സെറ്റില്‍ അല്‍പ്പവസ്ത്രം ഇട്ട് ഓടി ചാടി കളി, ഷോട്ടിനിടെ ഓടിപ്പോയി; നടനെ നിയന്ത്രിക്കണമെന്ന് രഞ്ജു രഞ്ജിമാർ
മലയാളികള്‍ക്ക് സുപരിചിതയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍. മലയാള സിനിമയിലെ നിരവധി താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ സിനിമയ്ക്ക് പുറത്തുള്ള തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ കൂടെ പേരില്‍ ശ്രദ്ധ നേടുന്ന വ്യക്തിത്വമാണ്. ട്രാന്‍സ് സമൂഹത്തിന് വേണ്ടിയുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ നേടാറുണ്ട്.
സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയ സാന്നിധ്യമാണ് രഞ്ജു രഞ്ജിമാര്‍. തന്റെ അഭിപ്രായങ്ങളും നിലപാടുകളും അറിയിച്ചും രഞ്ജു രഞ്ജിമാര്‍ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിയിലെ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സെറ്റില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് രഞ്ജു രഞ്ജിമാര്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രഞ്ജു രഞ്ജിമാര്‍. നടനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദനെതിരെ നടന്‍ ബാല ഉയര്‍ത്തിയ പ്രതിഫല വിവാദത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് സിനിമയിലെ സംഘടനകള്‍ക്കെതിരെ രഞ്ജു രഞ്ജിമാര്‍ തുറന്നടിച്ചത്. പേരിന് മാത്രം സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ് മലയാളം സിനിമ എന്നാണ് രഞ്ജു രഞ്ജിമാര്‍ തുറന്നടിച്ച്. മേഖലയിലെ വിഴുപ്പലക്കല്‍ പരിപാടി എന്ന് അവസാനിക്കുമെന്ന് മനസ്സിലാവുന്നില്ലെന്നും രഞ്ജു പറഞ്ഞു.

പിന്നാലെ തനിക്കുണ്ടായ മോശം അനുഭവവും അവര്‍ പങ്കുവെക്കുകയാണ്. ഒരു സെറ്റില്‍ വച്ച് ഒരു നടനില്‍ നിന്നുമുണ്ടായ അനുഭവമാണ് രഞ്ജു രഞ്ജിമാര്‍ പങ്കുവെക്കുന്നത്. ഒരു നടന്‍ കാരണം താന്‍ അനുഭവിക്കുകയാണ്. പ്രസ്തുത നടന്റെ പ്രവര്‍ത്തികാരണം ഒമ്പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടുപോവുകയും ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടിയും വരികയായിരുന്നു എന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.

''ഈയൊരു നടന്‍ കാരണം സിനിമാ സെറ്റില്‍ ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ നടന്‍ കൃത്യസമയത്ത് വരാതിരിക്കുകയും കോ ആര്‍ടിസ്റ്റുമാരോട് വളരെ മോശമായി പെരുമാറുകയും ഷോട്ടിനിടയില്‍ ഓടിപ്പോവുകയും ചെയ്തിട്ടുണ്ട്. ഒമ്പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടുപോയിട്ട് ഞങ്ങള്‍ക്ക് ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടി വരികയാണ്'' എന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.
അതേസമയം, ഈ നടന്മാരെ നിയന്ത്രിക്കാന്‍ അസോസിയേഷനുകള്‍ മുന്നിട്ടിറങ്ങിയേ പറ്റൂവെന്നും അവര്‍ വ്യക്തമാക്കി. കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യതപോലും കല്‍പ്പിക്കാതെ സെറ്റില്‍ നിന്നും ഓടുക. അല്‍പ്പവസ്ത്രം ഇട്ട് ഓടി ചാടി കളിക്കുക. ഷോട്ട് പറഞ്ഞാല്‍ വരാതിരിക്കുക തുടങ്ങി അപമര്യാദയായിട്ടാണ് സെറ്റില്‍ പെരുമാറുന്നതെന്നും രഞ്ജു രഞ്ജിമാര്‍ ആരോപിച്ചു.

ഇതോടെ രഞ്ജു ആരോപണം ഉന്നയിച്ച നടന്റെ പേര് പറയാന്‍ ധൈര്യമുണ്ടോ എന്ന് ചര്‍ച്ചയിലെ മറ്റൊരു പാനലംഗമായ സജി നന്ത്യാട് ചോദിച്ചു. പിന്നാലെ രഞ്ജു രഞ്ജിമാര്‍ നടന്‍ ആരെന്ന് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു. 'മലയാള സിനിമാ ചരിത്രത്തില്‍ 137 റീടേക്ക് എടുത്ത നിമിഷമായിരിക്കും അന്ന്. നടന്റെ പേര് സാറ് തന്നെ പറഞ്ഞു. വിമാനത്തില്‍ ചാടി കയറാന്‍ പോയിട്ടുണ്ട്.' എന്നായിരുന്നു രഞ്ജു രഞ്ജിമാര്‍ പറഞ്ഞത്. ഇതോടെ രഞ്ജു പരാമര്‍ശിച്ചത് നടന്‍ ഷൈന്‍ ടോം ചാക്കോയെയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തലുകള്‍.

കഴിഞ്ഞ ദിവസം വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടിരുന്നു. സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ ദുബായ് പൊലീസ് ചോദ്യം ചെയ്തിരുന്നു. വൈദ്യ പരിശോധനയ്ക്കും വിധേയനാക്കും. സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്.
അതേസമയം, ഷൈന്‍ ടോം ചാക്കോ വിമാനത്തിന്റെ സീറ്റില്‍ കിടക്കാന്‍ ശ്രമിച്ചതാണ് വിമാനത്തില്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്ന് സംവിധായകന്‍ സോഹന്‍ സീനുലാല്‍ പറഞ്ഞു. കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചു എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ പൂര്‍ണമായും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരത സര്‍ക്കസ് എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കായി ദുബായിലെത്തിയതായിരുന്നു ഷൈനും ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരും.


Click it and Unblock the Notifications