'ആ കൊച്ചിനെ വില കുറച്ച് കാണിക്കുന്നതെന്തിന്?, ഇയാളെ എന്തിന് ലാലേട്ടൻ സുഹൃത്തായി നിറുത്തിയേക്കുന്നു?'
ജന്ദർ മന്ദറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ കുറിച്ചും വിസ്മയ മോഹൻലാലിനെ കുറിച്ചും മേജർ രവി നടത്തിയ പരാമർശങ്ങൾ കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് വൈറലായത്. വിയറ്റ്‌നാമിൽ ജനിച്ച് വളർന്ന വിസ്മയയ്ക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്നും പ്രതിഷേധിക്കുന്ന വിദ്യാർഥികളെ മർദിക്കുന്നത് കണ്ടപ്പോൾ മനുഷ്യത്വത്തിന് പുറത്താണ് വിസ്മയ പോസ്റ്റിട്ടതെന്നുമാണ് മേജർ രവി പറഞ്ഞത്.
കൂടാതെ ജന്ദർ മന്ദറിലെ പ്രക്ഷോഭത്തിന് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്നും മേജർ രവി ആരോപിച്ചിരുന്നു. ഇതോടെ സോഷ്യൽമീഡിയയിലെ ഭൂരിഭാഗം പേരും മേജർ രവിക്ക് എതിരെ തിരിഞ്ഞു. ഇദ്ദേഹത്തിന് എതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. വിസ്മയ മോഹൻലാലിനെ എന്തിന് മറ്റുള്ളവരുടെ മുന്നിൽ മേജർ രവി വില കുറച്ച് കാണിക്കുന്നുവെന്നാണ് വിമർശിച്ചവർ ചോദിച്ചത്.

രവിയെ പരിഹസിച്ചും നിരവധി കുറിപ്പുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിൽ ഒരു കുറിപ്പ് ഇങ്ങനെയായിരുന്നു... ഹേ ഊള മനുഷ്യാ... പാർലമെൻ്റ് അറ്റാക്ക് നടത്താൻ പോയ പിള്ളേരൊന്നുമല്ല അത്. വർഷങ്ങളായുള്ള കഠിനപ്രയത്നങ്ങളെ സംഘടിതമായും തുടർച്ചയായും അട്ടിമറിക്കുന്നത് കണ്ട്, നൂറുകണക്കിന് കുട്ടികൾ ആത്മഹത്യ ചെയ്തത് കണ്ട്... മനം നൊന്ത് തെരുവിലിറങ്ങിയവരാണ്.
തന്നേക്കാൾ മുഴുത്ത പോസ്റ്റിൽ സൈന്യത്തിലിരുന്ന മുൻ ഉദ്യോഗസ്ഥർ വരെ ആ യുവാക്കൾക്കൊപ്പം തെരുവിൽ ഇറങ്ങിയിട്ടുണ്ട്. കാരണം സ്വാതന്ത്ര്യം, മനുഷ്യാവകാശം, ഭരണഘടനാമൂല്യങ്ങൾ തുടങ്ങിയ വാക്കുകളുടെ അർത്ഥമോ മൂല്യമോ അറിയാത്ത തന്നെ പോലുള്ള ക്ഷുദ്രകീടങ്ങളിലും ചാണകസംഘികളിലും അവർ പെടുന്നില്ല എന്നതുകൊണ്ടാണ്. മാനാഭിമാനമാണ് അവരുടെ ഇന്ധനം അല്ലാതെ താൻ പറയുന്ന വിദേശ ഫണ്ടല്ല.
അതൊക്കെ തൻ്റെ ശീലം. പിന്നെ.... വിസ്മയ... ചരിത്രബോധവും ലോക വീക്ഷണവുമുള്ള നട്ടെല്ലുള്ള കുട്ടികൾ സ്വതന്ത്രമായി ചിന്തിക്കാനും സമൂഹത്തെ മുൻനിർത്തി തീരുമാനങ്ങളിലേയ്ക്ക് വളരാനും ധീരത കാണിക്കും. അത് മനസിലാക്കാൻ കഴിയാത്തതിന് ഇരുട്ടും മാറാലയും പിടിച്ച തറവാടുകളിലെ അമേദ്യ ജീവിതത്തിന് സദ്യയെന്ന് കരുതി കൈയടിച്ച് വളർന്ന തൻ്റെ ബാല്യകൗമാരങ്ങളെ പഴിക്കാം.
ആ വളർത്തുദോഷത്തോടൊപ്പം സംഘിജീവിതം കൂടിയാവുമ്പോ താൻ മൈനർ മൂത്ത് മേജറായി. അത്രയേയുള്ളു. അതുകൊണ്ട് നട്ടെല്ലുള്ള പിള്ളേരെ ഊതിപ്പറപ്പിക്കാനും പീപ്പി കാട്ടി പേടിപ്പിക്കാനും നിൽക്കാതെ താൻ പോയി പതിവുപോലെ വല്ല ചാണക കുഴിയിലും നിന്ന് കിട്ടാവുന്നത് നക്കിയെടുക്കാൻ നോക്ക്... ചെല്ല് എന്നായിരുന്നു ഒരാൾ കുറിച്ചത്. മോഹൻലാലിന്റെയും അങ്ങേരുടെ കുടുംബത്തിന്റെയും കാര്യത്തിൽ ഈ രവിയെന്ന് പറയുന്നയാൾ എന്ത് അടിസ്ഥാനത്തിലാണ് അഭിപ്രായം പറയുന്നത്?.

വിസ്മയ മോഹൻലാലിന് രാഷ്ട്രീയപരമായി ഒരു അറിവുമില്ലെന്നും വികാരത്തിന്റെ പുറത്താണ് പ്രതിഷേധത്തെ സപ്പോർട്ട് ചെയ്ത് പോസ്റ്റ് ഇട്ടതെന്നും പറഞ്ഞ് അതിനെ വില കുറച്ച് കാണിക്കാൻ മാത്രം അയാൾക്ക് എന്ത് അധികാരമാണ് ഉള്ളത്?. ആ കൊച്ചിന്റെ രാഷ്ട്രീയബോധത്തെ നിസാരവത്കരിക്കുന്ന ഇയാളെ പോലെ ഉള്ളവരെ ഇപ്പോഴും സുഹൃത്ത് ലേബൽ കൊടുത്ത് ലാലേട്ടൻ എങ്ങനെ നിറുത്തിയേക്കുന്നോ എന്തോ?.
വിസ്മയ പറഞ്ഞത് അവളുടെ പൊളിറ്റിക്കൽ സ്റ്റാന്റാണ്. ടേക്ക് ഇറ്റ് ഓർ നോട്ട്. പക്ഷെ അതിനെ വെറും വികാരം മാത്രമാക്കി മീഡിയക്ക് മുന്നിൽ ചെറുതാക്കിയ രവിക്ക് മറുപടി വിസ്മയ തന്നെ കൊടുക്കണം. എന്റെ അഭിപ്രായം ഞാൻ പറഞ്ഞോളാം താൻ തന്റെ തന്നെ കാര്യം നോക്കിയാ മതിയെന്ന്. ഇവിടുത്തെ പല സെലിബ്രിറ്റീസും അഭിപ്രായം പറയുന്നതിന് മുന്നേ തന്നെ അതിന് സപ്പോർട്ട് ചെയ്ത വിസ്മയ ഡിസർവ്സ് ആൾ ദി റെസ്പെക്ട് എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്.
കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ചതിന് മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാൽ കടുത്ത സൈബർ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നേരിടേണ്ടി വന്നത്.


Click it and Unblock the Notifications


