ആ നടൻ എന്റെ ഡ്രീം ബോയ് ആയിരുന്നു, വളരെ സുന്ദരൻ; ശങ്കറുമായി വന്ന വിവാഹ ഗോസിപ്പിനെ കുറിച്ചും അംബിക

മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടിയാണ് അംബിക. തെന്നിന്ത്യയിലെ നിറ സാന്നിധ്യമായിരുന്നു അംബിക. ബാലതാരമായി സിനിമയിൽ എത്തിയ അംബിക 200 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെയും തമിഴിലെയും സൂപ്പർതാരങ്ങൾക്ക് ഒപ്പമെല്ലാം നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, അമൃത ടിവിയിലെ 'പറയാം നേടാം' എന്ന പരിപാടിയിൽ തനിക്കൊപ്പം അഭിനയിച്ച നടന്മാരെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അംബിക. ശങ്കറുമായി വന്ന വിവാഹ ഗോസിപ്പിനെ കുറിച്ചും നടി പറയുന്നുണ്ട്.

തനിക്ക് ഏറ്റവും കൂടുതൽ പ്രോത്സാഹനം ലഭിച്ചിട്ടുള്ളത് തമിഴിൽ നിന്നാണെന്ന് അംബിക അഭിമുഖത്തിൽ പറയുന്നുണ്ട്. താരാരാധന എന്നതിന് പുറമെ അവർ തരുന്ന ബഹുമാനം അത് വേറെയാണ്. അവർ ഒരിക്കലും നമ്മളെ അപമാനിക്കില്ല എന്നാണ് അംബിക പറഞ്ഞത്. അതിനു ശേഷമാണു തന്നോടൊപ്പം അഭിനയിച്ച ഓരോ താരങ്ങളെ കുറിച്ചും അംബിക സംസാരിച്ചത്.

ambika

താൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരനും ചെറുപ്പം മുതൽ തന്റെ ഡ്രീം ബോയ് ആയിരുന്ന നടനുമാണ് പ്രേം നസീർ എന്ന് അംബിക പറഞ്ഞു. ജയനൊപ്പം അങ്ങാടി, മീൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. നായികയായി ഒരു സിനിമ ചെയ്യാൻ ഇരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. നല്ലൊരു മനുഷ്യൻ ആയിരുന്നു. സോമൻ ചേട്ടനും നല്ലൊരു മനുഷ്യൻ ആയിരുന്നു. അതേസമയം സുകുമാരനോട് തനിക്ക് അൽപം പേടി ആയിരുന്നുവെന്ന് അംബിക പറയുന്നുണ്ട്.

പുള്ളി വളരെ സീരിയസ് ആയ ഒരാളായിരുന്നു. ലൊക്കേഷനിൽ ചിരിച്ചൊന്നും കണ്ടിട്ടില്ല. അദ്ദേഹം വരുന്നു എന്നറിയുമ്പോൾ തന്നെ ഒരു പേടി കലർന്ന ബഹുമാനമാണെന്നും നടി പറഞ്ഞു. ജോസ് പ്രകാശ് തന്റെ ഹിറ്റ് ജോഡി ആയിരുന്നു. കുറെ സിനിമകൾ ചെയ്‌തിട്ടുണ്ട്. അത്രയേ ഉള്ളു. രതീഷ് ഒരു തങ്കകുടമാണ്. ബാലചന്ദ്ര മേനോൻ ഏറ്റവും ടാലന്റഡായ സംവിധയകനാണ്. എന്റെ കുറെ ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. അതിന്റെതായ ഒരു ബഹുമാനം ഇപ്പോഴും അപ്പോഴും എപ്പോഴുമുണ്ടെന്ന് അംബിക പറഞ്ഞു.

മമ്മൂട്ടിയോടൊപ്പം നാലഞ്ച് സിനിമകൾ ചെയ്‌തിട്ടുണ്ട്. ആദ്യം കണ്ടപ്പോൾ ഒരു നെഗറ്റീവ് ഫീൽ വന്നെങ്കിലും അങ്ങനെയല്ലെന്ന് പിന്നീട് മനസിലായി. അദ്ദേഹം നല്ലൊരു മനുഷ്യനാണ് എനിക്ക് ഇഷ്ടമാണ്. മോഹൻലാലിനെ കുറിച്ച് ഒറ്റ മറുപടിയെ ഉള്ളു, നമ്മുടെ ലാലേട്ടൻ. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ കമൽ ഹാസനാണ്. തമിഴ് സിനിമയിൽ വരാൻ വേണ്ടി എന്നെ ഒരുപാട് സഹായിച്ച പ്രോത്സാഹിപ്പിച്ച മനുഷ്യനാണ്. ഒരു സുഹൃത്തായി എപ്പോഴും കൊണ്ടുനടക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് സത്യരാജ്.

വിജയ്കാന്തിനെ കുറിച്ചൊന്നും പറയാൻ വാക്കുകളില്ല. അത്രയും നല്ല മനുഷ്യനാണ്. രജനികാന്ത് ഏറ്റവും നല്ല സുഹൃത്തും എപ്പോഴും തമാശകൾ പറഞ്ഞിരിക്കുന്ന ആളുമാണ്. ചിരിക്കാൻ തുടങ്ങിയാൽ ഒരു രക്ഷയും ഇല്ല. ശങ്കർ ഒരു നല്ല മനുഷ്യനാണെന്നും അംബിക പറഞ്ഞു. ശങ്കറുമായി തന്റെ പേരിൽ ഉണ്ടായ വിവാഹ ഗോസിപ്പിനെ കുറിച്ചും അംബിക പ്രതികരിച്ചു. അത് ആളുകൾ വെറുതെ പറഞ്ഞ് ഉണ്ടാക്കിയതാണ്. വെറും അഭ്യൂഹങ്ങൾ മാത്രമായിരുന്നു. അത് അങ്ങനെ ഇരുന്നോട്ടെ എന്നായിരുന്നു അംബികയുടെ മറുപടി.

ambika shankar

അതേപോലെ അവാർഡുകളിൽ തനിക്ക് വിശ്വാസക്കുറവുണ്ടെന്നും അംബിക അഭിമുഖത്തിൽ പറയുന്നുണ്ട്. 'പല സമയങ്ങളിലും അവാർഡുകൾ കൊടുക്കേണ്ടവർക്ക് അല്ല കൊടുക്കുന്നത്. അതുകൊണ്ട് അതിനോട് അൽപം വിശ്വാസ കുറവുണ്ട്,' എനിക്ക് ലഭിക്കുമെന്ന് കരുതിയ അവാർഡുകൾ പലതും കിട്ടാതെ പോയിട്ടുണ്ടെന്നാണ് അംബിക പറഞ്ഞത്.

മക്കളോടൊപ്പം ചെന്നൈയിലാണ് അംബിക ഇപ്പോൾ താമസം. അടുത്ത കാലം വരെ ചില സിനിമകളിൽ അംബിക പ്രത്യക്ഷപ്പെട്ടിരുന്നു. ഷെയിൻ നിഗം നായകനായ ഉല്ലാസമാണ് അംബിക അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയ അവസാന മലയാള ചിത്രം.

Read more about: ambika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X