മമ്മൂക്ക ഇറങ്ങി വരുമ്പോ നമ്മള്‍ എലിയെ പോലെ ഓടും; ആകെ ഒരു നല്ല വാക്ക് പറഞ്ഞത് ശ്രീനാഥ് ഭാസി: മാലാ പാര്‍വതി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായ ഭീഷ്മ പര്‍വത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ മാലാ പാര്‍വതിയും എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചുമുള്ള മാലാ പാര്‍വതിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മാലാ പാര്‍വതി മനസ് തുറന്നത്.

സംവിധായകന്‍ അമല്‍ നീരദില്‍ നിന്നും ലഭിച്ച അഭിനന്ദനത്തെക്കുറിച്ചാണ് മാലാ പാര്‍വതി മനസ് തുറന്നത്. ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന്റേത് കുമ്പളങ്ങി സ്ലാംഗ് ആണ്. താനത് ചെയ്തത് നന്നായിട്ടുണ്ടെന്ന് അമല്‍ നീരദ് പറഞ്ഞുവെന്നാണ് മാലാ പാര്‍വതി പറയുന്നത്. 'ഫസ്റ്റ് ഡേ ഷൂട്ട് കഴിഞ്ഞപ്പൊ അമല് പറഞ്ഞു, ചേച്ചി കുമ്പളങ്ങി നന്നായിട്ട് പിടിക്കുന്നുന്നുണ്ട്. അത് കറക്ടാണ്. ഒാക്കെയാണ്. നന്നായി വര്‍ക്കായിട്ടുണ്ട്. എനിക്ക് ഓക്കെയാണെന്ന്'' മാലാ പാര്‍വതി പറയുന്നു.

Mala Parvathy

തന്റെ പ്രകടനത്തെക്കുറിച്ച് മമ്മൂട്ടി എന്തെങ്കിലും സംസാരിച്ചുവോ എന്ന ചോദ്യത്തിനും മാലാ പാര്‍വതി മറുപടി നല്‍കുന്നുണ്ട്. അതേസമയം തന്റെ കഥാപാത്രത്തെക്കുറിച്ച് നല്ല വാക്ക് പറഞ്ഞ ഒരാള്‍ ശ്രീനാഥ് ഭാസിയാണെന്നും മാലാ പാര്‍വതി പറയുന്നു. .'അയ്യൊ മമ്മൂക്ക അങ്ങനെയൊന്നും പറഞ്ഞില്ല. മമ്മൂക്കയെ കാണുമ്പോള്‍ തന്നെ നമ്മള്‍ പമ്മും. മമ്മൂക്ക ഇറങ്ങി വരുമ്പോഴേക്ക് എലി ഓടുന്ന പോലെ നമ്മള്‍ ഓടും, അങ്ങനെയാണ്. കഥാപാത്രം സിനിമയില്‍ എങ്ങനെ വന്നിട്ടുണ്ട് എന്ന് എനിക്കറിഞ്ഞൂടാ. എന്നോട് ആകെ ഇതിനെക്കുറിച്ച് ഒരു നല്ലവാക്ക് പറഞ്ഞത് ഭാസിയാണ്.ചേച്ചി പൊളിച്ചിട്ടുണ്ട് ട്ടോ. ഞാന്‍ കണ്ടു പടം. ചേച്ചി കൊള്ളാം, നന്നായിട്ടുണ്ട്. പൊളി സാധനമാണത്. ചേച്ചി ഓക്കെയാണ്. വരട്ടെ, പടം വരട്ടെ, എന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. എനിക്ക് ഭയങ്കര സന്തോഷമായി'' എന്നാണ് താരം പറയുന്നത്.

മുമ്പൊന്നും ഭാസി എന്റെയടുത്ത് ഇങ്ങനെ വന്നിട്ട് പറഞ്ഞിട്ടില്ലെന്നതാണ് തന്റെ സന്തോഷത്തിന്റെ കാരണമായി മാലാ പാര്‍വതി പറയുന്നുണ്ട്. അമ്മയുടെ മീറ്റിങ്ങിന് വന്നപ്പൊ സൗബിനും ഞാന്‍ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു,'' മാലാ പാര്‍വതി പറഞ്ഞു. തന്റെ കഥാപാത്രത്തെക്കുറിച്ചും മാലാ പാര്‍വതി മനസ് തുറക്കുന്നുണ്ട്. തന്റേത് നെഗറ്റീവ് കഥാപാത്രമാമണെന്നാണ് മാലാ പാര്‍വതി പറയുന്നത്. 'ഭീഷ്മപര്‍വത്തില്‍ എന്റേത് അടിപൊളി കഥാപാത്രമാണ്. നെഗറ്റീവാണ്, എന്നാല്‍ കുറച്ച് തമാശയൊക്കെ ഉണ്ട്. മോളി എന്നാണ് കഥാപാത്രത്തിന്റെ പേര്. മഹാ കൊനിഷ്ട്'' എന്നാണ് തന്റെ കഥാപാത്രത്തെക്കുറിച്ച് അവര്‍ പറയുന്നത്.

തന്റെ കഥാപാത്രം ചിത്രത്തില്‍ മുഴുനീളമായിട്ടുണ്ട്. നാട്ടുകാര്‍ തന്നെ തെറി പറയാതിരുന്നാല്‍ മതിയെന്നാണ് മാലാ പാര്‍വതി പറയുന്നത്. ഭീഷ്മ പര്‍വം ഒരു ബ്ലാസ്റ്റ്, ബൂം, ഹ്യൂജ് പടമാണ്. വമ്പന്‍ പടമാണ്. ഞാന്‍ ഇങ്ങനെ ഒരു സിനിമ ചെയ്തിട്ടില്ലെന്നും മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Read more about: mala parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X