നമ്മുടെ ജീവിതത്തിന്റെ താക്കോല്‍ നമ്മുടെ കൈകളില്‍ തന്നെ ആയിരിക്കണം: രഞ്ജു രഞ്ജിമാര്‍

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍. തന്റെ ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ട്രാന്‍സ് വ്യക്തിയായ രഞ്ജു രഞ്ജിമാര്‍ ഇന്നത്തെ നിലയിലേക്ക് എത്തിയത്. താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് പലപ്പോഴായി രഞ്ജു രഞ്ജിമാര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയില്‍ രഞ്ജു രഞ്ജിമാര്‍ പങ്കുവെക്കുന്ന കുറിപ്പുകളും വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ രഞ്ജു രഞ്ജിമാര്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ജീവിതത്തെക്കുറിച്ചാണ് രഞ്ജു രഞ്ജിമാര്‍ സംസാരിക്കുന്നത്. നമ്മുടേ ജീവിതത്തിന്റെ താക്കോല്‍ നമ്മുടെ കൈകളില്‍ തന്നെ ആയിരിക്കണമെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Renju Renjimar

?ഞാന്‍ എങ്ങനെ ഇരിക്കണം എന്നത്, എന്റെ മാത്രം അവകാശം ആണ്, ഞാന്‍ ജീവിക്കുന്ന ചുറ്റുപാടും, സോസൈറ്റിയും, അതില്‍ പെടുന്ന ചില വ്യക്തികളും, എന്നെ അംഗീകരിക്കണം എന്നത് എന്റെ ആഗ്രഹം ആയിരിക്കാം, അംഗീകരിക്കണോ വേണ്ടയോ എന്നത് അവരുടെ മാത്രം സ്വാതന്ത്രവും'' എന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.

''എനിക്കറിയാം എന്റെ കുറവുകളും, കഴിവുകളും, ഒരു വ്യക്തിയെ നമുക്കു പൂര്‍ണമായി എങ്ങനെ മനസ്സിലാക്കാന്‍ കഴിയും, ഒരിക്കലും പറ്റില്ല, എല്ലാം അംഗീകരിക്കുമ്പോഴും നമ്മുടെ ജീവിതത്തിന്റെ താക്കോല്‍ നമ്മുടേ കൈകളില്‍ തന്നെ ആയിരിക്കും, ഇതിനിടയില്‍ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവരും, ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കുന്നവരും, ഒഴുവാക്കാന്‍ ശ്രമിക്കുന്നവരും സര്‍വസാധാരണം ആണെന്ന ബോധം നമുക്കുണ്ടാകണം'' എന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.

പിന്നെ നമ്മുടെ സന്തോഷോം അതു ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം അതു കിട്ടുമ്പോള്‍ ആസ്വദിക്കുക. നാളെ ആ സന്തോഷം നമ്മളെ തേടി വീണ്ടും വരുമെന്ന് ധരിച്ചു വച്ചു ജീവിക്കണ്ട, നമുക്ക് ചിരിക്കാന്‍ അറിയാമെങ്കില്‍ ആരുടെ മുന്നിലും പിടിച്ചു നില്‍കാം, അതൊരുതരം ട്രിക്ക് ആണേ എന്നു പറഞ്ഞാണ് രഞ്ജു രഞ്ജിമാര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് കുറിപ്പിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Renju Renjimar

എന്റെ മനസ്സറിഞ്ഞ് പറഞ്ഞത് പോലെ തോന്നി. നല്ല പവര്‍ഫുള്‍ ആയ വാക്കുകള്‍. രഞ്ജുമ്മ എന്നും എനിക്കൊരു പ്രചോദനമാണ്, എനിക്ക് മാത്രമല്ല ഒത്തിരി ആളുകള്‍ക്ക്. ഹാപ്പി ആയിരിക്കൂ. ഒത്തിരി ആളുകളുടെ പ്രാര്‍ത്ഥനയും, സ്‌നേഹവും ഒക്കെ കൂടെ ഉണ്ട്, നമ്മളെ പോലെ ഉള്ളവരെ അംഗീകരിക്കാന്‍ സമൂഹത്തിനു വൈമൂഖ്യം എപ്പോളും ഉണ്ടാക്കും. അത് സ്വാഭാവികം. പിന്നെ സ്ഥാനമാനങ്ങള്‍, പണം, ഒക്കെ കാണുമ്പോള്‍ പരസ്യമായി കളി ആക്കില്ല. എങ്കിലും മാറുമ്പോള്‍ കളി ആക്കും. ആക്കിയാല്‍ നമ്മുക്ക് എന്ത്. ജീവിതം മുന്നോട്ട് തന്നെ പോകും. പോകുന്നിടം വരെ പോകട്ടെ.., പുഞ്ചിരിക്കാന്‍ കഴിയുന്നത് ഹൃദയത്തിന്റെ ഭാഷയാണ്. ഭൂരിപക്ഷം പേര്‍ക്കും തങ്ങളുടെ അടുപ്പക്കാരോട് മാത്രമെ പുഞ്ചിരിക്കാന്‍ കഴിയൂ. എപ്പോഴും സുന്ദരിയായി മിടുക്കിയായിരിക്കണം അതിന് ദൈവത്തിന്റെ അനുഗ്രഹം കൃപാകടാക്ഷവും ഉണ്ടാകട്ടെ . എന്നെക്കെയാണ് കമന്റുകള്‍. താരത്തിന് കയ്യടിക്കുകയാണ് ആരാധകർ.

Read more about: Renju Renjimar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X