ആ സിനിമ ചെയ്തത് വിഷമത്തോടെ, എക്‌സ്‌പോസ്ഡ് ആയ രംഗമുണ്ടായിരുന്നു; പക്ഷെ പിന്നെയത് ഗുണമായി!

നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട് മഹിമ. അഭിനയത്തില്‍ നിന്നും ഒരിടവേളയെടുത്ത ശേഷം തിരികെ വന്നിരിക്കുകയാണ് മഹിമ. സിനിമാ മേഖലയില്‍ നിന്നും താന്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചുള്ള മഹിമയുടെ തുറന്നു പറച്ചില്‍ ഈയ്യടുത്ത് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തന്നോട് മോശം ലക്ഷ്യവുമായി സമീപിക്കുന്നവരെ നേരിടുന്നതിനെക്കുറിച്ച് മഹിമ സംസാരിക്കുകയാണ്.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മഹിമ മനസ് തുറക്കുന്നത്. താല്‍പര്യമില്ലാതെ തനിക്ക് ചില സിനിമയിലെ കഥാപാത്രങ്ങള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നാണ് മഹിമ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

കഥാപാത്രം ഏറ്റെടുക്കേണ്ടതായി വരും

എനിക്ക് നേരിട്ട് സംസാരിക്കാനുണ്ട്, റൂമിലേക്ക് വരൂ എന്നൊക്കെ പറഞ്ഞു വിളിക്കും. എന്നാല്‍ താന്‍ ഇല്ലെന്ന് വ്യക്തമായി തന്നെ പറയുമെന്നും മഹിമ പറയുന്നത്. എന്നാല്‍ ഇത് മൂലം പിന്നീട് തനിക്ക് പറഞ്ഞ കഥാപാത്രം ആയിരിക്കില്ല തരുന്നതെന്നും മഹിമ ഓര്‍ക്കുന്നു. ലൊക്കേഷിനിലെത്തി, മേക്കപ്പിടുമ്പോഴായിരിക്കും അറിയുക. ഷോട്ട് റെഡിയായി, മറ്റ് ആര്‍ട്ടിസ്റ്റുകള്‍ കാത്തിരിക്കേണ്ടി വരുന്ന ആ സിറ്റുവേഷനില്‍ കഥാപാത്രം ഏറ്റെടുക്കേണ്ടതായി വരുമെന്നും മഹിമ പറയുന്നു.

അങ്ങനെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും എനിക്ക് ഗുണവുമുണ്ടായിട്ടുണ്ട്. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ കണ്ട് എന്നെ മറ്റ് സിനിമകളിലേക്ക് വിളിച്ചിട്ടുണ്ട്. അങ്ങനെ വിളിച്ചൊന്നാണ് മണ്‍കോലങ്ങള്‍ എന്ന സിനിമ. അത് ഫെസ്റ്റിവലിനൊക്കെ പോയിരുന്നു. ഞാനത് പൂര്‍ണമായും ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. അതില്‍ എന്റെ കഥാപാത്രം പ്രധാന കഥാപാത്രങ്ങളിലൊന്നായിരുന്നു. വലിയ പ്രൊജക്ടിന്റെ സൈഡായി പോകുന്ന കഥാപാത്രമായിരുന്നില്ല.

സന്തോഷം നല്‍കിയ അനുഭവം

ഈ സിനിമയുടെ പ്രിവ്യു കണ്ട് ലജന്റായൊരു സംവിധായകന്‍ വന്ന് കൈ തന്ന് മഹിമ നന്നായിരുന്നുവെന്ന് പറയുമ്പോള്‍ ഉണ്ടാകുന്നൊരു അഭിമാനമുണ്ട്. കെജി ജോര്‍ജായിരുന്നു ആ സംവിധായകന്‍. അദ്ദേഹത്തിന്റെ ഷോര്‍ട്ട് ഫിലിം ചെയ്യാനും അവസരം കിട്ടി. വളരെ സന്തോഷം നല്‍കിയ അനുഭവമായിരുന്നു അതെല്ലാം.

