നാല് ദിവസം കഴിഞ്ഞ് മറ്റൊരു നായികയെ വച്ച് റീഷൂട്ട് ചെയ്തു; ഒഴിവാക്കലിന്റെ വേദനയെക്കുറിച്ച് മഹിമ

ആര്‍ഡിഎക്‌സിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയിരിക്കുകയാണ് മഹിമ നമ്പ്യാര്‍. സിനിമയിലെത്തിയത് കാര്യസ്ഥനിലൂടെയാണെങ്കിലും മലയാളത്തില്‍ നായിക എന്ന നിലയില്‍ മഹിമയ്ക്ക് ശ്രദ്ധ നേടിക്കൊടുക്കുന്നത് ആര്‍ഡിഎക്‌സാണ്. തമിഴില്‍ നായികയായി അഭിനയിക്കുമ്പോഴും മഹിമയെ തേടി മലയാളത്തില്‍ നിന്നും നായിക വേഷം എത്തുന്നത് കുറവായിരുന്നു.

ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് മനസ് തുറക്കുകയാണ് മഹിമ നമ്പ്യാര്‍. തനിക്ക് നായിക വേഷം തേടി വരാതിരുന്നതിനെക്കുറിച്ചും ഒരു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട്. എന്നാല്‍ കരിയറില്‍ ഇപ്പോള്‍ താന്‍ ഹാപ്പിയാണെന്നും മഹിമ പറയുന്നുണ്ട്.

Mahima Nambiar

''കാര്യസ്ഥനില്‍ ദിലീപേട്ടന്റെ അനിയത്തിയായിട്ടാണ് മലയാളത്തില്‍ അരങ്ങേറ്റം. പിന്നീട് തമിഴില്‍ സാട്ടൈയില്‍ നായികയായി. പിന്നീടങ്ങോട്ട് നായികയായി തിളങ്ങുന്ന കാലം ഞാന്‍ സ്വപ്‌നം കണ്ടു. പക്ഷെ ആകെ വന്നത് ഒരേയൊരു മലയാള സിനിമയില്‍ നായികയാകാനുള്ള ഓഫറാണ്. നാലു ദിവസം അഭിനയിച്ചു കഴിഞ്ഞാണ് പറഞ്ഞത്, മറ്റൊരു നായികയെ വച്ച് റീഷൂട്ട് ചെയ്യുമെന്ന്'' മഹിമ പറയുന്നു.

ഒഴിവാക്കലിന്റെ ആ വേദന മറക്കാനും അതിജീവിക്കാനും സമയമെടുത്തു. ആ ദിവസങ്ങളാണ് സിനിമയില്‍ ഉറച്ചു നില്‍ക്കാന്‍ കരുത്തു നല്‍കിയത്. അതോടെ തീരുമാനിച്ചു, ഒന്നും ആലോചിച്ച് ഇനി സങ്കടപ്പെടില്ല. കരിയറിലും ഇപ്പോള്‍ സൂപ്പര്‍ ഹാപ്പിയാണെന്നും മഹിമ നമ്പ്യാര്‍ പറയുന്നു. ആര്‍ഡിഎക്‌സില്‍ മഹിമ അവതരിപ്പിച്ച മിനി ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ചിത്രത്തിലെ മിനിയുടെ കരാട്ടെ രംഗവും ഒരുപാട് കയ്യടി നേടിയതായിരുന്നു. അതേക്കുറിച്ചും അഭിമുഖത്തില്‍ മഹിമ സംസാരിക്കുന്നുണ്ട്.

''വിളിക്കുമ്പോള്‍ തന്നെ പറഞ്ഞിരുന്നു ഒരു സീനില്‍ കരാട്ടെ ചെയ്യണമെന്ന്. ലൊക്കേഷനില്‍ ചെന്ന ദിവസം മുതല്‍ കാണുന്നതു നായകന്മാരെല്ലാം കഠിനമായി പ്രാക്ടീസ് ചെയ്യുന്നതാണ്. അപ്പോഴും എന്നോട് ഒരു തയ്യാറെടുപ്പും നടത്താന്‍ ആരും പറഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ ആ ദിവസം വന്നെത്തി. മേക്കപ്പൊക്കെ ഇട്ടു റെഡിയായി ചെല്ലുമ്പോഴാണ് സീന്‍ കാണിച്ചു തന്നത്. ഞെട്ടിപ്പോയി. കുറച്ചു കഷ്ടപ്പെട്ടാണ് ഓക്കെ ആക്കിയതെങ്കിലും തിയേറ്ററില്‍ ആ സീനിനു വലിയ കയ്യടി കിട്ടി'' മഹിമ പറയുന്നു.

Mahima Nambiar

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മഹിമ. തനിക്ക് സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന പ്രണയാഭ്യര്‍ഥനയെക്കുറിച്ചും മഹിമ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ''ഇന്‍സ്റ്റഗ്രാമിലൂടെ എന്നും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മെസേജ് ഇടുന്ന ഒരാളുണ്ട്. ഒന്നിച്ചു വീട്ടില്‍ നിന്നിറങ്ങി വൈകിട്ട് ഒന്നിച്ച് തിരിച്ചെത്തുന്ന പോലെയാണ് ആ മെസേജുകള്‍. ഇതിനിടെയിലുള്ള ഓരോ കാര്യവും സ്വയം സങ്കല്‍പ്പിച്ചു കളയും. തല്‍ക്കാലം എനിക്ക് എന്നോടു തന്നെയാണ് പ്രണയം. ഒരുപാട് ആഗ്രഹിച്ചു സിനിമയില്‍ വന്നതാണ്. വിവാഹത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചുമൊന്നും ചിന്തിക്കുന്നില്ല. ഇപ്പോള്‍ എങ്ങനെയാണോ അതുപോലെ ഹാപ്പിയായി, പോസിറ്റീവായി എന്നും ഇരിക്കണമെന്നാണ് ആഗ്രഹം'' എന്നാണ് മഹിമ പറയുന്നത്.

ലിറ്റില്‍ ഹാര്‍ട്സിന് ശേഷം ഉണ്ണി മുകുന്ദന്റെ നായികയായി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയ് ഗണേശാണ് മഹിമയുടെ വരാനിരിക്കുന്ന സിനിമ. കൂടാതെ താന്‍ മലയാളത്തില്‍ രണ്ട് സിനിമകള്‍ കൂടി കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും മഹിമ പറയുന്നു. സിനിമാ ലോകം കാത്തിരിക്കുന്ന ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കിയ 800 ആണ് റിലീസാകാനുള്ള മഹിമയുടെ ചിത്രം. അതില്‍ മുത്തയ്യ മുരളീധരന്റെ ഭാര്യയായ മതിമലരിന്റെ വേഷമാണെന്നും മഹിമ പറയുന്നു.

More from Filmibeat

Read more about: mahima nambiar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X