ആ ബന്ധം തകര്‍ന്നതോടെ തളര്‍ന്നു. ആത്മഹത്യയില്‍ നിന്നും രക്ഷിച്ചത് മംമ്ത; രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജീമാര്‍. ട്രാന്‍സ് വുമണായ രഞ്ജു രഞ്ജീമാര്‍ സോഷ്യല്‍ മീഡിയയിലെയും നിറ സാന്നിധ്യമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് രഞ്ജു രഞ്ജിമാര്‍ മനസ് തുറക്കുകയാണ് ക്ലാപ്പ് ബോര്‍ഡ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ മനസ് തുറക്കുന്നത്.

വഴിതെറ്റി വന്ന് മേക്കപ്പ് ആര്‍ടിസ്റ്റയതാണ് താനെന്ന് പറയുന്ന രഞ്ജു പൊരുതി നേടിയതാണ് ഇന്ന് കാണുന്ന ജീവിതമെന്നും പറയുന്നു. താന്‍ ബിസിനസ് രംഗത്തേക്ക് ഇറങ്ങുമെന്നൊന്നും വിചാരിച്ചിട്ടില്ല. ജീവിതത്തിലൊന്നും പ്ലാന്‍ ചെയ്തതല്ല. ഇപ്പോഴും പ്ലാനിംഗില്ലാതെയാണ് പോവുന്നത്. ചൂണ്ടിക്കാണിക്കാന്‍ എനിക്കൊരു ഗുരു ഇല്ല. അങ്ങനെ പഠിക്കാനുള്ള അവസരമൊന്നു കിട്ടിയിട്ടില്ല. എല്ലാം ദൈവാനുഗ്രഹമായാണ് ഞാന്‍ കാണുന്നത് എന്നാണ് തന്റെ കരിയറിനെക്കുറിച്ച് രഞ്ജു പറയുന്നത്.

Renju Renjimar

ജീവിതത്തിലെ വലിയൊരു ടേണിംഗ് പോയിന്റായി രഞ്ജു രഞ്ജിമാര്‍ ചൂണ്ടിക്കാണിക്കുന്നത് രവി പിള്ളയുടെ മകളായ ആരതിയുടെ മേക്കപ്പ് ആണ്. 7 ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങായിരുന്നു അതെന്നും താരം ഓര്‍ക്കുന്നു. ഈ ഫീല്‍ഡില്‍ വന്നതിന് ശേഷം എനിക്കൊരുപാട് സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട് എന്നും അവര്‍ പറയുന്നത്. പിന്നാലെ തന്റെ സുഹൃത്തിനെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജു.

എല്ലാം തുറന്ന് പറയാന്‍ പറ്റുന്നൊരു ആണ്‍സുഹൃത്ത് എനിക്കുണ്ടായിരുന്നു. 12 വര്‍ഷം മുന്‍പൊരു സുഹൃത്തുണ്ടായിരുന്നു, അത് ബ്രേക്കപ്പായി. എന്റെ സുഹൃത്താണെന്ന് പറയുമ്പോള്‍ അതിന്റേതായ ക്വാളിറ്റി നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഒരു കുഞ്ഞിനെപ്പോലെയാണ് ഞാന്‍ സ്നേഹിച്ചത് എന്നാണ് രഞ്ജു പറയുന്നത്.

അതേസമയം, ആരെ സ്നേഹിച്ചാലും 99 ശതമാനം വിട്ട് കൊടുക്കണം. ഒരു ശതമാനം നമ്മള്‍ക്കായി വെക്കണം എന്നാണ് രഞ്ജു അഭിപ്രായപ്പെടുന്നത്. തന്നെ സംബന്ധിച്ച് ഞാന്‍ ബന്ധത്തില്‍ നൂറ് ശതമാനവും കൊടുത്തുപോയി, അതെന്റെ മിസ്റ്റേക്കായിരുന്നു എന്നും അവര്‍ തുറന്നു പറയുന്നുണ്ട്.
എന്തൊക്കെയോ മിസ് കമ്യൂണിക്കേഷന്‍ സംഭവിച്ചു. എന്റെ ഹൃദയം കീറിമുറിച്ചാല്‍ പകുതി ഭാഗത്ത് അവനെ കാണാം എന്നും രഞ്ജു പറയുന്നുണ്ട്.

