ബാക്കില്‍ നിന്നും പിടിച്ചു, 10 മിനിറ്റ് വഴങ്ങി തന്നാല്‍ മഞ്ജുവിന്റെ മകളാക്കാം; കരഞ്ഞോണ്ട് ഓടി രക്ഷപ്പെട്ടു!

പുറമെ കാണുന്ന ഗ്ലാമറിന്റെ ലോകത്തിന് അപ്പുറത്ത് സിനിമ ചിലപ്പോഴൊക്കെ ഇരുണ്ടൊരു ലോകം ഒളിപ്പിച്ചു വെക്കാറുണ്ട്. സിനിമയില്‍ അഭിനയിക്കുക, സ്വന്തമായൊരു ഇടം കണ്ടെത്തുക എന്നൊക്കെ ആഗ്രഹിച്ച് വരുന്നവരുടെ ദൗര്‍ബല്യം മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ ഒരുപാട് പേരുണ്ട്. തങ്ങള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് പറഞ്ഞ് ചൂഷണം ചെയ്യാന്‍ ശ്രമിച്ചവരെക്കുറിച്ച് പലരും തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തനിക്ക് സിനിമാ ലോകത്തു നിന്നുമുണ്ടായ ദുരനുഭവം തുറന്ന് പറയുകയാണ് യുവ നടി മാളവിക ശ്രീനാഥ്. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്‍. മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാനുള്ള അവസരം നല്‍കാം എന്ന് പറഞ്ഞായിരുന്നു തന്നോട് മോശമായി പെരുമാറിയതെന്നാണ് മാളവിക വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Malavika Sreenath

സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നാണ് മാളവിക പറയുന്നത്. താന്‍ അതിന്റെ ഇരയാണെന്ന് വേണമെങ്കില്‍ പറയാമെന്നും മാളവിക പറയുന്നുണ്ട്. ഇതേക്കുറിച്ച് താന്‍ ഇതുവരേയും തുറന്ന് സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ തനിക്ക് സിനിമാ ലോകത്ത് ഒരിടമുണ്ടെന്നും അതുകൊണ്ട് തനിക്ക് ധൈര്യമായി പറയാമെന്ന് പറഞ്ഞാണ് മാളവിക തന്റെ അനുഭവം വെളിപ്പെടുത്തുന്നത്.

''ആരാ, എന്താ എന്നുള്ളതല്ല, കുറേക്കാലം മുന്നേ, മൂന്ന് കൊല്ലം മുമ്പ് എന്നെ വിളിച്ചു. എനിക്കറിയാമായിരുന്നു ആ സിനിമയുമായി റിലേറ്റഡ് ആയിട്ടുള്ള ആരുമല്ല ഇവര്, വേറെ ഏതോ ടീമാണ് അങ്ങനെ ചെയ്തതെന്ന് എനിക്കറിയാം. മഞ്ജു വാര്യരുടെ ഒരു മൂവിക്ക് വേണ്ടിട്ടാണ്, മഞ്ജുവിന്റെ മോളായിട്ട് അഭിനയിക്കാനാണെന്ന് എന്നോട് പറഞ്ഞു'' എന്നാണ് മാളവിക പറയുന്നത്.

ആരായാലും വീണു പോകും. ഞാനും ഫ്ളാറ്റ് ആയി. ആരായാലും മഞ്ജു ചേച്ചിയെ കാണാനായിട്ട് ആണെങ്കിലും ഒന്ന് പോകും. എനിക്ക് സിനിമയില്‍ കോണ്ടാക്ട് ഉണ്ടായിരുന്നില്ല, ജെനുവിന്‍ ആണോന്ന് അറിയില്ല. എന്നാലും ഞാന്‍ ഓഡിഷന് വരാമെന്ന് പറഞ്ഞു. ഇവര് വീട്ടിലേക്ക് ഇന്നോവ കാര്‍ വിട്ടുവെന്നും താരം പറയുന്നു.

ഞാനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. തൃശൂര്‍ ഭാഗത്ത് എവിടെയോ ആയിരുന്നു ഓഡിഷന്‍. ഒരു ചില്ലിട്ട റൂമായിരുന്നു. കൂറേ ചെയ്തപ്പോള്‍ മാളവിക മുടി കുറച്ച് പാറിയിട്ടുണ്ട്, അവിടെ ഡ്രസിങ് റൂമുണ്ട്, ശരിയാക്കിയിട്ട് വാ എന്ന് പറഞ്ഞുവെന്നും താരം പറയുന്നു. പിന്നാലെയായിരുന്നു താരത്തിന് ദുരനുഭവമുണ്ടാകുന്നത്.

ഞാന്‍ അത് ചെയ്യുമ്പോള്‍ ഇയാള്‍ പെട്ടെന്ന് വന്ന് എന്നെ ബാക്കില്‍ നിന്നും പിടിച്ചുവെന്നാണ് താരം പറയുന്നത്. നല്ല പൊക്കവും തടിയുമൊക്കെയുള്ള ആളാണ്. നമ്മള്‍ക്ക് തള്ളി മാറ്റി ഓടിക്കൂടെ എന്നൊക്കെ പറയും. പക്ഷെ ചില സമയത്ത് റിയാക്ട് ചെയ്യാന്‍ പറ്റില്ല, വിറങ്ങലിച്ച് പോകുമെന്നാണ് മാളവിക പറയുന്നത്. അന്ന് ഞാന്‍ ചെറുതാ. ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി. തട്ടിമാറ്റുന്നുണ്ട്, പക്ഷെ പറ്റുന്നില്ല. 'മാളവിക ഇപ്പോ ഒന്ന് മനസ് വച്ച് കഴിഞ്ഞാല്‍ അടുത്തത് ആളുകള്‍ കാണാന്‍ പോകുന്നത് മഞ്ജു വാര്യരുടെ മോളായിട്ട് ആയിരിക്കും എന്ന് അയാള്‍ പറഞ്ഞുവെന്നാണ് മാളവിക വെളിപ്പെടുത്തുന്നത്.

Malavika Sreenath

അമ്മയും അനിയത്തിയും പുറത്ത് ഇരുന്നോട്ടെ ഒരു പത്ത് മിനിറ്റ് മാളവിക ഇവിടെ നിന്നാ മതി എന്ന് പറഞ്ഞുവെന്നും അത് കേട്ടതോടെ താന്‍ കരയാന്‍ തുടങ്ങിയെന്നും മാളവിക പറയുന്നത്. അയാളുടെ കയ്യിലെ ക്യാമറ തട്ടിക്കളഞ്ഞ് ഞാന്‍ ഒന്നും നോക്കാതെ ഗ്ലാസ് വിന്‍ഡോ തുറന്ന് പുറത്തേക്ക് ഞാന്‍ കരഞ്ഞോടിയിട്ടുണ്ടെന്നും താരം പറയുന്നു.

മുന്നില്‍ വന്ന ബസിലോട്ട് ഓടി കേറി. എന്റെ അമ്മയും അനിയത്തിയും ഓടി വന്ന് ബസ് കൈകാട്ടി നിര്‍ത്തി അവരും കയറി. എങ്ങോട്ട് പോകുന്ന ബസ് ആണെന്ന് പോലും അറിയില്ലായിരുന്നുവെന്നാണ് മാളവിക തുറന്ന് പറയുന്നത്. ബസില്‍ ഇരുന്ന് ഞാന്‍ അലറിക്കരഞ്ഞിട്ടുണ്ട്. ഇതുപോലത്തെ രണ്ടും മൂന്നും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മാളവിക കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Read more about: malavika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X