മലയാളത്തിലെ വലിയ താരങ്ങളുടെ സിനിമകള്‍ തന്നെ റിജക്ട് ചെയ്തിട്ടുണ്ട്: മാളവിക മോഹനന്‍
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് മാളവിക മോഹനന്‍. ഛായാഗ്രാഹകനായ അച്ഛന്റെ പാതയിലൂടെയാണ് മാളവികയും സിനിമയിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയായിരുന്നു മാളവികയുടെ അരങ്ങേറ്റം. പിന്നീട് ആസിഫ് അലിയ്‌ക്കൊപ്പം നിര്‍ണ്ണായകം എന്ന ചിത്രത്തിലും മോഹന്‍ലാല്‍ ചിത്രം വില്ലനിലും മാളവിക അഭിനയിച്ചു.
എന്നാല്‍ പിന്നീട് ഹിന്ദിയിലും തമിഴിലുമെല്ലാം സജീവമായി മാറുകയായിരുന്നു മാളവിക. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മാളവിക മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. മാത്യു തോമസിനൊപ്പം അഭിനയിക്കുന്ന ക്രിസ്റ്റി എന്ന ചിത്രത്തിലൂടെയാണ് മാളവികയുടെ തിരിച്ചുവരവ്. കൗമരക്കാരനും ട്യൂഷന്‍ ടീച്ചറും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമയുടെ ടീസറും പാട്ടുകളുമൊക്കെ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറുകയായിരുന്നു.

ഇപ്പോഴിതാ മലയാളത്തിലെ ചില സിനിമകള്‍ താന്‍ നിരസിച്ചതിനെക്കുറിച്ചും ഇതേ തുടര്‍ന്ന് ഒരു നടന്‍ തന്നോട് മിണ്ടായതിനെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് മാളവിക. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മാളവിക മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
എനിക്ക് വലിയ എകഗ്‌സൈറ്റിംഗ് ആയി തോന്നിയില്ല. അതിലെ കഥാപാത്രവുമായി കണക്ട് ചെയ്യാന്‍ സാധിക്കാതെ വന്നു. അങ്ങനെ ചില സിനിമകള്‍ റിജക്ട് ചെയ്തിട്ടുണ്ട്. മലയാളത്തില്‍ തന്നെ ചില വലിയ താരങ്ങളുടെ സിനിമകള്‍ തന്നെ റിജക്ട് ചെയ്തിട്ടുണ്ട്. ഒരു വലിയ നടന്റെ സിനിമ നിരസച്ചതിനാല്‍ പിന്നെ എന്നോട് അദ്ദേഹം മിണ്ടിയിട്ടില്ലെന്നാണ് മാളവിക പറയുന്നത്.

മലയാളത്തിലെ വലിയൊരു താരമായിരുന്നു. എനിക്ക് സിനിമ ഓഫര്‍ ചെയ്തു. നിങ്ങളുടെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. പക്ഷെ ഈ കഥാപാത്രം ഇഷ്ടമായില്ലെന്ന് പറഞ്ഞു. അതിന് ശേഷം എന്നോട് സംസാരിച്ചിട്ടേയില്ലെന്നും താരം പറയുന്നുണ്ട്. നേരത്തെ താന്‍ എന്തുകൊണ്ടാണ് സിനിമകള്‍ ചെയ്യുന്നതില്‍ ഗ്യാപ്പിടുന്നതെന്നും താരം മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പുറകെ പുറകെ സിനിമ ചെയ്യണം എന്ന് ഞാന്‍ ചിന്തിക്കാറില്ല. എനിക്ക് സിനിമയുമായി കണക്ട് ചെയ്യണം, ഈ സിനിമയുടെ ഭാഗമാകണമെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ മാത്രമേ സിനിമ ചെയ്യുകയുള്ളുവെന്നാണ് മാളവിക പറയുന്നത്. എന്നാല്‍ കരിയറിലെ ഈയ്യൊരു ഘട്ടത്തില്‍ ഞാന്‍ പുറകെ പുറകെ സിനിമ ചെയ്യുന്നുണ്ട്. അത് അത്രയും കഴിവുള്ള ടീമിന്റെ കൂടെ സിനിമ ചെയ്യാനുള്ള അവസരങ്ങള്‍ തുടര്‍ച്ചയായി ലഭിക്കുന്നത് കൊണ്ടാണ്. പക്ഷെ മുമ്പ് അങ്ങനെ തോന്നിയിട്ടില്ലെന്നും താരം പറയുന്നു.

