ദക്ഷിണ കൊടുത്ത് ജീവിതത്തില്‍ ആദ്യമായി ഇട്ട മേക്കപ്പ് തുടച്ചു മാറ്റി; ഞാനത് ഒരിക്കലും മറക്കില്ല

മലയാള സിനിമയിലെ മിന്നും താരമാണ് മഹിമ നമ്പ്യാര്‍. കാര്യസ്ഥന്‍ എന്ന സിനിമയിലൂടെയായിരുന്നു മഹിമയുടെ തുടക്കം. പിന്നീട് തമിഴിലാണ് മഹിമ സജീവമായി മാറുന്നത്. ഇടയ്ക്ക് മലയാളത്തിലും അഭിനയിച്ചുവെങ്കിലും നായികയായി തിളങ്ങുന്നത് തമിഴിലാണ്. പിന്നീട് ഈയ്യടുത്തിറങ്ങിയ ആര്‍ഡിഎക്‌സിലൂടെയാണ് മഹിമ മലയാളത്തിലെ തിരക്കുളള നായികയായി മാറുന്നത്. പിന്നാലെ വന്ന ചിത്രങ്ങളിലേയും വേഷങ്ങള്‍ കയ്യടി നേടി.

കാര്യസ്ഥനിലൂടെ അരങ്ങേറും മുമ്പ് തനിക്ക് അവസരം ലഭിച്ചൊരു തമിഴ് സിനിമയെക്കുറിച്ചും ആ സിനിമ നഷ്ടമായതിനെക്കുറിച്ചും സംസാരിക്കുകയാണ് മഹിമ. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കം തുടര്‍ന്ന്.

Mahima Nambiar

കാര്യസ്ഥനും മുമ്പ് ഞാന്‍ തമിഴില്‍ ഒരു സിനിമ ചെയ്യാനിരുന്നതാണ്. എന്റെ ആദ്യത്തെ സിനിമ. സംവിധായകന്‍ ഒരിടത്തു വച്ച് കണ്ടിട്ട് വിളിക്കുകയായിരുന്നു. ഞാനപ്പോള്‍ ഒമ്പതില്‍ പഠിക്കുകയാണ്. എനിക്കിത് ഭയങ്കര ഇഷ്ടമാണെന്ന് വീട്ടിലെല്ലാവര്‍ക്കും അറിയാം. അതിനാല്‍ എല്ലായിടത്തും കൊണ്ടു പോകുമായിരുന്നു. ചെറിയ വേഷമായിരുന്നു. നായികയുടെ സഹോദരിയുടെ വേഷമായിരുന്നു. ഞാന്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നു എന്നാണ് മഹിമ പറയുന്നത്.

മേക്കപ്പ് ഒക്കെ ചെയ്തു. ജീവിതത്തിലെ ആദ്യത്തെ മേക്കപ്പ് ആണ്. ദക്ഷിണയൊക്കെ കൊടുത്ത് ക്യാമറയുടെ മുന്നില്‍ പോയി നിന്നു. ഞാന്‍ ഡയലോഗ് ഒക്കെ പഠിക്കുകയാണ്. ഈ സമയം സംവിധായകനൊക്കെ ഭയങ്കര ചര്‍ച്ചയിലായിരുന്നു. എന്നിട്ട് അവര്‍ എന്നെ വിളിച്ചു. ആ സമയത്ത് ഗോപിക എന്ന് തന്നെയായിരുന്നു പേര്. നായികയുടേയും നിന്റേയും ഹൈറ്റ് സെയിം ആണെന്ന് സംവിധായകന്‍ പറഞ്ഞു എന്നാണ് മഹിമ പറയുന്നത്.

നായികയ്ക്കും നിനക്കും ഒരേ ഉയരം തന്നെയാണ്. അതിനാല്‍ സഹോദരിയായി തോന്നുന്നില്ല. അതിനാല്‍ ഈ കഥാപാത്രം ചെയ്യാന്‍ പറ്റില്ല, ഓക്കെ ആണെങ്കില്‍ കൂട്ടുകാരിയുടെ വേഷം ചെയ്യാമെന്ന് പറഞ്ഞു. ഞാന്‍ തീരെ ചെറുതാണ് അന്ന്. എട്ടിലോ ഒമ്പതിലോ പഠിക്കുകയാണ്. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. പോകാം, സഹോദരിയുടെ ഭാഗമാണ് ഷൂട്ട് ചെയ്യുന്നതെന്ന് പറഞ്ഞു. വിളിക്കാമെന്ന് പറഞ്ഞുവെന്നും മഹിമ പറയുന്നു.

എന്നെ നേരെ കൊണ്ടു പോയി മേക്കപ്പ് തുടച്ചു കളഞ്ഞു. ഞാനത് ഇപ്പോഴും ഓര്‍ക്കുന്നു. ജീവിതത്തില്‍ ആദ്യമായി ദക്ഷിണ കൊടുത്ത് ഇട്ട മേക്കപ്പ് തുടച്ചു കളഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. പക്ഷെ ഇതൊന്നും ഒരു മോശം കാലമായി ഞാന്‍ കാണുന്നില്ല. എല്ലാത്തിലും ഒരു കാരണമുണ്ട്. അന്ന് ആ സിനിമ നഷ്ടമായതിന് ഒരു കാരണമുണ്ടാകും. അന്ന് ചെയ്തിരുന്നുവെങ്കില്‍ ഒരുപക്ഷെ ഞാന്‍ ഇന്ന് ഇവിടെ ഇരിക്കുന്നുണ്ടാകില്ലെന്നാണ് താരം പറയുന്നത്.

Mahima Nambiar

മലയാളത്തിലെ വലിയൊരു സിനിമയില്‍ നിന്നും പുറത്തായതിനെക്കുറിച്ചും അഭിമുഖത്തില്‍ മഹിമ പറയുന്നുണ്ട്. ആറ് വര്‍ഷം മുമ്പായിരുന്നു സംഭവം. നായികയായി മൂന്ന് നാല് ദിവസം അഭിനയിക്കുകയും ചെയ്തിരുന്നു. പിന്നീട് നായികയ്ക്ക് വേണ്ട പക്വതയില്ലെന്ന് പറഞ്ഞ് തന്നെ മാറ്റുകയായിരുന്നു.ഇത് മൂലം ആറ് മാസം സിനിമയില്ലാതായി. അതോടെ അഭിനയം നിര്‍ത്താന്‍ വരെ തീരുമാനിച്ചിരുന്നുവെന്നാണ് മഹിമ പറഞ്ഞത്.

അതേസമയം ലിറ്റില്‍ ഹാര്‍ട്ട്‌സ് ആണ് മഹിമയുടെ പുതിയ സിനിമ. ആര്‍ഡിഎക്‌സിന് ശേഷം മഹിമയും ഷെയ്ന്‍ നിഗവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ്. ബാബുരാജും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

More from Filmibeat

Read more about: mahima nambiar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X