Don't Miss!
- Automobiles
160 PS മാക്സ് പവറും കൂടുതൽ അപ്പ്ഡേറ്റുകളുമായി കിയ സെൽറ്റോസ് ഫെയ്സ്ലിഫ്റ്റ് 2023 മധ്യത്തിൽ എത്തും
- Sports
ഗില്ലിന് പിന്നാലെ ആരാധികമാര്‍, പ്രണയാഭ്യര്‍ത്ഥന വൈറല്‍-സാറമാര്‍ സൂക്ഷിച്ചോയെന്ന് ഫാന്‍സ്
- News
നടന് ബാബുരാജ് അറസ്റ്റില്‍; അടിമാലി സ്റ്റേഷനിലെത്തിയ വേളയില്‍ പോലീസ് നടപടി, കേസ് ഇങ്ങനെ
- Finance
ഓപ്ഷന് ട്രേഡിങ്ങില്‍ എന്നും പണം നഷ്ടപ്പെടുകയാണോ? തിരുത്തണം 6 തെറ്റുകള്‍
- Lifestyle
ആത്മാര്‍ത്ഥ പ്രണയമോ, അഭിനയമോ? പെണ്ണിന്റെ ഈ 8 ലക്ഷണം പറയും ഉത്തരം
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
- Technology
ഏറെ നാളായി കളത്തിലുണ്ട്, സാധുവാണ്, അറിയാമോ? 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ
ഈ ഇന്‍ഡസ്ട്രി സേഫല്ല, സൂക്ഷിക്കണം! ഇന്ദ്രന്സേട്ടന് പറഞ്ഞതിന്റെ അര്‍ത്ഥം പിന്നെ മനസിലായി: മഹിമ
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മഹിമ. നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട് മഹിമ. അതേസമയം സിനിമയില്‍ നിന്നും സീരിയലില്‍ നിന്നുമെല്ലാം തനിക്ക് മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് മഹിമ പറയുന്നത്. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് മഹിമ തന്റെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ഫോണ്‍ ചെയ്ത് പറയുമ്പോള്‍ നല്ല പ്രാധാന്യമുള്ള കഥാപാത്രമായിരിക്കും. നമ്മള് സന്തോഷത്തോടെ സെറ്റില്‍ ചെല്ലും. സിനിമ കരിയറിലൊരു ടേണിംഗ് പോയന്റാകുമെന്നൊക്കെ കരുതിയാണ് ചെല്ലുക. പക്ഷെ അവിടെ ചെന്ന് ഒരു ദിവസം കഴിഞ്ഞ് നോക്കുമ്പോള്‍ ആ കഥാപാത്രം ചെയ്യുന്നത് മറ്റൊരു കുട്ടിയായിരിക്കുമെന്നാണ് മഹിമ പറയുന്നത്.

ചോദിച്ചാല്‍ പറയുക അതിങ്ങനെയാണ് സംവിധായകന് വിളിച്ചപ്പോള്‍ മഹിമ ഇങ്ങനെയല്ലേ പ്രതികരിച്ചത് എന്ന് പറയും. നമ്മളുടെ ഭാഗത്ത് തെറ്റൊന്നുമില്ലെങ്കിലും പറഞ്ഞു പരത്തുക നടിയ്ക്കാണ് പ്രശ്നമെന്താകും. പ്രതികരിക്കുന്നതിനാല്‍ എനിക്ക് അഹങ്കാരി എന്നൊരു കിരീടം കിട്ടിയിട്ടുണ്ടെന്നാണ് മഹിമ പറയുന്നത്.
എനിക്ക് നല്ല ഉപദേശം തന്ന ഒന്ന് രണ്ട് നല്ല ആര്ട്ടിസ്റ്റുകളുണ്ടെന്നും മഹിമ പറയുന്നു. ഞാന്‍ എന്റെ മനസില്‍ ഒരുപാട് ബഹുമാനിക്കുന്നവര്‍. ഒരാള്‍ ക്യാപ്റ്റന്‍ അങ്കിളാണ്. ക്യാപ്റ്റന്‍ രാജു. ഇതുപോലൊരു അനുഭവം ഉണ്ടായി ഞാന്‍ വിഷമിച്ച് ഇരിക്കുകയായിരുന്നു ഒരു ദിവസം. അപ്പോള്‍ അങ്കിള്‍ വന്നു ചോദിച്ചു എന്താ മോളെ പ്രശ്നമെന്ന്. അദ്ദേഹം ആ സിനിമയില്‍ നല്ലൊരു കഥാപാത്രം ചെയ്യുന്നുണ്ട്. എന്നെ വിളിച്ച് പറഞ്ഞ കഥാപാത്രം ഇതല്ലെന്നും പ്രാധാന്യമില്ലാത്ത കഥാപാത്രമാണ് ഇപ്പോള്‍ ചെയ്യാന്‍ പറഞ്ഞതെന്നും പറഞ്ഞുവെന്നാണ് മഹിമ ഓര്‍ക്കുന്നത്.
