'മമ്മൂക്കയെ കുറിച്ച് ആളുകൾ പറയുന്നത് സത്യമാണ്, നേരിട്ടറിഞ്ഞു; അദ്ദേഹത്തിന്റെ ആ ചോദ്യത്തിൽ ഞാൻ ഞെട്ടി!'
മലയാള സിനിമയിലെ താരരാജാവാണ് നടൻ മമ്മൂട്ടി. വല്യേട്ടനെന്നും മെഗാസ്റ്റാറെന്നുമൊക്കെ ആരാധകർ വിശേഷണങ്ങൾ നൽകിയിട്ടുള്ള നടൻ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്.
പ്രായം എഴുപത് കഴിഞ്ഞെങ്കിലും ലുക്കിലോ ഊർജ്ജത്തിലോ ഒന്നും ഒരു മാറ്റവും വന്നിട്ടില്ല നടന്. നിരന്തരം തന്നിലെ നടനെ പോളിഷ് ചെയ്തുകൊണ്ടിരിക്കുന്ന മമ്മൂട്ടി യുവതാരങ്ങൾക്കെല്ലാം വലിയ പ്രചോദനമാണ്.
ഇപ്പോഴിതാ, മമ്മൂട്ടിയെ കുറിച്ച് പുതുമുഖ നടനായ വിജയ് നെല്ലിസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട് താരം. നടന്റെ വാക്കുകളിലേക്ക്.

