twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുംബൈയില്‍ രാത്രി പത്ത് കഴിഞ്ഞും പുറത്തിറങ്ങാം; പയ്യന്നൂരില്‍ സന്ധ്യ കഴിഞ്ഞാല്‍ എവിടേക്കെന്ന് ചോദിക്കും!

    |

    മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിലും തമിഴിലുമെല്ലാം നിറ സാന്നിധ്യമായി മാറിയ നടിയാണ് മാളവിക മോഹന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളാണ് മാളവിക. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. വിജയിയുടെ നായികയായി അഭിനയിച്ച മാസ്റ്ററടക്കം നിരവധി ഹിറ്റുകളുടെ ഭാഗമായി ഇതിനോടകം തന്നെ മാളവിക.

    Also Read: രാവിലെ ചിക്കന്‍ കഴിച്ചിട്ട് വാ കഴുകിയിട്ടില്ല! പൃഥ്വിരാജ് ശരിക്കും മുഖത്ത് തുപ്പി; തുറന്ന് പറഞ്ഞ് ചന്ദ്രAlso Read: രാവിലെ ചിക്കന്‍ കഴിച്ചിട്ട് വാ കഴുകിയിട്ടില്ല! പൃഥ്വിരാജ് ശരിക്കും മുഖത്ത് തുപ്പി; തുറന്ന് പറഞ്ഞ് ചന്ദ്ര

    ഇപ്പോഴിതാ ക്രിസ്റ്റി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും തിരിച്ചെത്തുകയാണ് മാളവിക. ഇപ്പോഴിതാ തന്റെ സിനിമയിലേക്കുള്ള കടന്നു വരവിനെക്കുറിച്ചും മുംബൈ ജീവിതത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മാളവിക. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    Malavika Mohanan

    വീട്ടില്‍ എപ്പോഴും സിനിമകളുടെ ഡിവിഡികളുണ്ടായിരുന്നു. ആ ഡിവിഡികളാണ് എന്റെ സിനിമാ മോഹങ്ങളുടെ വാതില്‍ തുറന്നത്. ഇടയ്‌ക്കൊക്കെ അച്ഛനൊപ്പം സിനിമകളുടെ സെറ്റിലും പോയിട്ടുണ്ട്. താരങ്ങളോട് ഒരു സാധാരണ കൗമാരക്കാരിയ്ക്ക് തോന്നുന്ന ത്രില്‍ മാത്രമാണ് ആദ്യം തോന്നിയത്. മുംബൈയില്‍ ആമിര്‍ ഖാന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ അച്ഛനൊപ്പം ഞാനും പോയിരുന്നു.

    ഞാന്‍ കോളേജില്‍ പഠിക്കുകയായിരുന്നു. ആ സിനിമയില്‍ ചെറിയൊരു ഷോട്ടില്‍ ഞാനും കൂട്ടുകാരികളും അഭിനയിച്ചു. ഷൂട്ടിംഗിനടയില്‍ അപ്രതീക്ഷിതമായി അദ്ദേഹം എന്നോട് എന്തായി തീരാനാണ് ആഗ്രഹമെന്ന് ചോദിച്ചു. കരിയറിനെപ്പറ്റി ഒരു കണ്‍ഫ്യൂഷനിലാണെന്ന് പറഞ്ഞപ്പോള്‍ നീ ഒരു നടിയായിത്തീരും എന്ന് അദ്ദേഹം പറഞ്ഞു. അന്ന് ഞാനത്ര വിശ്വസിച്ചില്ല. എന്തായാലും പ്രവചനം സത്യമായെന്നാണ് മാളവിക പറയുന്നത്.

    മുംബൈ ജീവിതവും നാട്ടിലെ ജീവിതവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

    അച്ഛന്റെ നാട് പയ്യന്നൂരാണെങ്കിലും ഞാന്‍ പഠിച്ചതും വളര്‍ന്നതുമൊക്കെ മുംബൈയിലാണ്. ആ നഗരമാണ് എന്റെ വ്യക്തിത്വവും കരിയറുമൊക്കെ രൂപപ്പെടുത്തിയത്. അച്ഛനും അമ്മയും തന്ന സ്വാതന്ത്ര്യവും കരുതലുമാണ് എന്നെ ഞാനാക്കിയത്. പയ്യന്നൂരില്‍ വരാനും അവിടെ നില്‍ക്കാനും എനിക്ക് ഇപ്പോഴും ഇഷ്ടമാണ്. എന്നാല്‍ പയ്യന്നൂരില്‍ വരുമ്പോള്‍ ഇപ്പോഴും ഞാന്‍ നേരിടുന്ന കുറേ യാഥാര്‍ത്ഥ്യങ്ങളുണ്ട്.

    മുംബൈയില്‍ രാത്രി പത്ത് മണിക്കും എനിക്ക് പുറത്തിറങ്ങാനും എന്റെ കാര്യങ്ങള്‍ ചെയ്യാനും സ്വാത്രന്ത്ര്യമുണ്ട്. പയ്യന്നൂരിലെ വീട്ടില്‍ നിന്ന് സന്ധ്യ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഈ നേരത്ത് നീ എവിടെ പോകുന്നുവെന്നാണ് അമ്മൂമ്മ ചോദിക്കാറുള്ളത്. സന്ധ്യ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ പെണ്‍കുട്ടികള്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് അവരൊക്കെ ഇപ്പോഴും വിശ്വസിക്കുന്നതെന്നാണ് താരം പറയുന്നുണ്ട്.

    യുവാക്കളെന്ന നിലയില്‍ നിലപാടുകള്‍ എടുക്കേണ്ടതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

    മുംബൈയില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ ക്യാമ്പെയ്‌നുകളില്‍ പങ്കെടുത്തിരുന്നു. പുവാലശല്യത്തിനെതിരായ ചപ്പല്‍ മാരൂംഗി പോലെയുള്ള ക്യാമ്പെയിനുകള്‍. എല്ലാ കാര്യങ്ങളിലും നമുക്ക് പ്രതികരിക്കാനോ ഇടപെടാനോ സാധിക്കില്ല. പക്ഷെ ചില കാര്യങ്ങളില്‍ നമ്മള്‍ നിലപാടുകള്‍ അടയാളപ്പെടുത്തണമെന്ന് തോന്നിയിട്ടുണ്ട്.

    Malavika Mohanan

    പറയാനുള്ളത് പറയുമ്പോള്‍ ആള്‍ക്കാര്‍ എന്ത് പറയുമെന്നോ എന്നെ എങ്ങനെ കാണുമെന്നോ ഓര്‍ത്താന്‍ ഞാന്‍ ആശങ്കപ്പെടാറില്ല. നമ്മുടെ നാട്ടിലെ യുവാകളില്‍ പലരും ഇപ്പോള്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ അവരാല്‍ കഴിയുന്ന വിധം ഇടപെടാറുണ്ടെന്നാണ് താരം പറയുന്നത്.

    ക്രിസ്റ്റിയിലെത്തിയത് സ്വപ്‌നം പോലെയെന്നാണ് മാളവിക പറയുന്നത്. കൗമാരക്കാരനും അവന്റെ ട്യൂഷന്‍ ടീച്ചറും തമ്മിലുള്ള സൗഹൃദവും ആ ബന്ധത്തില്‍ വരുന്ന മാറ്റങ്ങളുമെല്ലാമാണ് സിനിമ പറയുന്നത്. ആസ്വദിച്ച് ചെയ്ത വേഷമായിരുന്നുവെന്നും മാളവിക പറയുന്നുണ്ട്. മാത്യു തോമസ് ആണ് ചിത്രത്തിലെ നായകന്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ പ്രണയാർദ്രമായ പോസ്റ്ററിനെതിരെ സദാചാര ആക്രമണം നടത്തിയാള്‍ക്ക് കഴിഞ്ഞ ദിവസം മാളവിക നല്‍കിയതയും ചർച്ചയായിരുന്നു.

    Read more about: malavika mohanan
    English summary
    Malavika Mohanan Talks About The DIference Between Mumbai And Kerala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X