ഫൈറ്റ് ചെയ്ത് വന്ന ആളാണ് ഞാന്‍. അത്രയും ബോള്‍ഡായ ഞാന്‍ എങ്ങനെയാണ് ഒരാള്‍ക്കും കയറി ഇരിക്കാന്‍ പറ്റാത്തൊരു സ്ഥലം അയാള്‍ക്ക് കൊടുത്തതെന്ന് മനസിലാവുന്നില്ല എന്നും രഞ്ജു പറയുന്നു. എന്നാല്‍ ഇപ്പോള്‍ രഞ്ജു ഹാപ്പിയല്ലേ എന്നൊരാള്‍ ചോദിച്ചാല്‍ ഹാപ്പിയല്ലെന്ന് തന്നെയാണ് പറയുക എന്നും അവര്‍ പറയുന്നു. ചെറിയൊരു മാനസിക വിഷമത്തിലാണെന്ന് പറയുന്നതില്‍ തെറ്റു തോന്നുന്നില്ലെന്നും രഞ്ജു പറയുന്നു.

എന്റെ മകള്‍ മരിച്ച സമയത്ത് ഡിപ്രസ്ഡായിരുന്നു. വര്‍ക്ക് ചെയ്യാനൊന്നും താല്‍പര്യമുണ്ടായിരുന്നില്ല എന്നും അവര്‍ പറയുന്നു. അതേസമയം, നടിയെ ആക്രമിച്ച സമയത്ത് പ്രതികരിച്ചതോടെ ചില ആര്‍ടിസ്റ്റുകള്‍ക്ക് ഞാന്‍ ശത്രുവായി എന്നും രഞ്ജു വെളിപ്പെടുത്തുന്നു. ആ വലയത്തില്‍ പെട്ടവരാരും എന്നെ വിളിക്കാതായി. എന്റെ മേക്കപ്പ് സാധനങ്ങളില്‍ പൂപ്പല്‍ വന്ന് തുടങ്ങി. ലൈഫ് അവസാനിപ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ താനത്രയും വിഷാദത്തിലായിരുന്നുവെന്നത് ആര്‍ക്കും അറിയില്ലായിരുന്നു എന്നാണ് രഞ്ജു പറയുന്നത്.

Renju Renjimar

ആ സമയത്ത് താന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു. അപ്പോഴാണ് തന്നെ തേടി മംമ്തയുടെ ഫോണ്‍ കോള്‍ വരുന്നതെന്നും രഞ്ജു പറയുന്നു. എന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത് മംമ്തയാണെന്ന പറയുന്നതും അതുകൊണ്ടാണ്. മംമ്തയുടെ കൂടെയാണ് ഞാന്‍ പിന്നെയും തുടങ്ങിയത് എന്നും രഞ്ജു പറയുന്നു. ഭാവനയുമായുള്ള സൗഹൃദത്തെക്കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ട്.

ഭാവനയെ എനിക്ക് ഏത് പാതിരാത്രിയിലും വിളിക്കാം, എന്ത് പ്രശ്നമുണ്ടെങ്കിലും പരിഹാരം ലഭിക്കും. എന്നെ പച്ചത്തെറി പറയാനുള്ള അവകാശമുണ്ട് രമ്യ നമ്പീശന്. അനുശ്രീ, കൃഷണപ്രഭ, ആശ ശരത് ഇവരോടെല്ലാം എനിക്ക് അടുത്ത സൗഹൃദമുണ്ടെന്നും അവര്‍ പറയുന്നു.

Read more about: Renju Renjimar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X