'കല്യാണക്കത്തില്‍ അയാളുടെ പേരിനൊപ്പം എന്റെ പേര്'; യെസ് പറഞ്ഞിട്ട് മറന്നതാണോന്ന് ഭയന്നു: മാളവിക
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് പാന്‍ ഇന്ത്യന്‍ താരമായി നില്‍ക്കുകയാണ് മാളവിക മോഹനന്‍. ക്യാമറാമാന്‍ കെയു മോഹനന്റെ മകളാണ് മാളവിക. ആ പാതയിലൂടെയാണ് മാളവികയും സിനിമയിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച പട്ടം പോലെ ആയിരുന്നു ആദ്യ സിനിമ. പിന്നീടാണ് ബോളിവുഡിലേക്ക് എത്തുന്നത്. തുടര്‍ന്ന് തമിഴിലുമെത്തി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രജനീകാന്ത്, വിജയ്, മമ്മൂട്ടി, വിക്രം തുടങ്ങിയ വലിയ താരങ്ങള്‍ക്കൊപ്പം മാളവിക സ്‌ക്രീന്‍ പങ്കിട്ടു. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയാണ്.
താരങ്ങളെ സംബന്ധിച്ച് ഒഴിച്ചു നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് ആരാധകര്‍. എന്നാല്‍ പലപ്പോഴും ആരാധകരുടെ സ്‌നേഹം അതിരു വിടുകയും താരങ്ങളെ അസ്വസ്ഥരാക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലൊരു അനുഭവം മാളവികയ്ക്കും പങ്കുവെക്കാനുണ്ട്. ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്കുണ്ടായ അസാധാരണമായൊരു ഫാന്‍ മൊമന്റിനെക്കുറിച്ച് മാളവിക സംസാരിച്ചത്. താരത്തിന്റെ വാക്കുകളിലേക്ക്.

''ഞാന്‍ മാസ്റ്ററിന്റെ ഷൂട്ടിംഗിനായി ചെന്നൈയ്ക്ക് പുറത്തുള്ള ഇസിആറിലായിരുന്നു. എന്നോട് അസിസ്റ്റന്റാണ് പറയുന്നത്. ഒരു ആരാധകന്‍ എന്നേയും കാത്ത് ലോബിയില്‍ നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞു. എന്റെ കൂടെ ഫോട്ടോയെടുക്കണമെന്നാണ് ആഗ്രഹം. അതിനാല്‍ ഞാന്‍ റൂമിലേക്ക് നേരെ പോകുന്നതിന് പകരം ലോബിയിലേക്കാണ് പോയത്. അയാള്‍ എനിക്കൊരു വിവാഹ ക്ഷണക്കത്ത് നല്‍കി. അതില്‍ അയാളുടെ പേരിനൊപ്പം എന്റെ പേരായിരുന്നു പ്രിന്റ് ചെയ്തിരുന്നത്.'' മാളവിക പറയുന്നു.
അയാളുടെ വളരെ കണ്‍വിന്‍സിംഗ് ഭാവം കണ്ട് ഞാന്‍ പോലും ചിന്തിച്ചു, ഞാന്‍ ആരോടെങ്കിലും യെസ് പറഞ്ഞത് മറന്നു പോയതാണോ എന്ന്. ഞാന്‍ അവിടെ നിന്നും വേഗം തന്നെ പോയി. എനിക്ക് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നറിയില്ല. അത് നോര്‍മല്‍ ആയി തോന്നിയില്ലെന്നും മാളവിക പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.
അതേസമയം തനിക്ക് ഒരിക്കല്‍ ട്രെയിന്‍ യാത്രയില്‍ നേരിടേണ്ടി വന്ന ദുരനുഭവവും അഭിമുഖത്തില്‍ മാളവിക പങ്കുവെക്കുന്നുണ്ട്. ഒരിക്കല്‍ താനും രണ്ട് സുഹൃത്തുക്കളും ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. കമ്പാര്‍ട്ട്‌മെന്റില്‍ തങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. മൂന്ന് പെണ്‍കുട്ടികള്‍ മാത്രമേയുള്ളൂവെന്ന് കണ്ടപ്പോള്‍ ഒരാള്‍ ജനാലയുടെ അരികിലേക്ക് വന്നു. അയാള്‍ ഗ്രില്ലില്‍ മുഖം വച്ച് ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചുവെന്നാണ് മാളവിക പറയുന്നത്.

പേടിച്ച് തങ്ങള്‍ മൂന്ന് പേരും മരവിച്ചു പോയെന്നാണ് മാളവിക പറഞ്ഞത്. സംഭവം നടക്കുമ്പോള്‍ തനിക്ക് 19 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയാണ് ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കേണ്ടത് എന്ന് അറിയില്ലായിരുന്നുവെന്നും മാളവിക പറയുന്നുണ്ട്.ആദ്യ സിനിമയായ പട്ടം പോലെയുടെ റിലീസിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന സോഷ്യല്‍ മീഡിയ ആക്രമണത്തെക്കുറിച്ചും അഭിമുഖത്തില്‍ മാളവിക സംസാരിക്കുന്നുണ്ട്.
മെലിഞ്ഞിരിക്കുന്നതിന്റെ പേരില്‍ നേരിട്ടത് കടുത്ത വിമര്‍ശനങ്ങളാണെന്നാണ് മാളവിക പറഞ്ഞത്. താന്‍ ആദ്യമായി അഭിനയിച്ച സിനിമ പട്ടം പോലെയാണ്. അന്ന് എനിക്ക് 21 വയസാണ്. മെലിഞ്ഞതിന്റെ പേരില്‍ എന്നെ വല്ലാതെ ട്രോള്‍ ചെയ്തിരുന്നു. പതിയെയാണ് എനിക്ക് വണ്ണം വെക്കുന്നത്. ആദ്യം ഞാന്‍ വളരെ മെലിഞ്ഞിട്ടായിരുന്നു. വളരെ ക്രൂരമായിട്ടാണ് ട്രോള്‍ ചെയ്തത്. മോശമായ ഭാഷയിലാണ് സംസാരിച്ചതെന്നാണ് മാളവിക പറഞ്ഞത്.
അതേസമയം ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന സിനിമയിലാണ് മാളവിക അഭിനയിക്കുന്നത്. മലയാളത്തില്‍ ഒടുവിലായി മാളവിക അഭിനയിച്ചത് 2023 ല്‍ പുറത്തിറങ്ങിയ ക്രിസ്റ്റിയിലാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മാളവികയുടെ സിനിമകള്‍ അണിയറയിലുണ്ട്.


Click it and Unblock the Notifications