കൂടെ അഭിനയിക്കുന്നവരിൽ ചെറിയ വേഷം ചെയ്യുന്ന നടന്മാരെ പോലും കൃത്യമായി നിരീക്ഷിക്കുന്ന ആളാണ് മമ്മൂട്ടിയെന്നാണ് നടൻ വിജയ് നെല്ലിസ് പറയുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിൽ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയായിരുന്നു നടൻ. മഹേഷും മാരുതിയും എന്ന ചിത്രത്തിൽ ആസിഫ് അലിക്ക് ഒപ്പം അഭിനയിച്ച അനുഭവവും നടൻ പങ്കുവച്ചു.
കുട്ടനാടൻ ബ്ലോഗാണ് ആദ്യ സിനിമ. ചാൻസ് ചോദിച്ച് ചെന്നപ്പോൾ തന്നെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രമാണെന്ന് പറഞ്ഞിരുന്നു.
മമ്മൂക്കയുടെ കൂടെ നടക്കുന്ന കഥാപാത്രമാണെന്ന് പറഞ്ഞപ്പോൾ എക്സൈറ്റഡായി. ഒരു പത്ത് പന്ത്രണ്ട് ദിവസത്തെ ഷൂട്ടിങ് ആണ്. അതിൽ നിന്ന് കുറെ ബന്ധങ്ങളും അനുഭവങ്ങളും ഉണ്ടായി.
കുട്ടനാടൻ ബ്ലോഗിന്റെ ലൊക്കേഷനിലാണ് ഞാൻ ആദ്യമായിട്ട് മമ്മൂക്കയെ കാണുന്നത്. അതിന്റെ തന്നെ എക്സൈറ്റ്മെന്റ് വലുതായിരുന്നു.
ആ സമയത്താണ് നാഷണൽ അവാർഡ് പ്രഖ്യാപനമുണ്ടായിരുന്നത്. മമ്മുക്ക ലഞ്ച് ബ്രേക്കിന്റെ സമയത്ത് അത് മുഴുവനിരുന്ന് കണ്ടു.
ഏതൊക്കെയോ ഭാഷയിലുള്ള ആളുകൾക്കാണ് അവാർഡ്. ഇന്ത്യയിലെ പല ഭാഷകളിലുള്ളവർക്കാണ് അവാർഡ് കിട്ടുന്നത്.
അതിലുള്ള അദ്ദേഹത്തിന്റെ എക്സൈറ്റ്മെന്റ് കണ്ട് എനിക്കും ആവേശമായി. അതിലൂടെയാണ് സിനിമയിലെ ആളുകളുടെ പാഷൻ എന്താണെന്ന് എനിക്ക് മനസിലായത്.
സാധാരണ നമ്മുടെ ഭാഷയിൽ കിട്ടുമ്പോൾ എക്സൈറ്റ്മെന്റ് ഉണ്ടാകും അത് സ്വാഭാവികമാണ്. പക്ഷെ മമ്മൂക്ക അന്ന് കാണിച്ച ആ എക്സൈറ്റ്മെന്റ് ഒക്കെ ഒരു പാഠമാണ്.
മമ്മൂക്ക വരുമ്പോൾ ഒരു ഓറയുണ്ടെന്ന് പലരും പറഞ്ഞ് ഞാനും കേട്ടിട്ടുണ്ട്. അത് സത്യമാണ്. മമ്മൂക്ക നമ്മുടെ അടുത്തേക്ക് വരുമ്പോൾ അത് വേറൊരു പേഴ്സണാലിറ്റി തന്നെയാണ്.
ശരിക്കും അദ്ദേഹത്തിലേക്കാണ് നമ്മുടെ നോട്ടം പോവുക. ആ സിനിമയിൽ മുഴുവൻ സീനിലും ഞാൻ വെള്ള ഖദറാണ് ധരിക്കുന്നത്.
അതിനു ശേഷം സൂര്യപ്രഭയിൽ മമ്മൂക്ക എന്നൊരു പരിപാടിക്ക് പോയിരുന്ന. അന്ന് കണ്ടപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത് എന്റെ ഖദർ എവിടെയാണെന്നാണ്.
ആ ഒരു മൊമന്റ് ഭയങ്കരമാണ്. എന്നെ പോലെ ചെറിയ വേഷം ചെയ്യുന്ന വ്യക്തിയെ പോലും നന്നായി ശ്രദ്ധിക്കുന്ന ആളാണ് മമ്മൂക്കയെന്നും വിജയ് പറഞ്ഞു.
ആസിഫ് അലിക്കൊപ്പമുള്ള അനുഭവവും നടൻ പങ്കുവയ്ക്കുന്നുണ്ട്. വളരെ റിയലിസ്റ്റിക്കായി നടനായിട്ടാണ് ആസിഫിനെ തോന്നിയിട്ടുള്ളതെന്നാണ് വിജയ് പറയുന്നത്.
നമ്മളോട് സംസാരിച്ചു നിൽക്കുന്ന അതേ രീതിയിലാകും അവിടെ പോയി അഭിനയിക്കുന്നത്. നമ്മളും അപ്പോൾ ഒരുപാട് ഫ്ളക്സിബിൾ ആകും.
നമ്മുക്കും ഒരു സ്‌പേസ് തരുന്ന പോലെയാണ് ഒരുപാട് റീടേക്ക് ഒന്നും പോയിട്ടില്ല. നല്ലൊരു ഗിവ് ആൻഡ് ടേക്ക് ഉണ്ടാവും ആസിഫിനൊപ്പം അഭിനയിക്കുമ്പോഴെന്നും നടൻ പറഞ്ഞു.

അതേസമയം, കുട്ടനാടൻ ബ്ലോഗിലൂടെ സിനിമ അരങ്ങേറ്റം നടത്തിയ വിജയ് നെല്ലിസ് എതിരെ, ഇന്ദിര എന്നി മലയാള സിനിമകളിലും ഒപ്പം രണ്ടു തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അതിന് ശേഷമാണ് മഹേഷിന്റെ മാരുതിയിൽ എത്തുന്നത്. ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലാണ് നടൻ അഭിനയിച്ചിരിക്കുന്നത്.
തൃശ്ശൂർ സ്വദേശിയായ വിജയ് നെല്ലിസ് നടനെന്നതിന് ഉപരി ഒരു സംരഭകൻ കൂടിയാണ്. എന്നാൽ കൂടുതൽ സിനിമകളിലൂടെ അഭിനയം പ്രോഫെഷനാക്കാനുള്ള തയ്യാറെടുപ്പിലാണ് നടൻ.


Click it and Unblock the Notifications











