പഞ്ചാലി വസ്ത്രാക്ഷേപം അഭിനയിച്ചു നോക്കി, മുകളിലെ നിലയില്‍ നിന്നും താഴെ വീണു; ഇപ്പോഴും പാടുണ്ട്!
ആര്‍ഡിഎക്‌സിന്റെ വിജയത്തോടെ താരമായി മാറിയിരിക്കുകയാണ് നടി മഹിമ നമ്പ്യാര്‍. 2023 ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ആര്‍ഡിഎക്‌സ്. ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ മഹിമയുടെ നായിക വേഷം വലിയ കയ്യടി നേടിയിരുന്നു. ആക്ഷന് പ്രാധാന്യമുള്ള സിനിമയില്‍ മഹിമയുടെ ആക്ഷന്‍ രംഗവും ചര്‍ച്ചയായി മാറിയിരുന്നു.
ഇപ്പോഴിതാ ആ രംഗത്തെക്കുറിച്ചുള്ള മഹിമയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഹിമ മനസ് തുറന്നത്. വിളിക്കുമ്പോള്‍ തന്നെ പറഞ്ഞിരുന്നു ഒരു സീനില്‍ കരാട്ടെ ചെയ്യണമെന്ന്. ലൊക്കേഷനില്‍ ചെന്ന ദിവസം മുതല്‍ കാണുന്നത് നായകന്മാരെല്ലാം കഠിനമായി പ്രാക്ടീസ് ചെയ്യുന്നതാണ്. അപ്പോഴും എന്നോട് ഒരു തയ്യാറെടുപ്പും നടത്താന്‍ ആരും പറഞ്ഞില്ലെന്നാണ് മഹിമ പറയുന്നത്.

അങ്ങനെയിരിക്കെ ആ ദിവസം വന്നെത്തി. മേക്കപ്പൊക്കെ ഇട്ട് റെഡിയായി ചെല്ലുമ്പോഴാണഅ സീന്‍ കാണിച്ചു തന്നത്. ഞെട്ടിപ്പോയി. കുറച്ചു കഷ്ടപ്പെട്ടാമ് ഓക്കെ ആക്കിയതെങ്കിലും തിയറ്ററില്‍ ആ സീനിനു വലിയ കയ്യടി കിട്ടിയെന്നും മഹിമ പറയുന്നു. അതേസമയം, റിയല്‍ ലൈഫില്‍ ഞാന്‍ സമാധാനത്തിന്റെ വെള്ളരി പ്രാവാണ് കെട്ടോ. ഒരു വഴക്കിനും ഇല്ലേ എന്നാണെന്നും മഹിമ പറയുന്നുണ്ട്.
പക്ഷെ കുട്ടിക്കാലത്ത് ചേട്ടനുമായി ചേര്‍ന്ന് ഉണ്ടാക്കാത്ത കുരുത്തക്കേടുകളില്ല. മഹാഭാരതം സീരിയില്‍ ടിവിയില്‍ കണ്ടിട്ടു ഞങ്ങള്‍ പാഞ്ചാലി വസ്ത്രാക്ഷേപം അഭിനയിച്ചു നോക്കി. സാരിയായി ചുറ്റിയത് ബെഡ് ഷീറ്റാണ്. അവസാനം ചേട്ടന്‍ അതിന്റെ അറ്റത്തു പിടിച്ച് ഒറ്റവലി. ഞാന്‍ കറങ്ങിക്കറങ്ങി മുകള്‍ നിലയില്‍ നിന്നും സ്‌റ്റെപ്പിലൂടെ ഉരുണ്ടുരുണ്ടു താഴെ ലാന്‍ഡ് ചെയ്തു. നെറ്റിയിലും താടിയിലും അന്നത്തെ മുറിപ്പാട് ഇപ്പോഴുമുണ്ടെന്നും മഹിമ പറയുന്നു.
കൂടാതെ തനിക്ക് നിരന്തരമായി പ്രണയാഭ്യര്‍ത്ഥന നടത്തുന്ന ആരാധകനെക്കുറിച്ചും മഹിമ സംസാരിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ എന്നും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മെസേജ് ഇടുന്ന ഒരാളുണ്ട് എന്നാണ് മഹിമ പറയുന്നത് ഒന്നിച്ചു വീട്ടില്‍ നിന്നിറങ്ങി വൈകിട്ട് ഒന്നിച്ച് തിരിച്ചെത്തുന്ന പോലെയാണ് ആ മെസേജുകളെന്നും മഹിമ പറയുന്നു. ഇതിനിടെയിലുള്ള ഓരോ കാര്യവും സ്വയം സങ്കല്‍പ്പിച്ചു കളയുമെന്നും മഹിമ പറയുന്നു.

അതേസമയം തല്‍ക്കാലം എനിക്ക് എന്നോടു തന്നെയാണ് പ്രണയം എന്നും മഹിമ വ്യക്തമാക്കുന്നു.. ഒരുപാട് ആഗ്രഹിച്ചു സിനിമയില്‍ വന്നതാണ്. വിവാഹത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചുമൊന്നും ചിന്തിക്കുന്നില്ല. ഇപ്പോള്‍ എങ്ങനെയാണോ അതുപോലെ ഹാപ്പിയായി, പോസിറ്റീവായി എന്നും ഇരിക്കണമെന്നാണ് ആഗ്രഹമെന്നും മഹിമ വ്യക്തമാക്കി. തന്നെ ഒര സിനിമയില്‍ നിന്നും ഒഴിവാക്കിയ അനുഭവവും മഹിമ പങ്കുവെക്കുന്നുണ്ട്.
''കാര്യസ്ഥനില്‍ ദിലീപേട്ടന്റെ അനിയത്തിയായിട്ടാണ് മലയാളത്തില്‍ അരങ്ങേറ്റം. പിന്നീട് തമിഴില്‍ സാട്ടൈയില്‍ നായികയായി. പിന്നീടങ്ങോട്ട് നായികയായി തിളങ്ങുന്ന കാലം ഞാന്‍ സ്വപ്നം കണ്ടു. പക്ഷെ ആകെ വന്നത് ഒരേയൊരു മലയാള സിനിമയില്‍ നായികയാകാനുള്ള ഓഫറാണ്. നാലു ദിവസം അഭിനയിച്ചു കഴിഞ്ഞാണ് പറഞ്ഞത്, മറ്റൊരു നായികയെ വച്ച് റീഷൂട്ട് ചെയ്യുമെന്ന്'' എന്നാണ് മഹിമ പറയുന്നത്. ഒഴിവാക്കലിന്റെ ആ വേദന മറക്കാനും അതിജീവിക്കാനും സമയമെടുത്തു എന്നും മഹിമ പറയുന്നു. പക്ഷെ ആ ദിവസങ്ങളാണ് സിനിമയില്‍ ഉറച്ചു നില്‍ക്കാന്‍ കരുത്തു നല്‍കിയത് എന്നും മഹിമ പറയുന്നു.


Click it and Unblock the Notifications











