അത് പറഞ്ഞാല്‍ മാത്യുവിന് നാണം വരും! മലയാളത്തിലെ വലിയ നടന്മാരുടെ സിനിമകള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്‌

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിലും തമിഴിലുമെല്ലാം സാന്നിധ്യമായി മാറിയ നടിയാണ് മാളവിക മോഹനന്‍. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മാളവിക മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. ക്രിസ്റ്റി എന്ന ചിത്രത്തിലൂടെയാണ് മാളവികയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്. മാത്യു തോമസ് ആണ് ചിത്രത്തിലെ നായകന്‍.

മാത്യുവും മാളവികയും ഒരുമിച്ചുള്ള ചിത്രത്തിന്റെ പോസ്റ്ററും ചിത്രത്തിലെ ഗാനവുമൊക്കെ ഇതിനോടം തന്നെ ചര്‍ച്ചയായി മാറിയിരുന്നു. നായകന് നായികയേക്കാള്‍ പ്രായം കുറവാണെന്നതും സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലെ വിഷയമായിരുന്നു. അതേക്കുറിച്ച് ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ മാളവിക മനസ് തുറക്കുകയാണ്.

പെണ്‍കുട്ടി ഇളയതും ആണ്‍കുട്ടി മൂത്തതും

അത് സ്വാഭാവികമായി തോന്നുന്നൊരു കാര്യമാണ്. കാരണം നമ്മള്‍ കണ്ടിട്ടുള്ളത് അതാണ്. സമൂഹവും അങ്ങനെ കണ്ടീഷന്‍ഡ് ആണ്. പെണ്‍കുട്ടി ഇളയതും ആണ്‍കുട്ടി മൂത്തതും. പരമാവധി ഒരേ പ്രായത്തിലുള്ളവര്‍ ആയിരിക്കും. അങ്ങനെയുള്ളപ്പോള്‍ നമുക്ക് ഇതൊന്നും പ്ലേസ് ചെയ്യാന്‍ പറ്റിയെന്ന് വരില്ല. പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ നോക്കുമ്പോള്‍ ഫീലീംഗ്‌സ് ആര്‍ക്കു വേണമെങ്കിലും ആരോടും തോന്നാമല്ല. ഓര്‍ഗാനിക്കായിട്ട് വരുന്നതാണ്. വികാരങ്ങള്‍ നമ്മളുടെ നിയന്ത്രണത്തിലല്ല. ആ വിഷയം സംസാരിക്കുന്ന സിനിമയാണ് ക്രിസ്റ്റി.

അല്ലെങ്കില്‍ ചെയ്യില്ല

നേരത്തെ ബിയോണ്ട് ദ ക്ലൗഡ്‌സ് എന്നൊരു സിനിമ ചെയ്തിട്ടുണ്ട്. അതില്‍ ഇഷാന്‍ ഘട്ടര്‍ ആയിരുന്നു നായകന്‍. അത് പക്ഷെ മറ്റൊരു വിഷമായിരുന്നു. ഇത്തരമൊരു ഴോണറില്‍ വര്‍ക്ക് ചെയ്യുന്നത് ആദ്യമായിട്ടാണ്. അവന് ഒരുപാട് കഴിവുണ്ട്. പക്ഷെ ഞാന്‍ അത് പറയുമ്പോഴൊക്കെ നാണിക്കും. ഇത്ര ചെറിയ പ്രായത്തില്‍ ഇത്ര നല്ല നടന്‍ എന്നതില്‍ എനിക്ക് അവനോട് അസൂസയാണ്. ഞാന്‍ അവനോട് എപ്പോഴും പറയാറുണ്ടെന്നും മാളിവക പറയുന്നു.

