ഭര്‍ത്താവ് ജയിലില്‍ അല്ലേ, നിങ്ങളിങ്ങനെ അടിച്ചു പൊളിക്കുവാണോ? പരിഹാസങ്ങള്‍ക്ക് മഹാലക്ഷ്മിയുടെ മറുപടി

മലയാളികള്‍ക്കും സുപരിചിതനായ നിര്‍മ്മാതാവാണ് രവിന്ദര്‍ ചന്ദ്രശേഖര്‍. മലയാളികള്‍ക്കും പ്രിയങ്കരിയായ മഹാലക്ഷ്മിയാണ് രവിന്ദറിന്റെ ഭാര്യ. ഇരുവരുടേയും വിവാഹ വലിയ വാര്‍ത്തയായിരുന്നു.സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് രവിയും മഹാലക്ഷ്മിയും. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത പ്രതിസന്ധയിലൂടെയാണ് രവിയും മഹാലക്ഷ്മിയും കടന്നു പോകുന്നത്.

ഒരു കേസില്‍ രവിന്ദര്‍ ചന്ദ്രശേഖര്‍ അറസ്റ്റിലായിരിക്കുകയാണ്. തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് രവിന്ദര്‍ അറസ്റ്റിലാകുന്നത്. പതിനാറ് കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് രവി അകത്തായിരിക്കുന്നത്. സിനിമ നിര്‍മ്മിക്കാമെന്ന് വാഗ്ദാനം നല്‍കി ഒരു സ്വകാര്യ കമ്പനിയെ കബളിപ്പിച്ചുവെന്നാണ് കേസ്.

Mahalakshmi

ഇതിനിടെ ഇപ്പോഴിതാ മഹാലക്ഷ്മിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മഹാലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി തന്നെ ഇടപെടുന്നുണ്ട്. തന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ഇതും കടന്നു പോകും എന്ന് മഹാലക്ഷ്മി കുറിച്ചിരുന്നു. താരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. മഹാലക്ഷ്മി ശക്തയായ സ്ത്രീയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ ചിലര്‍ താരത്തിനെതിരെ വിമര്‍ശനവുമായി എത്തുകയാണ്.

ഭര്‍ത്താവ് ജയിലില്‍ അല്ലേ, ഇങ്ങനെ സന്തോഷിക്കാനുള്ള സമയമാണോ ഇതെന്നാണ് അവര്‍ ചോദിക്കുന്നത്. താരത്തിനെതിരെ വിമര്‍ശനങ്ങളുമായി ധാരാളം പേരെത്തിയിട്ടുണ്ട്. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോഴും മഹാലക്ഷ്മി പോസ്റ്റുമായി എത്തുന്നുണ്ട്. വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കില്ലെന്ന മഹാലക്ഷ്മിയുടെ മറുപടിയാണ് ഈ പോസ്റ്റുകളെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. സോഷ്യല്‍ മീഡിയയിലെ ബുള്ളിയിംഗ് മഹാലക്ഷ്മിയ്ക്ക് ഒട്ടും പുത്തരിയില്ല. വിവാഹം കഴിഞ്ഞത് മുതല്‍ അത് നേരിടുന്നവരാണ് മഹാലക്ഷ്മിയും രവിന്ദറും.

16 കോടിയുടെ തട്ടിപ്പ് കേസിനാണ് രവീന്ദറിനെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടുത്ത കാലത്ത് തമിഴ് മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന വ്യക്തിയാണ് രവീന്ദര്‍ ചന്ദ്രശേഖരന്‍. സീരിയല്‍ താരം മഹാലക്ഷ്മിയുമായുള്ള വിവാഹത്തിന് ശേഷമാണ് രവീന്ദര്‍ ജനശ്രദ്ധയിലേക്ക് വരുന്നത്. കഴിഞ്ഞ വര്‍ഷമാണ് രവീന്ദറും മഹാലക്ഷ്മിയും വിവാഹിതരായത്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു ഈ വിവാഹം.

Mahalakshmi

രവീന്ദറിന്റെ ശരീരവും നിറവുമായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. താരങ്ങള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണ തന്നെയുണ്ടായിരുന്നു. രവീന്ദറിനെ മഹാലക്ഷ്മി വിവാഹം കഴിച്ചത് പണത്തിന് വേണ്ടി മാത്രമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനവും പരിഹാസവുമൊക്കെ. എന്നാല്‍ സൈബര്‍ ആക്രമണങ്ങളെ ഇരുവരും മുഖവിലയ്‌ക്കെടുത്തില്ല.താരങ്ങളുടെ ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞതാണ്. ആദ്യ ബന്ധത്തില്‍ മഹാലക്ഷ്മിക്ക് ഒരു മകനുമുണ്ട്.

അതേസമയം ഒരിടയ്ക്ക് രവീന്ദറും മഹാലക്ഷ്മിയും പിരിയാന്‍ പോകുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് രവീന്ദര്‍ തന്നെ രംഗത്തെത്തുകയായിരുന്നു. നിലവിലെ വിവാദത്തെക്കുറിച്ച് മഹാലക്ഷ്മിയോ രവീന്ദറോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് മഹാലക്ഷ്മിയെ മലയാളികളറിയുന്നത്. വിവാഹത്തോടെ ഇരുവരും കേരളത്തിലും താരങ്ങളായി മാറുകയായിരുന്നു. ഇരുവരുടേയും അഭിമുഖങ്ങളും വെെറലായിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X