For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനായി ഒരു ഗ്രാമം; സ്വപ്‌നം പങ്കുവച്ച് രഞ്ജു രഞ്ജിമാര്‍

  |

  ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്ളവര്‍ക്കായി ഒരു ഗ്രാമം ഉണ്ടാവുക എന്നതാണ് എന്റെ സ്വപ്‌നമെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. സ്‌നേഹബന്ധങ്ങളും കടപ്പാടുകളും പരസ്പരബഹുമാനവും അങ്ങനെ ജീവിതത്തിന്റെ എല്ലാ രുചികളും തികഞ്ഞ അത്തരം ഒരു ഗ്രാമത്തില്‍ വളരുന്ന എന്റെ കുട്ടികളെ ലോകം മാതൃകയാക്കുന്ന ഒരു കാലം വരണമെന്നും ആഗ്രഹമുണ്ടെന്നും അവര്‍ പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രഞ്ജു രഞ്ജിമാര്‍ മനസ്തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെകുറിച്ച് കൂടുതല്‍ ആളുകളിലേക്ക് അറിവ് എത്തുന്നുണ്ട്. അതനുസരിച്ച് സമൂഹത്തിന്റെ കാഴ്ചപ്പാടിലും കാര്യമായ മാറ്റം വരുന്നുണ്ട് എന്നാല്‍ ഇപ്പോഴും പൊതുവിടങ്ങളില്‍ പോലും സമത്വത്തെക്കുറിച്ച് വെറും പ്രഹസനമായി മാത്രം സംസാരിക്കുന്നവരുണ്ട് എന്നാണ് രഞ്ജു അഭിപ്രായപ്പെപടുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പൂര്‍ണമായും അനുകൂല സമീപനം ഇപ്പോഴും ഉണ്ടായിട്ടില്ലെന്നും അവര്‍ പറയുന്നുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പോലീസ് സ്‌റ്റേഷനിലെത്തിയാല്‍ യഥാര്‍ത്ഥ സ്ത്രീയാണോ എന്ന് പരിശോധിക്കണമെന്നടക്കമുള്ള സംസാരങ്ങള്‍ ഇപ്പോഴും തുടരുന്നതായാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.

  സ്‌കൂളുകളില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവേചനങ്ങളെക്കുറിച്ചും രഞ്ജു രഞ്ജിമാര്‍ മനസ് തുറക്കുന്നുണ്ട്. ജന്മനാ ലഭിച്ച ശരീരവുമായി മാനസികമായി യോജിക്കാനാവാതെ വരുന്ന സാഹചര്യത്തില്‍ കൗമാരക്കാരായ കുട്ടികളാണ് ഏറ്റവും അധികം പ്രശ്‌നം അനുഭവിക്കുന്നത് എന്നാണ് രഞ്ജു അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള കാര്യമെടുത്താല്‍ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന കുട്ടികളെ അംഗീകരിക്കാന്‍ അധ്യാപകര്‍ പോലും തയ്യാറാവാത്ത നിലയാണുള്ളതെന്നും അവര്‍ പറയുന്നു. ഇത്തരം മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ചുള്ള വിഷമങ്ങള്‍ പങ്കുവയ്ക്കുന്ന കുട്ടികളോട് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ യഥാര്‍ത്ഥ വ്യക്തിത്വം മറച്ചുവയ്ക്കാന്‍ പറയേണ്ട അവസ്ഥയാണെന്നും അവര്‍ പറയുന്നു. അതേസമയം ഈ പ്രതിസന്ധികളെ മറികടന്ന് കോളേജില്‍ എത്തിയാല്‍ കുറച്ചുകൂടി വിശാല മനസ്സോടെ ഈ കുട്ടികളെ അധ്യാപകരും സുഹൃത്തുക്കളും സമൂഹവും അംഗീകരിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.

  അതേസമയം സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ടെന്നും അത് സന്തോഷമുള്ള കാര്യമാണെന്നും രഞ്ജു പറയുന്നു. എന്നാല്‍ സമൂഹത്തിന്റെ അംഗീകാരം ഇത്തരത്തില്‍ വിരലിലെണ്ണാവുന്നവരിലേയ്ക്ക് ഒതുങ്ങി നില്‍ക്കേണ്ടതല്ലെന്നാണ് അ്‌വര്‍ പറയുന്നത്. ഒരു വേദിയില്‍ ഞാന്‍ അംഗീകരിക്കപ്പെടുന്നുണ്ടെങ്കില്‍ എന്റെ അതേ മാനസികാവസ്ഥ കടന്നുവന്ന, കടന്നുവന്നുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും ആ അംഗീകാരം ലഭിക്കണമെന്നും ചേര്‍ത്തുനിര്‍ത്തലുകള്‍ കുറച്ചു പേരിലേക്ക് മാത്രം ഒതുങ്ങി പോവരുതെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു. പുസ്തകത്താളുകളില്‍ കാണുന്നതിനപ്പുറം വിശാലമാണ് ഈ ഭൂമി. അത് സമൂഹം കണ്ണുതുറന്ന് കാണണം. ഇവിടെ ഞങ്ങളുമുണ്ട് എന്നും ഞങ്ങള്‍ക്ക് ഒരിടമുണ്ട് എന്നും തിരിച്ചറിയണം എന്ന് അവര്‍ പറയുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്ളവര്‍ക്കായി ഒരു ഗ്രാമം ഉണ്ടാവുക എന്നതാണ് എന്റെ സ്വപ്‌നം എന്നും രഞ്ജു രഞ്ജിമാര്‍ കൂട്ടിച്ചേര്‍ക്കുന്നു. സ്‌നേഹ ബന്ധങ്ങളും കടപ്പാടുകളും പരസ്പര ബഹുമാനവും അങ്ങനെ ജീവിതത്തിന്റെ എല്ലാ രുചികളും തികഞ്ഞ അത്തരം ഒരു ഗ്രാമത്തില്‍ വളരുന്ന തന്റെ കുട്ടികളെ ലോകം മാതൃകയാക്കുന്ന ഒരു കാലം വരണമെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.

  Recommended Video

  ശ്രദ്ധ നേടി ട്രാൻസ് വുമൺ 'ഹരിണി ചന്ദന'യുടെ വിവാഹ വീഡിയോ | Oneindia Malayalam

  തന്റെ ഹ്രസ്വ ചിത്രത്തിന് സിനിമ രംഗത്തു നിന്നും ലഭിച്ച പിന്തുണകളെക്കുറിച്ചും രഞ്ജു രഞ്ജിമാര്‍ മനസ് തുറക്കുന്നുണ്ട്. മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചതറിഞ്ഞ് മംമ്ത മോഹന്‍ദാസും രമ്യ നമ്പീശനും അടക്കമുള്ള താരങ്ങള്‍ അങ്ങേയറ്റം സന്തോഷത്തോടെ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. ഞാന്‍ എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്താല്‍ അതില്‍ അഭിനയിക്കാന്‍ അവസരം ഉണ്ടാകട്ടെ എന്നായിരുന്നു ഭാവനയുടെ പ്രതികരണം എന്നാണ് രഞ്ജു പറയുന്നത്.

  Read more about: Renju Renjimar
  English summary
  Make Up Artist Renju Renjimar Opens Up About Her Dream And Life Of Transgenders
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X