പുറകെ പുറകെ സിനിമ ചെയ്യണം എന്ന് ഞാന്‍ ചിന്തിക്കാറില്ല. എനിക്ക് സിനിമയുമായി കണക്ട് ചെയ്യണം, ഈ സിനിമയുടെ ഭാഗമാകണമെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ മാത്രമേ സിനിമ ചെയ്യുകയുള്ളൂ. അല്ലെങ്കില്‍ ചെയ്യില്ല. ഈയ്യൊരു ഘട്ടത്തില്‍ ഞാന്‍ പുറകെ പുറകെ സിനിമ ചെയ്യുന്നുണ്ട്. അത് അത്രയും കഴിവുള്ള ടീമിന്റെ കൂടെ സിനിമ ചെയ്യാനുള്ള അവസരങ്ങള്‍ തുടര്‍ച്ചയായി ലഭിക്കുന്നത് കൊണ്ടാണ്. പക്ഷെ മുമ്പ് അങ്ങനെ തോന്നിയിട്ടില്ലെന്നും താരം പറയുന്നു.

ഓഫറുകള്‍

നേരത്തെ മലയാളത്തില്‍ നിന്നും, മാസ്റ്ററൊക്കെ കഴിഞ്ഞ്, വലിയ നായകന്മാരുടെ സിനിമകളിലേക്ക് ഓഫറുകള്‍ ലഭിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് ഓഫര്‍ ചെയ്യപ്പെട്ട നായിക വേഷങ്ങള്‍ എനിക്ക് താല്‍പര്യം തോന്നിയില്ല. അതിനാല്‍ ചെയ്യാതിരുന്നിട്ടുണ്ട്. പൊതുവെ ഞാന്‍ സെലക്ടീവാണെന്നാണ് മാളവിക പറയുന്നത്. പിന്നാലെ മലയാളത്തിലെ ഇടവേളയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷം ഡേറ്റുണ്ടായിരുന്നില്ല. മാസ്റ്ററിന് ശേഷം പുറകെ പുറകെ സിനിമകളുണ്ടായിരുന്നു. അതിന് ശേഷമാണ് പാന്‍ഡമിക് വരുന്നത്. അതിനാല്‍ രണ്ട് കൊല്ലം അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രൈം ഇയേഴ്‌സില്‍ നല്ലൊരു സമയം അങ്ങനെ പോയി. പ്രധാനമായും ഡേറ്റ്‌സിന്റെ പ്രശ്‌നമായിരുന്നു. തമിഴ് സിനിമയും ഹിന്ദി സിനിമയും ചെയ്യുന്നുണ്ടായിരുന്നുവന്നൊണ് മാളവിക പറയുന്നത്. വിജയിയുമായുള്ള സൗഹൃദത്തെക്കുറിച്ചും മാളവിക സംസാരിക്കുന്നുണ്ട്.

വിജയ്

വിജയ് സാര്‍ നിശബ്ദനാണ്. പക്ഷെ അദ്ദേഹത്തെ അടുത്തറിഞ്ഞാല്‍ ഭയങ്കര ഫണ്‍ ആയിട്ടുള്ള ആളാണ്. എടുത്തു പറയാന്‍ ഒരു സംഭവമായിട്ട് ഇല്ല. പക്ഷെ സിനിമയുടെ ചിത്രീകരണത്തിലുടനീളം നല്ലൊരു സുഹൃത്തായിരുന്നു. ഇന്നും സിനിമയിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് വിജയ് സാര്‍. എന്റെ ഇന്റര്‍വ്യു ഒക്കെ കണ്ടിട്ട് പറയാറുണ്ട്.

സൗഹൃദത്തിന് വില കൊടുക്കുന്ന ആളാണ്. ചിലര്‍ സിനിമ കഴിഞ്ഞാല്‍ സൗഹൃദവും കഴിഞ്ഞു എന്നുള്ളവരാണ്. പക്ഷെ അങ്ങനെയല്ല. വിളിച്ചു കഴിഞ്ഞാല്‍ ഫോണ്‍ എടുക്കും, ഇല്ലെങ്കില്‍ അരമണിക്കൂറിനുള്ളില്‍ തിരിച്ചുവിളിക്കും. വളരെ ജെനുവിന്‍ ആണെന്നും മാളവിക പറയുന്നു.

Read more about: malavika mohanan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X