ഇപ്പോഴും അവ​ഗണന നേരിടാറുണ്ട്, പ്രത്യേകിച്ച് മലയാളം ഇന്റസ്ട്രിയിൽ; കൈ അടിച്ച് കളിക്കുന്നവരല്ല ട്രാൻസ് സമൂഹം

കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെന്റർ കപ്പിളാണ് സൂര്യ ഇഷാൻ. ചരിത്രപരമായ മാറ്റങ്ങൾക്കു കുറിച്ച സൂര്യയും ഇഷാനും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സൂര്യയുടെ ഓരോ റീൽസ് വീഡിയോസും കാണുമ്പോഴും ഏറെ സന്തോഷം തോന്നാറുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റായി മുന്നോട്ട് വന്നതിനു കാരണം രഞ്ജു രഞ്ജിമാർ ആണെന്ന് സൂര്യ തന്നെ പറഞ്ഞിരുന്നു. മേക്കപ്പ് ലോകത്തെ വിശേഷങ്ങളുമായി കൈരളി ടിവിയിലൂടെ സൂര്യ ഇഷാൻ സംസാരിക്കുന്നു.

ഓരോരുത്തരും വ്യത്യസ്തരാണ്. അതിനാൽ എല്ലാവരുമായും ഞാൻ ഇഴികിച്ചേരും. പല തരത്തിലുള്ള പ്രശ്നങ്ങൾ പലർക്കും ഉണ്ടാവും. വർക്ക് ചെയ്യുമ്പോൾ അവരോട് തിരിച്ച് ഒന്നും പറയാതെ പരാതിപ്പെടാതെ എല്ലാം കേട്ടിരിക്കുക. അവരുടെ മേക്കപ്പ് വർക്ക് പൂർത്തിയാക്കുക. എന്നിട്ട് പിന്നീട് വർക്കിന് വിളിക്കുമ്പോൾ ഡെയ്റ്റില്ലെന്ന് പറഞ്ഞ് അത് ഒഴിവാക്കുക. ഞാൻ ഇങ്ങനെയാണ് കാര്യങ്ങളെ ഡീൽ ചെയ്യുന്നത്. ബ്രൈഡൽ മേക്കപ്പ് പോലെയല്ല സെലിബ്രിറ്റ് മേക്കപ്പ്. സെലിബ്രിറ്റീസിന് ഒരുപാട് ഡിമാന്റുകൾ ഉണ്ടാവും.

Surya Ishaan

ആ ഡിമാന്റുകളെല്ലാം കേൾക്കാനായി ക്ഷമാശീലം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ബ്രൈഡൽ മേക്കപ്പിന്റെ കാര്യത്തിലും ഇതേ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. ചിലപ്പോൾ ബന്ധുക്കളുടെയെല്ലാം അഭിപ്രായങ്ങൾ കേൾക്കേണ്ടി വരും. സെലിബ്രിറ്റീസിന്റെ മേക്കപ്പ് കഴിഞ്ഞ് ഡയറക്ടർ ഓകെ എന്ന് പറയുന്നതു വരെ വല്ലാത്ത ടെൻഷനാണ്. അതിനു ശേഷം ബാക്കി കാര്യങ്ങൾ എന്റെ അസിസ്റ്റൻസ് നോക്കിക്കോളും. എങ്കിലും ഞാൻ ആർട്ടിസ്റ്റുകളുടെ കൂടെ നിൽക്കാൻ ശ്രമിക്കും.

ഞാൻ എപ്പോഴും വളരെ വൈബ്രന്റ് ആയിട്ട് ഇടപഴകുന്നയാളാണ്. എനിക്ക് വേറെ രീതിയിൽ ജാഡയിട്ട് നടക്കാൻ സാധിക്കില്ല. സിനിമാ സെറ്റിൽ പോയാലും എല്ലാവരുമായി സന്തോഷത്തോടെയാണ് ഉണ്ടാവുന്നത്. ഞാൻ സെറ്റിൽ ഇല്ലെങ്കിൽ എല്ലാവർക്കും പെട്ടെന്ന് മനസിലാക്കാൻ സാധിക്കും. ഇത് ഒരു മനുഷ്യന്റെ ബേസിക്ക് ക്വാളിറ്റിയായിട്ടാണ് കണക്കാക്കുന്നത്. പലർക്കും ട്രാൻസ് വ്യക്തികളെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാനും ഇത് ഉപകരിക്കുമെന്നാണ് സൂര്യ പറയുന്നത്.

ഒരിക്കൽ തമിഴ് സിനിമയുടെ സെറ്റിൽ വെച്ച് ഒരു സംഭവമുണ്ടായി. കാരവാനിലേക്ക് എന്റെ മകൾ ഓടിച്ചെന്നു. അവൾ ട്രാൻസ് ആണെന്ന് അറിഞ്ഞപ്പോൾ അവിടെ ഉള്ളവർ ഉള്ളിൽ കയറാൻ അനുവദിച്ചില്ല. എന്നാൽ ഞാൻ എത്തിയയുടൻ മാഡത്തിന്റെ കാരവാൻ എവിടെയെന്ന് ചോദിച്ചപ്പോൾ ഉടനെ തുറന്നു തന്നു. മാത്രമല്ല ക്ഷമയും പറഞ്ഞു. ഇപ്പോഴും ചില സ്ഥലങ്ങളിൽ സ്വീകാര്യത കുറവാണെന്ന് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് മലയാളം ഇന്റസ്ട്രിയിൽ. ആർട്ടിസ്റ്റുകൾക്കൊപ്പം പോകുമ്പോൾ നമുക്കൊരു വില കിട്ടുന്നുണ്ട്.

Surya Ishaan

സമൂഹത്തിന് ഇന്നും ട്രാൻസ് വ്യക്തികളെ കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ട്. സിനിമകളിൽ കണ്ടിരുന്നവർ കൈ അടിച്ച് ഡാൻസ് കളിച്ച് പണത്തിനു വേണ്ടി നടക്കുന്നവരായിട്ടാണ്. എന്നാൽ അങ്ങനെയല്ല എന്ന് തെളിയിക്കുകയാണ് സൂര്യയെ പോലുള്ള വ്യക്തികൾ. വലിയൊരു കമ്യൂണിറ്റിയെ റെപ്രസന്റ് ചെയ്യുന്ന സൂര്യ തൊഴിലിടങ്ങളിലും മറ്റുള്ളവരുടെ പ്രിയങ്കരിയായി മാറാറുണ്ട്.

പലതരം പ്രതിസന്ധികൾ ട്രാൻസ് വ്യക്തികൾക്ക് നേരിടേണ്ടി വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ പോലും സൗമ്യമായി കാര്യങ്ങളെ കൈകാര്യം ചെയ്യുകയും പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കാനും ശ്രമിക്കാറുണ്ടെന്ന് സൂര്യ ഇഷാൻ കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: surya ishaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X