ഇന്ദ്രിയം ആളുകള്‍ ഓര്‍ത്തിരിക്കുന്നത് ഒരുപക്ഷെ അതിലെ മറ്റൊരു കഥാപാത്രവുമായുള്ള കുറച്ച് എക്‌സ്‌പോസ്ഡ് ആയ ഷോട്ടുകള്‍ ഉള്ളതിനാലാകാം. അന്നത്തെ കാലത്ത് അത് മതിയായിരിക്കാം. അല്ലാതെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടതല്ലെന്നും മഹിമ പറയുന്നു. ആ കഥാപാത്രം ഇഷ്ടപ്പെട്ട് ചെയ്തതാണോ എന്ന ചോദ്യത്തിന് മഹിമ നല്‍കിയ മറുപടി അല്ല എന്നായിരുന്നു.

വിഷമത്തോടെ ചെയ്ത കഥാപാത്രം

ഒരുപാട് വിഷമത്തോടെ ചെയ്ത കഥാപാത്രമായിരുന്നു. കാരണം എന്നോട് പറഞ്ഞിരുന്നത് കഥാപാത്രമായിരുന്നില്ല അവിടെ ചെന്നപ്പോള്‍ കിട്ടിയത്. ഇതിന്റെ ബെനഫിറ്റ് എന്ന പോലെ എനിക്ക് കിട്ടിയ കഥാപാത്രമാണ് മണ്‍കോലങ്ങളിലേതെന്നും മഹിമ പറയുന്നു.

കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് നടിമാര്‍ നടത്തുന്ന വെളിപ്പെടുത്തലെക്കുറിച്ചുള്ള വിമര്‍ശനങ്ങളെക്കുറിച്ചും മഹിമ സംസാരിക്കുന്നുണ്ട്. എന്തുകൊണ്ട് നടക്കുമ്പോള്‍ തന്നെ തുറന്ന് പറയാതെ പിന്നീട് മീടുവുമായി വരുന്നത് എന്തിനാണെന്ന വിമര്‍ശകരുടെ ചോദ്യങ്ങള്‍ക്കാണ് മഹിമ മറുപടി പറയുന്നത്.

എല്ലാവരും ഒരേപോലെയാകണമെന്ന് വാശിപിടിക്കരുത്. ആ പെണ്‍കുട്ടിയ്ക്ക് ആ സമയത്ത് അതിനുള്ള ധൈര്യമുണ്ടായിരിക്കില്ല. അതിനെ എങ്ങനെ തരണം ചെയ്യണമെന്ന് അറിയില്ലായിരിക്കും.അതിന് ശേഷം ഒരു തീരുമാനം എടുക്കുകയാണ്. എനിക്കുണ്ടായ അനുഭവം എല്ലാവരും അറിയണം എന്ന് തന്റേടത്തോടെ വന്ന് പറയുമ്പോള്‍ അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. അല്ലാതെ നിരുത്സാഹപ്പെടുത്തുകയല്ല വേണ്ടതെന്നും മഹിമ പറയുന്നു.

നടനില്‍ നിന്നും തനിക്കുണ്ടായ അനുഭവം

ഒരു നടനില്‍ നിന്നും തനിക്കുണ്ടായ അനുഭവവും മഹിമ പങ്കുവെക്കുന്നുണ്ട്. കോമഡി ചെയ്യുന്ന നാടകനാണെന്നാണ് മഹിമ പറയുന്നത്. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്തിട്ടുണ്ട്. പിന്നീടൊരു ഷോ ഒരുമിച്ച് ചെയ്യേണ്ട അവസരം ലഭിക്കുകയായിരുന്നു. ഈ സമയത്ത് അദ്ദേഹം എന്റെ റൂമിലേക്ക് കയറി വന്നു. എന്റെ കൂടെ അമ്മ ഉണ്ടായിരുന്നു. അമ്മയെ ഒഴിവാക്കിയാട്ടാണ് മറുയിലിലേക്ക് വന്നതെന്നും ഒടുവില്‍ തനിക്ക് അയാളെ ഇറക്കി വിടേണ്ടി വന്നുവെന്നും മഹിമ പറയുന്നു. ആ നടന്‍ കാരണം ആ പരിപാടി തന്നെ വേണ്ടെന്നു വെക്കുകയായിരുന്നുവെന്നാണ് മഹിമ പറയുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X