ഇനി സിനിമയിലേക്കില്ലെന്ന് ഉറപ്പിച്ചായിരുന്നു അന്നത്തെ മടക്കയാത്ര; പറ്റുന്ന പണിയല്ലെന്ന് തോന്നി
ചെറിയ കാലം കൊണ്ട് തന്നെ സിനിമയ്ക്ക് അകത്തും പുറത്തും ശ്രദ്ധ നേടാന്‍ സാധിച്ചിട്ടുണ്ട് മാളവികാ മോനോന്‍ എന്ന നടിയ്ക്ക്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് മാളവിക. താരത്തിന്റെ ചിത്രങ്ങളും ഡാന്‍സും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. ഉദ്ഘാടന വേദികളിലെ തിരക്കുള്ള താരം കൂടിയാണ് മാളവിക ഇന്ന്. എന്നാല്‍ സിനിമയിലേക്ക് വരിക എന്ന ആഗ്രഹം തനിക്ക് ചെറുപ്പത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് മാളവിക പറയുന്നത്.
സാഹചര്യങ്ങളാണ് തന്നെ സിനിമയിലെത്തിച്ചതെന്നാണ് മാളവിക പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മാളവിക മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ചെറുപ്പത്തില്‍ സിനിമയില്‍ അഭിനയിക്കണമെന്ന മോഹം ഉണ്ടായിരുന്നില്ല. സിനിമ കാണാന്‍ ഇഷ്ടമായിരുന്നു. ഡാന്‍സൊക്കെ പഠിച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ഫോട്ടോഷൂട്ട് ചെയ്തു. അത് ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷം ഒരു ഷോര്‍ട്ട് ഫിലിമും ചെയ്തു. അത് സുകുമാരിയമ്മയുടെ കൂടെ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചുവെന്നാണ് മാളവിക പറയുന്നത്.
ഞാനും സിദ്ധുവേട്ടനും ഫേസ്ബുക്കില്‍ സുഹൃത്തുക്കളാണ്. ഒരിക്കല്‍ സിദ്ധുവേട്ടന്‍ ഒരു കഥാപാത്രത്തെപ്പറ്റി സംസാരിച്ചു. താല്‍പര്യമുണ്ടെങ്കില്‍ ചെയ്യാമെന്നും പറഞ്ഞു. ഞാന്‍ ഓക്കെ പറഞ്ഞു. സിനിമയുടെ ഷൂട്ടിങ് എങ്ങനെ നടക്കുന്നു, ക്യാമറ എങ്ങനെ വെക്കുന്നു എന്നൊക്കെ മനസിലാക്കാം എന്നായിരുന്നു ഉള്ളില്‍. ചാലക്കുടിയിലെ ലൊക്കേഷനില്‍ വച്ചാണ് സിദ്ധുവേട്ടനെ ആദ്യമായി കാണുന്നത്. മുതിര്‍ന്ന പെണ്‍കുട്ടിയുടെ വേഷമായിരുന്നു എന്റേത് എന്നും മാളവിക പറയുന്നു.
''നീ ഇത്ര ചെറിയ കുട്ടിയായിരുന്നോ, ഈ റോള്‍ നിനക്ക് തന്നാല്‍ ആളുകള്‍ എന്നെ തല്ലുമല്ലോ എന്നു പറഞ്ഞ് സിദ്ധുവേട്ടന്‍ എനിക്ക് വേറെ കഥാപാത്രം തന്നു. ഷൂട്ടിങ് കഴിഞ്ഞപ്പോഴേക്കും സിനിമ എനിക്ക് പറ്റുന്ന പണിയല്ലെന്ന് മനസിലായി. ഇനി സിനിമയിലേക്കില്ലെന്ന് ഉറപ്പിച്ചായിരുന്നു അന്നത്തെ മടക്കായാത്രയെന്നും മാളവിക പറയുന്നു. പിന്നീട് തന്റെ തീരുമാനം മാറിയത് എങ്ങനെയാണെന്നും മാളവിക പറയുന്നുണ്ട്.
പൃഥ്വിരാജ് നായകനായ ഹീറോ ആയിരുന്നു മാളവികയുടെ അടുത്ത സിനിമ. പൃഥ്വിരാജിന്റെ പെങ്ങളുടെ വേഷമായിരുന്നു മാളവിക അവതരിപ്പിച്ചത്. സരയുവായിരുന്നു ആ റോളിലേക്ക് മാളവികയെ നിര്‍ദ്ദേശിച്ചത്. എന്നാല്‍ പിന്നെ ഇതും കൂടെ ചെയ്തിട്ട് നിര്‍ത്താം എന്നായിരുന്നു മാളവികയുടെ മനസില്‍. പൃഥ്വിരാജിനെ കാണാം എന്നും മനസിലുണ്ടായിരുന്നു. പക്ഷെ ആ സിനിമ കഴിഞ്ഞപ്പോഴേക്കും ഇതാണ് തന്റെ വഴിയെന്ന് മാളവിക തീരുമാനിച്ചിരുന്നു. പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല മാളവിക.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ കൂടെ ചെറുയ വേഷമാണെങ്കില്‍ കൂടെയും അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട് മാളവികയ്ക്ക്. ഒട്ടും ആഗ്രഹിക്കാത്ത എത്തിപ്പെട്ടിട്ടും തന്നെ കാത്തിരുന്നത് വലിയ സന്തോഷങ്ങളാണെന്നാണ് മാളവിക പറയുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം സിബിഐ 5 ല്‍ അഭിനയിച്ച മാളവിക മോഹന്‍ലാലിനൊപ്പം ആറാട്ടിലും അഭിനയിച്ചു. സുരേഷ് ഗോപിയുടെ പാപ്പനിലും മാളവികയുണ്ടായിരുന്നു.
''പന്ത്രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയതാണ് സിനിമായാത്ര. കിട്ടിയ എല്ലാ കഥാപാത്രങ്ങളും നന്നായി ചെയ്യാന്‍ ശ്രമിച്ചു. ഇപ്പോള്‍ ആളുകള്‍ എന്റെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ജീവിതം ശ്രദ്ധിക്കുന്നു. അവരുടെയൊക്കെ ചര്‍ച്ചകളില്‍ വരാന്‍ കഴിയുക എന്നത് തന്നെ വലിയ സന്തോഷമായി കാണുന്നു. എല്ലാം സിനിമ നല്‍കിയ അനുഗ്രഹമാണ്'' എന്നാണ് മാളവിക പറയുന്നത്.


Click it and Unblock the Notifications











