മാളവിക ജയറാം പ്രണയത്തില്‍! സന്തോഷ വാര്‍ത്ത വെളിപ്പെടുത്തി താരപുത്രി; വൈറലായി സുന്ദര ചിത്രം
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡിയാണ് ജയറാമും പാര്‍വ്വതിയും. ഓണ്‍ സ്‌ക്രീനിലെ ഈ ഹിറ്റ് ജോഡി ജീവിതത്തിലും ആരാധകരുടെ പ്രിയങ്കരരാണ്. പാര്‍വ്വതി വിവാഹത്തോടെ അഭിനയം നിര്‍ത്തിയെങ്കിലും ഇപ്പോഴും ആരാധക മനസുകളിലുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇന്ന് പാര്‍വ്വതി. അച്ഛന്റേയും അമ്മയുടേയുമൊക്കെ പാതയിലൂടെ മക്കളും സിനിമയിലെത്തുന്ന പതിവുണ്ട്. അത് അനുസരിച്ച് പാര്‍വ്വതിയുടേയും ജയറാമിന്റേയും മകന്‍ കാളിദാസ് ജയറാം സിനിമയിലെത്തിയിരുന്നു.
കാളിയുടെ പിന്നാലെ സഹോദരി മാളവികയും സിനിമയിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്. താരപുത്രിയുടെ അരങ്ങേറ്റത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. തന്റെ അരങ്ങേറ്റത്തിനായുള്ള ഒരുക്കത്തിലാണ് മാളവിക എന്ന ചക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ മാളവികയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താരപുത്രി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സോഷ്യല്‍ മീഡിയില്‍ വളരെ സജീവമാണ് മാളവിക. അതുകൊണ്ട് തന്നെ സിനിമയിലെത്തും മുമ്പേ ആരാധകരെ നേടിയെടുക്കാനും തന്റെ വ്യക്തിത്വം അടയാളപ്പെടുത്താനും മാളവികയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ മാളവിക പങ്കുവച്ചൊരു പോസ്റ്റ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. കാറിനുള്ളില്‍ നിന്നുമുള്ളൊരു ചിത്രമാണ് മാളവിക ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. ആരുടേയും മുഖം കാണാത്ത ചിത്രത്തില്‍ മാളിവക ഒരു പുരുഷന്റെ കയ്യില്‍ കൈ കോര്‍ത്തിരിക്കുകയാണ്. റൊമാന്റിക് പാട്ടിന്റെ അകമ്പടിയോടെയാണ് മാളവിക ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.
പിന്നാലെ മാളവിക പ്രണയത്തിലാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി മാറിയിരിക്കുകയാണ്. ആരാണ് താരപുത്രിയുടെ കാമുകന്‍ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. അച്ഛനേയും അമ്മയേയും പോലെ സിനിമാ പശ്ചാത്തലമുള്ള ആളെ തന്നെയാണോ മകളും കണ്ടെത്തിയിരിക്കുന്നതെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. എന്തായും പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളോട് മാളവിക ഇതുവരേയും പ്രതികരിച്ചിട്ടില്ല. താരപുത്രി മനസ് തുറക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം അഭിനയത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് മാളവിക. നേരത്തെ ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മാളവികയുടെ ഫോട്ടോഷൂട്ടുകളും വൈറലായി മാറാറുണ്ട്. ഇതോടെ താരപുത്രി അധികം വൈകാതെ സിനിമയിലെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു.
ലോക്ക്ഡൗണ്‍ കാലത്താണ് താന്‍ അഭിനയത്തിലേക്ക് കടക്കാമെന്ന് തീരുമാനിക്കുന്നതായി മാളവിക പറഞ്ഞഥ്. അതിനായി അഭിയനക്കളരിയിലും മാളവിക പങ്കെടുത്തിരുന്നു. തെന്നിന്ത്യയിലെ യുവതാരങ്ങള്‍ക്കൊപ്പമാണ് മാളവിക അഭിനയക്കളരിയില്‍ പങ്കെടുത്തത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ ദേവ് മോഹന്‍, തെലുങ്ക് താരം നിഹാരിക കൊണ്ടേല, മോഡല്‍ ശ്രുതി, നടന്‍ സൗരഭ് ഗോയല്‍ തുടങ്ങിയവരും മാളവികയ്‌ക്കൊപ്പം അഭിനയക്കളരിയിലുണ്ടായിരുന്നു.

അതിന് ശേഷം മാളവിക ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു. ഒരു മ്യൂസിക്ക് ആല്‍ബത്തിലാണ് താരം അഭിനയിച്ചത്. മായം സെയ്തായ് പൂവെ എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലാണ് മാളവിക നായികയായി എത്തിയത്. അശോക് ശെല്‍വനാണ് നായകനായി അഭിനയിച്ചത്. താരപുത്രിയുടെ സിനിമയിലേക്കുള്ള വരവിനായി ആരാധകരും കാത്തിരിക്കുകയാണ്. അച്ഛനും അമ്മയും സഹോദരനും നേടിയ കയ്യടി മാളവികയ്ക്കും നേടാനാകുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications