മാളവികയുടെ ഐറ്റം ബോംബ്! ഇതാണോ മാളവികയുടെ കാമുകന്‍? താരം ലിവിംഗ് ടുഗദറിലോ?

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നടിയാണ് മാളവിക മോഹനന്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തമിവിലും ഹിന്ദിയിലുമെല്ലാം മാളവിക സാന്നിധ്യം അറിയിച്ചു. രജനീകാന്ത്, വിജയ്, ധനുഷ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ മാളവികയ്ക്ക് സാധിച്ചു. ഇപ്പോള്‍ വിക്രം നായകനായ പാ രഞ്ജിത്ത് ചിത്രത്തിലാണ് അഭിനയിക്കുന്നത്.

സോഷ്യല്‍ മീഡിയയിലും താരമാണ് മാളവിക. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും സജീവമായ താരങ്ങളില്‍ ഒരാളാണ് മാളവിക. നാല് മില്യണിന് അടുത്ത് ഫോളോവേഴ്‌സും മാളവികയ്ക്കുണ്ട്. താരം പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകള്‍ എപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്.

Malavika Mohanan

ഇതിനിടെ ഇപ്പോഴിതാ മാളവിക പങ്കുവച്ചൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സുഹൃത്തിനൊപ്പമുള്ള മാളവിക ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. ബാത്ത് ടബ്ബില്‍ നിന്നുമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സുഹൃത്ത് പുറമെ കാണപ്പെടുന്നതും അകത്ത് കാണപ്പെടുന്നതുമാണ് രസകരമായ രീതിയില്‍ മാളവിക അവതരിപ്പിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ആരാണ് മാളവികയുടെ കൂടെയുള്ളത് എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

സംവിധായകനും നടനും നിര്‍മ്മാതാവുമായ അഭിനവ് ആണ് മാളവികയുടെ കൂടെ ചിത്രങ്ങളിലുള്ളത്. ഇരുവരും വളരെ കാലത്തെ സുഹൃത്തുക്കളാണ്. അതേസമയം ഇതാണോ മാളവികയുടെ കാമുകന്‍ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇരുവരും മുംബൈയില്‍ നിന്നുമുള്ള സൗഹൃദമാണ്. അഭിനവിന് ജന്മദിനാശംസകള്‍ നേരുന്നതാണ് മാളവികയുടെ പോസ്റ്റ്.

Malavika Mohanan

സൗഹൃദത്തിന്റെ അര്‍ത്ഥങ്ങള്‍ എല്ലാം ആവാഹിച്ചെടുത്ത സുഹൃത്തെന്നാണ് അഭിനവിനെക്കുറിച്ച് മാളവിക പറയുന്നത്. നിങ്ങളുടെ ഏറ്റവും മോശമായ ദിവസങ്ങളില്‍ നിങ്ങളുടെ അരികില്‍ ഇരിക്കുന്ന, ഒരു നിമിഷത്തെ ഭാവമാറ്റത്തിലൂടെ നിങ്ങളുടെ മനസ്സ് വായിക്കാന്‍ കഴിയുന്ന ഒരാള്‍, നിങ്ങള്‍ കുഴപ്പത്തിലാണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ക്കരികിലേക്ക് ഓടിയെത്തുന്ന ഒരാള്‍. നിങ്ങളെ ഏറ്റവും കൂടുതല്‍ ശല്യം ചെയ്യുന്ന ഒരാള്‍ എന്നു പറഞ്ഞാണ് മാളവിക പിറന്നാള്‍ ആശംസ നേരുന്നത്.

മലയാളത്തിലൂടെയായിരുന്നു മാളവികയുടെ സിനിമാ എന്‍ട്രി. ഛായാഗ്രാഹകനായ അച്ഛന്റെ പാതയിലൂടെയാണ് മാളവിക സിനിമയിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച പട്ടം പോലെയാണ് ആദ്യ സിനിമ. പിന്നീട് ബോളിവുഡിലും തമിഴിലുമൊക്കെ അഭിനയിച്ചു. രജനീകാന്ത് ചിത്രം പേട്ട, വിജയുടെ നായികയായി മാസ്റ്റര്‍, ധനുഷിനൊപ്പം മാരന്‍ എന്നീ ചിത്രങ്ങളിലും മാളവിക എത്തി. ഇപ്പോള്‍ വിക്രമിനൊപ്പം പാ രഞ്ജിത്ത് ഒരുക്കുന്ന തങ്കലാന്‍ എന്ന ചിത്രത്തിലാണ് മാളവിക അഭിനയിക്കുന്നത്.

Read more about: malavika mohanan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X