വധഭീഷണികള്‍ നേരിട്ടിട്ടുണ്ട്, ഇപ്പോഴും മാറ്റി നിര്‍ത്തുന്നു; സ്ത്രീയായ സര്‍ജറിയ്ക്ക് ശേഷം ആദ്യം ചെയ്തത്!
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ്. തന്റെ നിലപാടുകളിലൂടേയും രഞ്ജു രഞ്ജിമാര്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സ്ത്രീയായി മാറാനുള്ള തന്റെ സര്‍ജറിയെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ചുമൊക്കെ രഞ്ജു രഞ്ജിമാര്‍ മന്‌സ തുറക്കുകയാണ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജു രഞ്ജിമാര്‍ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.
സൂര്യയായിരുന്നു സര്‍ജറിയുടെ സമയത്ത് എന്റെ കൂടെ ആശുപത്രിയില്‍ നിന്നിരുന്നത് സൂര്യയായിരുന്നു. സര്‍ജറിയ്ക്ക് ശേഷം എന്നെ ആദ്യം കെട്ടിപ്പിടിച്ചത് അവളാണ്. എന്റെ മകളാണല്ലോ. അതിന്റെ സന്തോഷം വേറെയാണ്. ഒരു കുഞ്ഞിനെ പോലെ നോക്കിയതെല്ലാം അവളാണ്. ഞാന്‍ കൂടുതല്‍ കെട്ടിപ്പിടിച്ചത് അവളെയാണ്. ഞാനന്ന് കരഞ്ഞിരുന്നു. ബോധം വന്നപ്പോള്‍ ആദ്യം വിളിച്ചത് ഭാവനയെയാണ്. പേളി മാണിയെ വിളിച്ചു. രമ്യ നമ്പീശനെ വിളിച്ചു. പ്രിയാമണിയെ വിളിച്ചു. മംമ്ത മോഹന്‍ദാസിനെ വിളിച്ചു.

വളരെയധികം പെയിന്‍ഫുള്ളായ, നൂല്‍പാലത്തിലൂടെയുള്ള സര്‍ജറിയ്ക്ക് ശേഷമാണ് ഞാനിവരെ വിളിക്കുന്നത്. എനിക്ക് ഈ ലോകത്തോട് വിളിച്ച് പറയണമായിരുന്നു, ഞാനൊരു സ്ത്രീയാണെന്ന്. അത് സാധിച്ചുവെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.
നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ മാറ്റിനിര്‍ത്തലും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അന്നും ഇന്നും പ്രതികരണങ്ങള്‍ നല്ലതിന് വേണ്ടിയായിരുന്നു. താന്‍ പ്രതികരിച്ച വിഷയങ്ങളിലെല്ലാം ഒരു ശരിയുണ്ടാകും. അതുകൊണ്ടാണ് ഒരു വിഷയത്തിലും പെട്ടെന്ന് പ്രതികരിക്കാതെ സമയമെടുത്ത് മനസിലാക്കി പ്രതികരിക്കുന്നത്. സത്യാവസ്ഥ അറിഞ്ഞ ്മനസിലാക്കിയ ശേഷമേ പ്രതികരിക്കാറുള്ളൂവെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.
അന്ന് കളിയാക്കിവരെ പിന്നീട് കണ്ടുമുട്ടിയിട്ടുണ്ട്. അവരെ കാണുമ്പോള്‍ പുഞ്ചിരിക്കും. അവര്‍ക്കത് ആസ്വദിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് തീര്‍ന്നു. അവര്‍ ചിരിച്ചോ ചിരിച്ചില്ലയോ എന്ന് ഞാന്‍ ചിന്തിക്കാറില്ല. ഞാന്‍ ചിരിക്കുമെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു. ഇപ്പോഴും അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ മാറ്റി നിര്‍ത്തല്‍ അനുഭവിക്കേണ്ടി വരാറുണ്ടെന്നും രഞ്ജു രഞ്ജിമാര്‍ തുറന്നു പറയുന്നുണ്ട്.

താന്‍ പ്രതികരിക്കുന്ന ആളായതിനാല്‍ തെറ്റായൊരു കാര്യം കണ്ടാല്‍ അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കണം. പിന്നീട് അത് ആവര്‍ത്തിക്കരുത് എന്ന് കരുതിയാണ് പ്രതികരിക്കുന്നത്. അതിനാല്‍ അന്നും ഇന്നും എന്നെ മാറ്റി നിര്‍ത്തുന്നുണ്ടെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു. അതേസമയം തനിക്ക് മാത്രമാല്ല, അഭിപ്രായമുള്ള എല്ലാവരേയും തഴയുന്ന കാലഘട്ടമാണിതെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു. അതേസമയം മറ്റുള്ളവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ സാധിച്ചുവല്ലോ എന്ന് മാത്രമാണ് താന്‍ ആ സമയത്ത് ചിന്തിക്കാറെന്നും തന്റെ അന്നമാണ് മുട്ടിയതെന്ന് താന്‍ കുറേ കഴിഞ്ഞാണ് തിരിച്ചറിയുന്നതെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നുണ്ട്.
അതേസമയം തന്നെ തേടി സിനിമാ മേഖലയില്‍ നിന്നും വധഭീഷണികള്‍ വന്നിട്ടുണ്ടെന്നും രഞ്ജു രഞ്ജിമാര്‍ തുറന്ന് പറയുന്നുണ്ട്. അവര്‍ക്ക് തന്റെ അഡ്രസ് നല്‍കും, ഇവിടെയാണ് താമസിക്കുന്നത്, ഇതാണ് വണ്ടി നമ്പര്‍, ഈ ദിവസങ്ങളില്‍ ഇന്ന സ്ഥലങ്ങളില്‍ പോകാറുണ്ടെന്നും അവരോട് പറയും. നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ ചെയ്‌തോളൂ, നോ പ്രോബ്ലം. എന്തായാലും എന്റെ നിലപാട് വ്യക്തമാക്കിയിട്ടാണല്ലോ പോകുന്നത്. അത്രയ്ക്കും സമാധാനം എന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.


Click it and Unblock the Notifications











