'രശ്മിക്ക് ഇത്രയും ഫാൻസ് ഉണ്ടോ', അതുകണ്ട് വികെപി സാർ ചോദിച്ചു!; സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചും താരം

സിനിമയിലൂടെ കരിയർ ആരംഭിച്ച് പിന്നീട് മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രശ്മി സോമന്‍. ബാലതാരമായി സിനിമയിൽ എത്തിയ രശ്മി മിനിസ്ക്രീൻ പരമ്പരകൾ സജീവമായതോടെ അതിലേക്ക് ചുവടു മാറ്റുകയായിരുന്നു. നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട് രശ്മി. എന്നാൽ 2015 ൽ രണ്ടാമത് വിവാഹിത ആയതോടെ താരം അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു.

ഒടുവിൽ 2020 ൽ അനുരാഗം എന്ന പരമ്പരയിലൂടെ ഗംഭീര തിരിച്ചുവരവ് രശ്മി നടത്തിയിരുന്നു. തുടർന്ന് കാര്‍ത്തികദീപം എന്ന സീരിയലിൽ അപ്പച്ചി വേഷത്തില്‍ എത്തിയും നടി തിളങ്ങി. അവസാനമായി ഭാഗ്യലക്ഷ്മി എന്ന പരമ്പരയിലാണ് രശ്മി അഭിനയിച്ചത്. അതേസമയം, ഏറെ കാലത്തിന് ശേഷം സിനിമയിലേക്കും എത്തിയിരിക്കുകയാണ് രശ്മി സോമൻ. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്.

reshmi soman

ഇപ്പോഴിതാ, മനോരമ ഒൺലൈന് നൽകിയ അഭിമുഖത്തിൽ തന്റെ തിരിച്ചു വരവിനെ കുറിച്ചൊക്കെ സംസാരിക്കുകയാണ് രശ്മി സോമൻ. 20 വർഷം മുൻപ് വികെ പ്രകാശ് സാറിനൊപ്പം ഒരു പരസ്യം ചെയ്തിരുന്നു. അന്നുമുതൽ നല്ല സൗഹൃദമുണ്ട്. ആ സമയത്തൊക്കെ, സിനിമ ചെയ്യാൻ താൽപര്യമുണ്ടോ എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. എന്നാൽ അന്ന് നടന്നില്ല.

അടുത്തിടെ എനിക്ക് സിനിമയിൽ അഭിനയിക്കണം എന്നൊരു ആഗ്രഹം തോന്നി. അങ്ങനെ ഞാൻ അദ്ദേഹത്തോടു തന്നെ നല്ലൊരു റോൾ വരുമ്പോൾ വിളിക്കണം എന്ന് പറയുകയായിരുന്നുവെന്ന് രശ്മി പറഞ്ഞു. സെറ്റിൽ എത്തിയപ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നുവെന്നും മംമ്തയൊക്കെ ചേർന്ന് കംഫർട്ട് ആക്കിയെന്നും രശ്മി പറഞ്ഞു.

'ആദ്യമൊക്കെ ടെൻഷനടിച്ച് നിന്നപ്പോൾ മംമ്ത ഉൾപ്പെടെയുള്ളവർ വന്ന് സംസാരിക്കുകയും അങ്ങനെ ആ സെറ്റുമായി വളരെ പെട്ടെന്ന് ഒരു ഇന്റിമസി ഉണ്ടാവുകയും ചെയ്തു. ഫുൾ ക്രൂവും വലിയ സപ്പോർട്ടായിരുന്നു. മംമ്ത വളരെ നല്ല കുട്ടിയാണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നമ്മുടെ അടുത്ത് വന്ന് സംസാരിച്ച് നമ്മളെ ആ സെറ്റിന്റെ അന്തരീക്ഷത്തിലേക്ക് കംഫർട്ട് ആക്കാൻ അവർ ശ്രമിച്ചു. അതൊക്കെ കൂൾ ആയിട്ട് നിൽക്കാൻ എന്നെ ഒരുപാട് സഹായിച്ചു,'

