For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ? മറുപടി നല്‍കി മാളവിക

  |

  ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാകാത്ത താരങ്ങള്‍ വളരെ കുറവാണ്. തങ്ങളുടെ വിശേഷങ്ങള്‍ അറിയിക്കാനും ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാനുമെല്ലാം താരങ്ങള്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നുണ്ട്. നേരിട്ട് ആരാധകരിലേക്ക് എത്താം എന്നതാണ് സോഷ്യല്‍ മീഡിയയുടെ പ്രത്യേകത. സിനിമയില്‍ തങ്ങള്‍ക്കുള്ള ഇമേജുകളെ പലതാരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തിരുത്താറുമുണ്ട്.

  ഇവിടെ എന്തും പോകും! കിടിലന്‍ വേഷപ്പകര്‍ച്ചയില് ലെന, ചിത്രങ്ങള്‍

  എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ മോശം വശങ്ങളും താരങ്ങള്‍ അനുഭവിക്കേണ്ടി വരാറുണ്ട്. പ്രത്യേകിച്ചും നടിമാര്‍. നല്ല ഉദ്ദേശത്തോടെ പങ്കുവെക്കുന്ന ചിത്രമോ വീഡിയോയോ ചിലപ്പോഴെങ്കിലും നേരിടേണ്ടി വരിക കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമായിരിക്കും. സദാചാരവാദികളായ സൈബര്‍ സഹോദരന്മാരുടെ തെറിവിളികള്‍ കേള്‍ക്കാത്ത നടിമാര്‍ വളരെ വിരളമാണെന്നതാണ് വസ്തുത.

  എന്നാല്‍ ഇന്ന് അത്തരക്കാര്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കൂടി താരങ്ങള്‍ തയ്യാറാകുന്നുണ്ട്. സോഷ്യല്‍ മീഡിയയെ കുറേക്കൂടി ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്ന ആളുകളും ഇത്തരക്കാര്‍ക്കെതിരെ രംഗത്ത് എത്താറുണ്ട്. എങ്കിലും ഏതെങ്കിലും താരങ്ങള്‍ വസ്ത്രത്തിന്റെ ഇറക്കം അല്‍പ്പമൊന്ന് കുറഞ്ഞ ചിത്രം പങ്കുവെക്കുകയോ മറ്റോ ചെയ്താല്‍ സദാചാരവാദികള്‍ ഓടിയെത്തുന്നതിന് ഒരു കുറവുമില്ലെന്നതാണ് സത്യം.

  ഇപ്പോഴിതാ തന്റെ ചിത്രത്തിന് ലഭിച്ച മോശം കമന്റിന് കലക്കന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി മാളവിക മേനോന്‍. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു മാളവിക. ഇതിന്റെ കമന്റ് ബോക്‌സിലാണ് ഒരാള്‍ വിമര്‍ശനവുമായി എത്തിയത്. തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ? സനൂഷയെ പോലെ... തുണിയുരിഞ്ഞാല്‍ അഭിനന്ദനം അറിയിക്കാനും കയ്യടിക്കാനും ആളുകള്‍ ഉണ്ടാവും. പക്ഷെ സദാചാരത്തിന് യോജിച്ചതല്ല അതൊന്നും. തുണിയുടെ അളവ് കുറക്കുന്നത് സൗന്ദര്യവും സഭ്യതയുമാണ് എന്നൊക്കെ വിവക്ഷിക്കുന്ന പരിഷ്‌കാരികള്‍ വളര്‍ന്നു വരുന്ന നാടാണ് നാടാണ് നമ്മുടെ. സത്യത്തില്‍ ഇതെല്ലാം ആഭാസമല്ലേ? എന്നായിരുന്നു കമന്റ്.

  ഇതിന് മറുപടിയുമായി പിന്നാലെ മാളവികയും എത്തുകയായിരുന്നു. മറ്റുള്ളവരുടെ കാര്യം ഞാന്‍ അന്വേഷിക്കാന്‍ പോകാറില്ല. എല്ലാവര്‍ക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. എന്ത് ചെയ്യണം, ചെയ്യണ്ട എന്നു തീരുമാനിക്കാന്‍ എന്നായിരുന്നു മാളവിക നല്‍കിയ മറുപടി. അതേസമയം താരത്തിന്റെ ചിത്രങ്ങളെ അഭിനന്ദിച്ചു കൊണ്ടും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

  മലയാളികള്‍ക്ക് സുപരിചിതയായ യുവനടിയാണ് മാളവിക. 2012ല്‍ പുറത്തിറങ്ങിയ നിദ്ര്യയായിരുന്നു ആദ്യ സിനിമ. പിന്നീട് ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍, അല്‍ മല്ലു തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. അല്‍ മല്ലുവാണ് അവസാനം പുറത്തിറങ്ങിയ സിനിമ. മോഹന്‍ലാല്‍ ചിത്രം ആറാട്ട് ആണ് ഇനി പുറത്തിറങ്ങാനുള്ള മലയാളം സിനിമ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിക്കുകയും സിനിമകള്‍ പുറത്തിറങ്ങാനിരിക്കുകയും ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മാളവിക.

  ഡാന്‍സ് കളിപ്പിക്കാന്‍ ശ്രമിച്ച സംവിധായകന് മമ്മൂട്ടി കൊടുത്ത പണി; അഞ്ചരയ്ക്ക് ഷൂട്ടിന് വരാന്‍ പറഞ്ഞപ്പോള്‍!

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  ഒരു വ്യക്തി എന്ത് ധരിക്കണമെന്നുള്ളത് ആ വ്യക്തിയുടെ മാത്രം തിരഞ്ഞെടുപ്പാണ്. തനിക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള എല്ലാവിധ അവകാശവും മറ്റാരേയും പോലെ മാളവികയ്ക്കുണ്ട്. അതിനാല്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ ഒരു വ്യക്തിയെ വിധിക്കുന്നതും അധിക്ഷേപിക്കുന്നതും തീര്‍ത്തും അംഗീകരിക്കാന്‍ സാധിക്കാത്തതും ഉപേക്ഷിക്കേണ്ടതുമായ പ്രവണതയാണ്.

  ചിത്രത്തിന് കടപ്പാട്: മാളവികയുടെ ഇന്‍സ്റ്റഗ്രാം പേജ്

  Read more about: malavika menon
  English summary
  Malavika Menon's Reply To An Insulting Comment Getts Attention
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X