മാത്യു ഇതെങ്ങനെ കൈകാര്യം ചെയ്യും? ആരാധകന്റെ മുനവച്ച ചോദ്യത്തിന് മറുപടി നല്‍കി മാളവിക

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് മാത്യു തോമസ്. വലിയ താരങ്ങളൊന്നുമില്ലാതെ തന്നെ ഹിറ്റ് ചിത്രങ്ങളിലെ നായകനായി ചെറിയ പ്രായത്തില്‍ തന്നെ പ്രതീക്ഷയുള്ള താരമായി മാറിയിരിക്കുകയാണ് മാത്യു തോമസ്. ഇപ്പോഴിതാ മാത്യുവിന്റെ പുതിയ സിനിമയെത്തുകയാണ്. നവാഗതനായ ആല്‍ഹിന്‍ ഹെന്‍ട്രി ഒരുക്കുന്ന ക്രിസ്റ്റിയാണ് മാത്യുവിന്റെ പുതിയ സിനിമ. ഒരുപാട് പ്രത്യേകതയുള്ള സിനിമയാണ് ക്രിസ്റ്റി.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ ബെന്യാമിനും ജിആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ക്രിസ്റ്റിയുടെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തിലെ നായികയായി എത്തുന്നത് മാളവിക മോഹനന്‍ ആണ്. മലയാളത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമാണ് മാളവിക മോഹന്‍. ഏറെനാളുകള്‍ക്ക് ശേഷം മാളവിക അഭിനയിക്കുന്ന മലയാള സിനിമയാണ് ക്രിസ്റ്റി.

ക്രിസ്റ്റി

കഴിഞ്ഞ ദിവസമായിരുന്നു ക്രിസ്റ്റിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. മാത്യുവും മാളവികയും പ്രണയാര്‍ദ്രരായി പരസ്പരം കണ്ണില്‍ നോക്കി നില്‍ക്കുന്ന രംഗമാണ് പോസ്റ്ററിലുള്ളത്. ഫെബ്രുവരിയില്‍ റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ പോസ്റ്റര്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മാളവികയും മാത്യുവും പ്രണയിതാക്കളായി എത്തുന്നതിന്റെ കൗതുകം ആരാധകരിലുണ്ട്.

മാളവിക നല്‍കിയ മറുപടി

ഇതിനിടെ ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്ററിനെക്കുറിച്ചുള്ള ഒരാളുടെ കമന്റും അതിന് മാളവിക നല്‍കിയ മറുപടിയുമെല്ലാം സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. ചിത്രത്തിന്റെ പോസ്റ്ററും മാളവികയുടെ ചിത്രവും പങ്കുവച്ചു കൊണ്ട് മാത്യു ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്കറിയില്ല, ആലോചിച്ചിട്ട് ടെന്‍ഷനാകുന്നുവെന്നായിരുന്നു അയാളുടെ ട്വീറ്റ്. പിന്നാലെ ഇതിന് കിടിലന്‍ മറുപടിയുമായി മാളവിക എത്തുകയായിരുന്നു.

അവന്‍ അത് നന്നായി കൈകാര്യം ചെയ്തുവെന്നായിരുന്നു മാളവികയുടെ മറുപടി. നടിയുടെ മറുപടി അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയും ചെയ്തു. പിന്നാലെ ആരാധകന്‍ തന്റെ വാക്കുകളെ ന്യായീകരിച്ച് രംഗത്തെത്തുകയായിരുന്നു. പോസ്റ്റര്‍ കാണുമ്പോള്‍ പ്രായം കൂടിയ സ്ത്രീയും കൗമാരക്കാരനും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണെന്ന് തോന്നുന്നുവെന്നും അത് മാത്യു എങ്ങനെയാകും കൈകാര്യം ചെയ്യുക എന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നുമായി ആരാധകന്‍.

ആരാധകര്‍

പക്ഷെ അപ്പോഴേക്കും മാളവികയുടെ കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. അതേസമയം സിനിമയുടെ പശ്ചാത്തലമോ മറ്റ് വിവരങ്ങളോ അണിയറ പ്രവര്‍ത്തകര്‍ ഇതുവരേയും പുറത്ത് വിട്ടിട്ടില്ല. മലയാളത്തിലെ അറിയപ്പെടുന്ന രണ്ട് എഴുത്തുകാര്‍ തിരക്കഥാകൃത്തുകളും രണ്ട് ജനപ്രീയ താരങ്ങളും ഒരുമിക്കുന്ന സിനിമ എന്ന നിലയില്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ ക്രിസ്റ്റിയ്ക്കായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊക്കെ പുറത്തിറങ്ങാനുണ്ട്.

പട്ടം പോലെ

പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു മാളവികയുടെ അരങ്ങേറ്റം. ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. പിന്നാലെ നിര്‍ണായക എന്ന ചിത്രത്തിലും മാളവിക നായികയായിട്ടെത്തി. തുടര്‍ന്ന് ഹിന്ദിയിലും തമിഴിലുമെല്ലാം സജീവമായി മാറുകയായിരുന്നു മാളവകിക. രജനീകാന്ത് ചിത്രം പേട്ടയിലൂടെയാണ് മാളവിക തമിഴില്‍ അരങ്ങേറുന്നത്. പിന്നീട് വിജയുടെ നായികയായി മാസ്റ്ററിലും ധനുഷിന്റെ നായികയായി മാരനിലും അഭിനയിച്ചു.

പ്രതീക്ഷയോടെ

ദ ഗ്രേറ്റ് ഫാദര്‍ ആണ് അവസാനമായി അഭിനയിച്ച മലയാള സിനിമ. ഹിന്ദി ചിത്രം യുദ്ര, തമിഴ് ചിത്രം തംഗലാന്‍ എന്നിവയാണ് മാളവികയുടേതായി ഇനി അണിയറയിലുള്ളത്. അതേസമയം കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് മാത്യുവിന്റെ അരങ്ങേറ്റം. പിന്നീട് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, അഞ്ചാം പാതിര, ഓപ്പറേഷന്‍ ജാവ, ജോ ആന്റ് ജോ തുടങ്ങിയ ഹിറ്റുകളുടെ ഭാഗമായി. പ്രകാശന്‍ പറക്കട്ടെയാണ് ഒടുവിലായി പുറത്തിറങ്ങിയ സിനിമ.

ക്രിസ്റ്റിയ്ക്ക് പുറമെ നെയ്മർ, ജാക്സണ്‍ ബസാർ, കപ്പ് തുടങ്ങിയ സിനിമകളും മാത്യുവിന്റേതായി അണിയറയിലുണ്ട്. മലയാള സിനിമ പ്രതീക്ഷയോടെ കാണുന്ന താരമാണ് മാത്യു.

Read more about: malavika mohanan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X