ഏറെക്കാലം സിനിമകളിൽ നിന്ന് മാറിനിൽക്കാനുണ്ടായ കാരണവും താരം പങ്കുവച്ചു. 'ആദ്യത്തെ കുറച്ച് സിനിമകൾ കഴിഞ്ഞപ്പോൾ സീരിയലിലേക്ക് വിളിച്ചു. അത് തുടങ്ങിയപ്പോൾ പിന്നീട് വന്ന സിനിമകളിൽ ഡേറ്റ് പ്രശ്നങ്ങൾ ഉണ്ടായി. അങ്ങനെ സീരിയൽ മതി എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു,'

'സീരിയൽ ഉള്ളതുകൊണ്ട് ആ സമയത്ത് സിനിമയ്ക്ക് വേണ്ടി ഞാൻ അധികം ശ്രമങ്ങളും നടത്തിയില്ല. അടുത്ത കാലത്താണ് സിനിമ വിട്ടു പോയല്ലോ എന്നൊരു ചിന്ത വന്നത്. അങ്ങനെയാണ് സിനിമ ചെയ്യണമെന്ന ആശയോടെ വികെപിയെ സമീപിച്ചത്,' രശ്മി പറഞ്ഞു.

സീരിയലുകൾ ഒഴിവാക്കി സിനിമ ചെയ്യണം എന്നല്ല ആഗ്രഹം. സീരിയലുകളോടൊപ്പം സിനിമയും ചെയ്യണമെന്നാണെന്നും താരം കൂട്ടിച്ചേർത്തു. സെറ്റിലെ അനുഭവങ്ങളും പങ്കുവച്ചു. ഷൂട്ടിങ്ങിലെ എല്ലാ മൊമന്റുകളും നല്ല രസകരമായിരുന്നു. പൊതുവേ സിനിമയിൽ ഉള്ളവർ സീരിയലിനെ കളിയാക്കുന്ന ഒരു പ്രവണത ഉണ്ട്. അതുകൊണ്ട് കളിയാക്കൽ പ്രതീക്ഷിച്ചാണ് സെറ്റിലേക്ക് പോയത്. അതിന്റെ ഒരു പേടിയും ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ഉണ്ടായില്ലെന്ന് നടി പറഞ്ഞു.

'ഒരു ദിവസം ഞങ്ങൾ എല്ലാവരും ബ്രേക്ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഒരു ചേച്ചി എന്നെ കാണാൻ വന്നു. എന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞാണ് അവർ വന്നത്. പക്ഷേ സിനിമയുടെ കോസ്റ്റ്യൂമിൽ റെഡിയായി ഇരിക്കുന്നതുകൊണ്ട് ക്രൂവിലുള്ളവർ ആ ചേച്ചിയോട് അൽപനേരം കാത്തിരിക്കണം എന്നു പറഞ്ഞു. അവരവിടെ കാത്തുനിൽക്കുകയും ചെയ്തു,'

reshmi soman

'ഇതെല്ലാം വികെപി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രശ്മിക്ക് ഇത്രയും ഫാൻസ് ഉണ്ടോ എന്ന് ചോദിച്ച് വികെപി ഉൾപ്പടെ സെറ്റിലുള്ളവർ അപ്പോൾ തമാശയ്ക്ക് കളിയാക്കി. പിന്നീട് എല്ലാവരും സീരിയലിനെ കുറിച്ചൊക്കെ ചോദിച്ചു വരാൻ തുടങ്ങി. അത് സത്യത്തിൽ രസകരമായ ഒരു അനുഭവമായിരുന്നു,' രശ്മി പറഞ്ഞു. ആദ്യ സിനിമ ഇറങ്ങിയപ്പോൾ ഉള്ളതിനേക്കാൾ എക്സൈറ്റ്മെന്റ് ആണ് ഇപ്പോഴെന്നും താരം പറഞ്ഞു.

അതേസമയം, ഒരുത്തീക്ക് ശേഷം വികെപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈവ്. മംമ്തയ്ക്ക് പുറമെ, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, അക്‌ഷിത, രശ്മി സോമൻ എന്നിവരും ചിത്രത്തിലുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X