നേരത്തെ മലയാളത്തില്‍ നിന്നും, മാസ്റ്ററൊക്കെ കഴിഞ്ഞ്, വലിയ നായകന്മാരുടെ സിനിമകളിലേക്ക് ഓഫറുകള്‍ ലഭിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് ഓഫര്‍ ചെയ്യപ്പെട്ട നായിക വേഷങ്ങള്‍ എനിക്ക് താല്‍പര്യം തോന്നിയില്ല. അതിനാല്‍ ചെയ്യാതിരുന്നിട്ടുണ്ട്. പൊതുവെ ഞാന്‍ സെലക്ടീവാണെന്നാണ് മാളവിക പറയുന്നത്. നേരത്തെ തന്നോട് അഭിമുഖങ്ങളില്‍ എപ്പോഴും തന്റെ കൂടെ അഭിനയിച്ച നായകന്മാരെക്കുറിച്ച് മാത്രം ചോദിക്കുന്നതിനെക്കുറിച്ചും മാളവിക മനസ് തുറന്നിരുന്നു.

തന്റെ മിക്കവാറും അഭിമുഖങ്ങളില്‍ അമ്പത് ശതമാനവും ഞാന്‍ ഇവരെ കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ചും സംസാരിക്കാന്‍ ബാക്കിയുള്ള സമയമാണ് തനിക്ക് കിട്ടുന്നതെന്നും മാളവിക പറഞ്ഞു. ഏത് ഇന്റര്‍വ്യൂവില്‍ പോയാലും പൊതുവെ ചോദിക്കുന്ന ചോദ്യമാണ് ആ നടനൊപ്പമുള്ള അഭിനയം എങ്ങനെയുണ്ടായിരുന്നു.' 'ഈ നടനൊപ്പമുള്ള എക്‌സ്പീരിയന്‍സ് എന്തായിരുന്നുവെന്ന്. പക്ഷെ നടിമാര്‍ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം എങ്ങനെയുണ്ടായിരുന്നുവെന്ന് നടന്മാരോട് വളരെ വിരളമായി മാത്രമെ ചോദിക്കാറുള്ളുവെന്നാണ് മാളവിക അഭിപ്രായപ്പെട്ടത്.

മിക്കവാറും അഭിമുഖങ്ങളില്‍ അമ്പത് ശതമാനത്തോളം ഞാന്‍ സംസാരിക്കുന്നത് വിജയ് സാര്‍, രജനി സാര്‍, ധനുഷ്, ദുല്‍ഖര്‍ എന്നിവര്‍ക്കൊപ്പമുള്ള അനുഭവമാണെന്നും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം, ദുല്‍ഖറിനോട് മാത്രമാണ് മൃണാളിനൊപ്പമുള്ളതും പാര്‍വതിക്കൊപ്പമുള്ളതുമായ എക്‌സ്പീരിയന്‍സ് ചോദിച്ചിട്ടുള്ളത് എന്ന് തോന്നുന്നുവെന്നും താരം റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
നടിമാരെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നതിനേയും മാളവിക വിമര്‍ശിക്കുന്നുണ്ട്.നടിമാരെയും സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാമല്ലേ . ജെന്റര്‍ വെച്ച് പറയേണ്ടതില്ലല്ലോ എന്നാണ് മാളവിക ചോദിക്കുന്നത്. ലേഡി എന്നുള്ളതിന്റെ ആവശ്യം ഇല്ലെന്നാണ് താരം പറയുന്നത്.


Click it and Unblock the Notifications