മോള് സങ്കടപ്പെടരുതെന്നും വിഷമിച്ചിരുന്നാല്‍ ഇപ്പോള്‍ കിട്ടിയ കഥാപാത്രം പോലും മര്യാദയ്ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു അദ്ദേഹം. മോളൂടെ വിഷമം മാറ്റിവെക്കണമെന്നും ഭാവിയില്‍ നല്ല കഥാപാത്രം മോളെ തേടി വരുമെന്നും ഇപ്പോള്‍ വന്ന കഥാപാത്രം നന്നായി ചെയ്യൂവെന്നും പറഞ്ഞു. അത് ഞാന്‍ എന്നും മനസില്‍ സൂക്ഷിക്കുന്ന വാക്കുകളാണെന്നാണ് മഹിമ പറയുന്നത്.
അതുപോലെ മറ്റൊരു സാഹചര്യമുണ്ടായി. പക്ഷെ അതെന്താണെന്ന് എനിക്ക് മനസിലായില്ല. അത് പറഞ്ഞ് തന്നത് ഇന്ദ്രന്‍സേട്ടനാണ്. എന്റെ തുടക്കകാലമാണ്. ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ചാണ് അദ്ദേഹം സംസാരിച്ചത്. ആ സിനിമയില്‍ എനിക്ക് എന്തൊക്കയോ ഇഷ്യൂസുണ്ടായിരുന്നു. വസ്ത്രത്തിന്റെ കാര്യത്തിലൊക്കെയാണ്. അല്‍പ്പം എക്സ്പോസ്ഡ് ആയിരുന്നു. എന്നോട് പറഞ്ഞിരുന്നില്ല. എന്തിനാടോ വിഷമിച്ചിരിക്കുന്നത് വിഷമിക്കണ്ടെന്ന് അദ്ദേഹം പറഞ്ഞുവെന്നും മഹിമ പറയുന്നു.
Also Read: കുട്ടികൾ വേണ്ടെന്നത് എന്റെ ഉറച്ച തീരുമാനം ആയിരുന്നു; തുറന്ന് പറഞ്ഞ് ഷക്കീല
പിന്നെ പറഞ്ഞു, ഇതത്ര പെര്‍ഫെക്ടായൊരു ഇന്ഡസ്ട്രിയല്ലെന്നും മോള് സൂക്ഷിക്കണമെന്നും ഇന്ദ്രന്സേട്ടന് പറഞ്ഞത്. അദ്ദേഹം എന്താണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് അന്ന് മനസിലായില്ല. പക്ഷെ പിന്നീട് എനിക്ക്, അനുഭവങ്ങളില്‍ നിന്നും മനസിലായി. ഓരോ ലൊക്കേഷനില്‍ നിന്നും ഉണ്ടായ കോള്‍സും മറ്റും ആയപ്പോള്‍ ഇന്ദ്രന്സേട്ടന് പറഞ്ഞ സൂക്ഷിക്കണം എന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായെന്നും മഹിമ പറയുന്നു.

മോശം അനുഭവങ്ങളുണ്ടാകുമ്പോഴും തന്നോട് അഡ്ജസ്റ്റ്മെന്റ് ചെയ്യാന്‍ പറയുമ്പോഴും താന്‍ കൃത്യമായി മറുപടി പറയുമെന്നും അതിനാല്‍ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും മഹിമ പറയുന്നുണ്ട്. താന്‍ നായിക മോഹം ഉപേക്ഷിക്കാനുള്ള കാരണം തന്റെ മോശം അനുഭവങ്ങളാണെന്നാണ് മഹിമ പറയുന്നത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മഹിമ സീരിയല്‍ രംഗത്തും സജീവമാണ്. ഒരിടവേളയ്ക്ക് ശേഷമാണ് താരം പരമ്പരകളിലൂടെ വീണ്ടും സജീവമായത്.
ഇപ്പോള്‍ മഹിമയുടെ മേക്കോവറും ചർച്ചയായി മാറിയിരുന്നു. മുടി വെട്ടിയുള്ള മഹിമയുടെ ലുക്കിന് സോഷ്യല്‍ മീഡിയ കയ്യടിച്ചിരുന്നു. താരത്തിന്റെ പുതിയ തുറന്നു പറച്ചില് സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി മാറിയിരിക്കുകയാണ്.
-
'അമ്മ ആകുലപ്പെടേണ്ട, ഞാനില്ലേ എന്ന് പറഞ്ഞ് തോളിൽ തട്ടാൻ നീ ഉണ്ടായിരുന്നെങ്കിൽ..!'; മകന്റെ ഓർമകളിൽ സബീറ്റ
-
റോബിന് റിയാസിനെ ശരിക്കും തല്ലിയിരുന്നോ? അന്ന് ബിഗ് ബോസിനകത്ത് നടന്നതെന്താണെന്ന് പറഞ്ഞ് ഡോക്ടര്‍
-
ഗര്‍ഭിണിയായതോട് കൂടിയാണ് അങ്ങനൊരു വാശി വന്നത്; 5 വര്‍ഷം നോക്കിയിട്ടും നടക്കാത്ത കാര്യം നേടിയെന്ന് നിമ്മി