തീരുമാനിക്കാം. അഭിനയിച്ച് മാത്രം പഠിക്കാന്‍ സാധിക്കുന്ന ഇന്‍ഡസ്ട്രിയാണിത്. ഓണ്‍ ഫീല്‍ഡ് എക്‌സ്പിരീയന്‍സില്‍ നിന്നു മാത്രമേ പഠിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മാധവ് പറയുന്നു. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Madhav Suresh

'ഇവന്റെ സംസാരത്തില്‍ തന്നെ എന്തോ വലിയ സംഭവമാണ് എന്നൊരു അഹങ്കാരം ഉള്ളത് പോലെ, ചെക്കന്‍ നന്നായി മെഴുകുന്നു.. ആ വീഡിയോ കണ്ട എല്ലാവര്‍ക്കും അറിയാം നീ പറഞ്ഞ കാര്യം എന്താ എന്ന്, സിനിമ കാണാന്‍ തിയറ്ററില്‍ പത്തുപേര്‍ എങ്കിലും മിനിമം വേണം ഷോ കളിക്കാന്‍ എന്നാണ് പറയുന്നത് എട്ടു ആള്‍ക്കാര്‍ എങ്കിലും കാണുമോ, തന്തയുടെ അതേ അഹങ്കാരം ഇവനും കിട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു..മൊട്ടേന്ന് വരിഞ്ഞില്ല അവന്‍ നാട്ടുകാരെ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്...കൂടുതല്‍ നാട്ടുകാരുടെ നെഞ്ചത്തേക്ക് കയറണ്ട, നാക്ക് ഒതുക്കടാ ചെറുക്കാ.. ആദ്യം സിനിമ ഒക്കെ ഇറങ്ങി ഒന്ന് സെറ്റ് ആവട്ടെ, ഇവന്റെ സംസാരം കേട്ടാല്‍ പടം കാണാന്‍ തോന്നില്ല എന്തിന് ഇത്ര ഗൗരവം ചിരിച്ചു സംസാരിച്ചുകൂടെ' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

ഇങ്ങേര് പറയുന്നതില്‍ എന്താണ് തെറ്റ്. ഒതുക്കാന്‍ പറ്റാത്ത ചൊറിച്ചലാണ് തെറിവിളിക്കുന്ന വട്ടര്‍ പലരും. ചെറുപ്പത്തില്‍ തന്നെ ഇത്രേ പക്വത സഹിക്കുന്നില്ല അല്ലെ, ചെക്കന്‍ സൂപ്പര്‍ ആണ്.. പ്രിത്വിരാജ് ന്റെ വേറൊരു വേര്‍ഷന്‍.... വെറുതെ ഓനെ ചൊറിയണ്ട... മാന്തി വിടും, ന്റെ പൊന്നു അനിയാ നീ ഇതുപോലെ ഉള്ള മീഡിയ വ്യെഭിചരികള്‍ക്ക് മുന്നില്‍ നിന്ന് അഭിപ്രായം പറയരുത്... നിനക്ക് കഴിവ് ഉണ്ടെങ്കില്‍ ജനം നിന്നെ സ്വീകരിക്കും എന്ന് അനുകൂലിച്ചെത്തുന്നവരുണ്ട്.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X