വീട്ടില്‍ നില്‍ക്കാന്‍ തോന്നിയില്ല, ലക്ഷ്യമില്ലാതെ വണ്ടിയെടുത്തിറങ്ങി: മഡോണ

വിജയ് ചിത്രം ലിയോയുടെ വിജയത്തിന്റെ തിളക്കത്തിലാണ് മഡോണ. ചിത്രത്തിലെ മഡോണയുടെ വേഷത്തെക്കുറിച്ച് റിലീസിന് മുമ്പ് വരെ ആര്‍ക്കും അറിയുമായിരുന്നില്ല. തീയേറ്ററിലെത്തിയ പ്രേക്ഷകര്‍ക്ക് വലിയൊരു സര്‍പ്രൈസ് ആയിരുന്നു മഡോണ അവതരിപ്പിച്ച വിജയുടെ സഹോദരിയുടെ വേഷം. എലീസ ദാസ് എന്ന കഥാപാത്രമായുള്ള മഡോണയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു.

ഇപ്പോഴിതാ തന്റെ ഡ്രൈവിംഗ് സ്‌നേഹത്തെക്കുറിച്ചും ലിയോയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മഡോണ. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഡോണ മനസ് തുറന്നത്. ഒരിക്കല്‍ താന്‍ ആരോടും ഒന്നും പറയാതെ വീട്ടില്‍ നിന്നും വണ്ടിയുമെടുത്ത് ഇറങ്ങിയതിനെക്കുറിച്ചും മഡോണ സംസാരിക്കുന്നുണ്ട്.

Madonna Sebastian

ഡ്രൈവിംഗിനോടുള്ള ഇഷ്ടം ലൈസന്‍സ് കിട്ടിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ്.തിരക്കില്ലാത്ത സമയങ്ങളിലെല്ലാം വണ്ടിയുമെടുത്ത് പുറത്തേക്കിറങ്ങുന്നതാണ് പതിവ്. ഒറ്റയ്ക്കും വീട്ടുകാര്‍ക്കുമൊപ്പമുള്ള യാത്രകള്‍ ഇന്ന് ജീവിതത്തിന്റെ ഭാഗമാണെന്ന് മഡോണ പറയുന്നു. പിന്നാലെയാണ് താരം താന്‍ ഒറ്റയ്ക്ക് നടത്തിയ ആദ്യത്തെ യാത്രയെക്കുറിച്ച് സംസാരിക്കുന്നത്.

ആദ്യമായി ഒറ്റക്കൊരു ഡ്രൈവ് ചെയ്ത് പോയത് മൂന്നാറിലേക്കാണ്. ചെന്നൈയില്‍ നിന്നും കൊച്ചിയിലെ വീട്ടിലെത്തി, അന്നത്തെ ജോലിയുടെ പിരിമുറക്കമെല്ലാം കാരണം വീട്ടില്‍ നില്‍ക്കാന്‍ തോന്നിയില്ല. ചെന്നൈയില്‍ നിന്നു കൊണ്ടു വന്ന ബാഗ് അതേപോലെ വണ്ടിയിലേക്ക് കയറ്റിവച്ച് പ്രത്യേകിച്ച് യാതൊരു ലക്ഷ്യവുമില്ലാതെ വണ്ടിയോടിച്ചു പോവുകയായിരുന്നു. യാത്ര എവിടേക്കാണെന്നറിയാന്‍ അമ്മയൊക്കെ ഒരുപാട് തവണ വിളിച്ചു. പക്ഷെ അവര്‍ക്ക് നല്‍കാന്‍ ഒരു ഉത്തരം എന്റെ കയ്യിലും ഇല്ലായിരുന്നുവെന്നാണ് താരം പറയുന്നത്.

അഭിനയിച്ചു തുടങ്ങിയതിന് ശേഷമാണ് സിനിമ ഒരു ആവേശമായി മാറിയത്. ആദ്യ സിനിമയില്‍ വേഷം ചെയ്യുമ്പോഴും അഭിനയം ഒരു പ്രൊഫഷനായി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ഇന്ന് ജീവിതത്തില്‍ സിനിമയില്‍ വലിയ സ്ഥാനമുണ്ട്. അഭിനയത്തില്‍ ഏറെ മുന്നോട്ട് പോകാനുണ്ടെന്നും ഓരോ സിനിമകള്‍ കഴിയുമ്പോഴും ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുകയാണെന്നും സ്വയം തിരിച്ചറിയുന്നുണ്ടെന്നും മഡോണ പറയുന്നു.

എലീസ ദാസ് ഒരു സര്‍പ്രൈസ് വേഷമായിരുന്നു. അതുകൊണ്ട് തന്നെ സിനിമ പ്രദര്‍ശനത്തിനെത്തുന്നത് വരെ കഥാപാത്രത്തെക്കുറിച്ചും വിജയ് ചിത്രത്തില്‍ അഭിനയിച്ച കാര്യവും രഹസ്യമാക്കി വച്ചു. സിനിമയെക്കുറിച്ച് ആദ്യം പറയുന്നത് ചിത്രിന്റെ കോ പ്രൊഡ്യൂസറായ ജഗദീഷാണ്. പിന്നീട് ചെന്നൈയില്‍ പോയി സംവിധായകന്‍ ലോകേഷ് കനകരാജുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് മഡോണ പറയുന്നത്.

Madonna Sebastian

വിജയ് സാറിന്റെ സഹോദരിയുടെ വേഷമാണെന്നറിഞ്ഞപ്പോഴും ആക്ഷന്‍ സീനുകളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷി്ച്ചിരുന്നില്ല. ആദ്യമായാണ് അത്തരം രംഗങ്ങള്‍ അഭിനയിക്കുന്നത്. നൃത്തച്ചുവടുകളോടുള്ള ഗാനരംഗമാണ് ആദ്യം ചിത്രീകരിച്ചത്. ചിത്രീകരണത്തിന്റെ ഒരു ദിവസം മുമ്പ് തന്നെ ഡാന്‍സ് സ്റ്റെപ്പുകള്‍ പറഞ്ഞു തന്നിരുന്നുവെന്നും താരം പറയുന്നു.
.
നിവിന്‍ പോളിയുടെ നായികയായി പ്രേമത്തിലൂടെയാണ് മഡോണ അരങ്ങേറുന്നത്. പിന്നാലെ കാതലും കടന്തു പോകും എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി. തുടര്‍ന്ന് കിങ് ലയര്‍, കവന്‍, ഇബ്ലിസ്, വൈറസ്, ബ്രദേഴ്‌സ് ഡേ, വാനം കൊട്ടട്ടും, ശ്യാം സിങ്ക റോയ്, പദ്മിനി തുടങ്ങിയ സിനിമകളിലും മഡോണ അഭിനയിച്ചു. സിനിമയ്ക്ക് പുറമെ വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട് മഡോണ. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡയിലും മഡോണ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: madonna sebastian
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X