Don't Miss!
- Lifestyle
Horoscope Today, 22 January 2023: കഠിനാധ്വാനത്തിലൂടെ മുന്നേറും, ലക്ഷ്യങ്ങള്‍ ഒന്നൊന്നായി നേടും; രാശിഫലം
- News
അഗ്നിവീർ റിക്രൂട്മെന്റിന്റെ പേരുപറഞ്ഞ് തട്ടിപ്പ്; 30 ലക്ഷം രൂപ തട്ടിയ മുൻ സൈനികൻ അറസ്റ്റിൽ
- Sports
IND vs NZ: ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വേഗമില്ല, പക്ഷെ ഒന്നുണ്ട്! കണ്ടുപഠിക്ക്- പാക് ടീമിനോട് രാജ
- Automobiles
ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം
- Technology
നോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നു
- Finance
പോസിഷനുകള്‍ 'ക്യാരി ഫോര്‍വേഡ്' ചെയ്യാമോ? 'ഓപ്പണ്‍ ഇന്ററസ്റ്റ്' നോക്കിയാല്‍ കിട്ടും ഉത്തരം
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
എന്റെ ശരീരഭാഗങ്ങള്‍ക്ക് പുരുഷന്റേതിനോട് സാമ്യമുണ്ടായിരിക്കാം!. പക്ഷെ ഞാന്‍ തളരില്ല: രഞ്ജു രഞ്ജിമാര്‍
മലയാളികള്‍ക്ക് സുപരിചിതയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രഞ്ജു രഞ്ജീമാര്‍. എല്‍ജിബിടിക്യു സമൂഹത്തെ പ്രതിനിധീകരിച്ചു കൊണ്ട് രഞ്ജു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന കമന്റുകളെക്കുറിച്ചുള്ള രഞ്ജുവിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.
അവതാരക ഒരു പാട്ടു പാടാമോ എന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു താരം മനസ് തുറന്നത്. പിന്നാലെ പാട്ടു പാടുകയും ചെയ്യുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
പാട്ടുപാടിയില് ഉടനെ താഴെ കമന്റ് വരും ഇവള്‍ക്ക് വേറെ പണയില്ലേ ഞങ്ങളെ വെറുപ്പിക്കണോ എന്നൊക്കെ. എന്റെ ഇഷ്ടമാണ്. എനിക്ക് പാട്ടു പാടാന്‍ തോന്നിയാല്‍ പാട്ടു പാടും. വീട്ടില്‍ കുട്ടി ഡ്രസ് ഇട്ട് കിച്ചണില്‍ അമ്മയെ സഹായിക്കും, എന്റെ മക്കളുടെ കൂടെ സന്തോഷം. എനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യും. അതെന്റെ പ്രൈവസിയാണ്. ഞാന്‍ നിങ്ങളുടെ ആരുടേയും വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈയ്യിടാന്‍ വരുന്നില്ലല്ലോ.

നാട്ടുകാര്‍ എന്ത് ചിന്തിക്കുമെന്ന് വിചാരിക്കാന്‍ തുടങ്ങിയാല്‍ ഒരു സ്വപ്നവും നേടാന്‍ പറ്റില്ല. അതിനാല്‍ ഞാന്‍ അതിനൊന്നും മുഖവില കൊടുക്കാറില്ല. ആളുകള്‍ക്ക് അറിയുന്ന ആളാണെങ്കിലും അറിയാത്ത ആളാണെങ്കിലും പബ്ലിക് ബിഹേവിയര്‍ എന്ന് പറയുന്നൊരു കാര്യമുണ്ട്. പൊതു ഇടങ്ങളില്‍ ഇടപെടുന്ന രീതിയും സംസാരിക്കുന്ന രീതിയും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്. ഞാന്‍ ഒരിക്കലും ആരേയും ബുദ്ധിമുട്ടിക്കാറില്ല.
എന്റെ ജീവിതത്തില്‍ ഞാന്‍ കുഞ്ഞുകുഞ്ഞു സന്തോഷങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ വന്ന് നീ അങ്ങനെയായിരുന്നില്ലേ ഇങ്ങനെയായിരുന്നില്ലേ എന്നൊക്കെ ചോദിക്കാന്‍ നിക്കരുത്. ഈയ്യടുത്ത് ഞാന്‍ പഴയൊരു പാട്ട് റീമിക്സ് ചെയ്ത് അഭിനയിച്ചു, കുട്ടിക്കാനത്ത് പോയപ്പോള്‍. അപ്പോള്‍ അതിന് വന്ന കമന്റുകളിലൊന്നില്‍ പറഞ്ഞിരുന്നത് ഇപ്പോഴും പുരുഷന്റെ ചേഷ്ടകളില്‍ നിന്നും മാറിയിട്ടില്ല എന്നായിരുന്നു.
തീര്‍ച്ചയായും. ഞാന്‍ പെണ്‍മനസുമായിട്ടാണ് ഇത്രയും നാളും ജീവിച്ചത്. എന്റെ ശരീരഭാഗങ്ങള്‍ക്ക് പുരുഷന്റേതിനോട് സാമ്യമുണ്ടായിരിക്കാം. പക്ഷെ ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. അയാം എ പെര്‍ഫെക്ട് വുമണ്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നെയിനി നിങ്ങള്‍ ഏതൊക്കെ തരത്തില്‍ തളര്‍ത്താന്‍ ശ്രമിച്ചാലും ഞാന്‍ തളരില്ല. ഇവിടെ വരെ എത്തിയത് പൊരുതിയാണ്. ഇനിയും പൊരുതി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം.