വേറെ സിനിമകൾ ചെയ്താൽ പിണങ്ങും, പിന്നെ മിണ്ടാറില്ല; ആ ബോൾഡ്നെസ് അഹങ്കാരമല്ല: ഊർവശി

മലയാളത്തിന്റെ ഊർവശി. വർഷങ്ങളായി മലയാള സിനിമയുടെ പെൺകരുത്ത്. വേറിട്ട കഥാപാത്രങ്ങളും സിനിമകളും ചെയ്ത് പ്രേക്ഷകരെ അതിശയിപ്പിച്ച പ്രതിഭ. സിനിമയിലെത്തിയ കാലം മുതൽ വേണു നാ​ഗവള്ളിയുമായുള്ള ആത്മബന്ധം വലുതാണ്. അദ്ദേ​ഹം സംവിധാനം ചെയ്ത സിനിമകളിലെല്ലാം ഊർവശിയുടെ സാന്നിധ്യം ഉണ്ടാവാറുണ്ട്. അതിനാൽ ഊർവശിക്ക് ഒരു ജ്യേഷ്ഠ സഹോദരനെ പോലെയായിരുന്നു അദ്ദേ​ഹം. കൈരളി ചാനലിലെ പഴയൊരു അഭിമുഖത്തിലൂടെ വേണു നാ​ഗവള്ളിയെ കുറിച്ചും മറ്റു സിനിമാ വിശേഷങ്ങളുമായി ഊർവശി പറയുന്നു.

"അദ്ദേഹവുമായുള്ള ബന്ധം ചെറുപ്പം മുതൽക്കേയുള്ളതാണ്. സിനിമയിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം ഞാൻ ഉണ്ട്. ചില കഥാപാത്രങ്ങൾ മാത്രമാണ് അതിൽ ചെയ്യാതിരുന്നത്. മലയാള സിനിമയിൽ ഇത്രയും സത്യസന്ധത പുലർത്തുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. എത്ര തുക തരാമെന്ന് പറഞ്ഞാലും അദ്ദേഹത്തിനെ കൊണ്ട് സാധിക്കുന്ന രീതിയിൽ മാത്രമേ സിനിമകൾ സംവിധാനം ചെയ്യുള്ളൂ. വേണു ചേട്ടന്റെ സിനിമയിൽ വരുമ്പോൾ വേറെ സിനിമകൾക്ക് ഡെയ്റ്റ് കൊടുത്താൽ അദ്ദേഹത്തിന് പിണക്കമാവും. പിന്നെ കുറച്ച് നാൾ മിണ്ടില്ല."

Urvashi

ഊർവശിയുടെ തുടക്കകാലം മുതൽ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമാണ്. അത്തരത്തിൽ വേണു നാ​ഗവള്ളി സംവിധാനം ചെയ്ത ലാൽസലാം എന്ന സിനിമയിലെ പ്രകടനം ഊർവശിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ്. അതിൽ തന്നെ പള്ളിയിൽ വെച്ചുണ്ടായ രംഗത്തെ കുറിച്ച് ഊർവശി പറയുന്നതിങ്ങനെ.ആ രം​ഗം ഷൂട്ട് ചെയ്യുന്നത് കരുനാ​ഗപള്ളിയിലെ ഒരു പള്ളിക്കു മുന്നിൽ വെച്ചാണ്. അന്ന് ഷൂട്ട് ചെയ്യാൻ വേണ്ടി ലൊക്കേഷനിൽ വന്നപ്പോൾ നിറയെ ആളുകൾ ആയിരുന്നു.

അതൊരു മരണവുമായി ബന്ധപ്പെട്ട രം​ഗമായിരുന്നു. ജനക്കൂട്ടം ഷൂട്ടിം​ഗ് കാണാൻ ഉണ്ടെങ്കിൽ പോലും അതൊന്നും ശ്രദ്ധിക്കാതെ അദ്ദേഹം പറയുന്ന പോലെ അഭിനയിക്കുക എന്നു മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. അതിനാൽ വേറെ പേടിയൊന്നുമില്ല. ഊർവശിയുടെ സിനിമകളെല്ലാം ഇന്നും കൾട്ട് ക്ലാസിക്ക് ലെവലിൽ നിൽക്കുന്ന വർക്കുകളാണ്. അതിനു പിന്നിൽ ആ താരത്തിന്റെ വേറിട്ട ശൈലിയും അഭിനയരീതിയും എടുത്തു പറയേണ്ടത് തന്നെയാണ്.

ചെറുപ്പം മുതൽ സിനിമയുമായി അടുത്ത ബന്ധമുള്ള കുടുംബമാണ് ഊർവശിയുടേത്. അതിനാൽ അന്നത്തെ കാലത്ത് എല്ലാ സിനിമാ താരങ്ങളേയും ഊർവശിക്ക് നന്നായി അറിയാം. എല്ലാവരും പരിചയമുള്ളവർ ആവുമ്പോൾ സ്നേഹവും കൂടുതൽ ആവും. പൊതുവേ ഊർവശിയെ അടുത്ത് പരിചയമുള്ളവർ പൊടിമോൾ എന്നാണ് വിളിക്കുന്നത്. അങ്ങനെ വിളിക്കുന്നവരോട് ഊർവശിക്കും വല്ലാത്ത സ്നേഹവും ബഹുമാനവും തന്നെയാണ്. സ്മാർട്ടും ബോൾഡുമായ ഊർവശിക്കു പക്ഷേ സ്നേഹ ബന്ധങ്ങൾക്കു മുന്നിൽ തിരിച്ചും അതേ അളവിൽ സി്നേഹം മാത്രമേ ഉള്ളൂ. ഈ ബോൾഡ് ക്യാരക്ടറിലെ അഹങ്കാരിയായും കാണാൻ സാധിക്കും.

Urvashi

"സിനിമയിൽ എത്തിയിരുന്നില്ലെങ്കിൽ ഒരു സ്കൂൾ ടീച്ചറാവണം എന്നായിരുന്നു ആ​ഗ്രഹം. അന്ന് എല്ലാവർക്കും ബഹുമാനവും പേടിയുമുള്ളത് അധ്യാപകരോടാണ്. എന്റെ അച്ഛനും അമ്മയും അധ്യാപകരോട് വളരെ ബഹുമാനത്തോടെയാണ് സംസാരിക്കാറ്. അതെനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അത്യാവശ്യം ശാസിക്കാനും സാധിക്കുന്ന ജോലി കൂടിയാണെന്ന് ഞാൻ മനസിലാക്കി. പ്രൈമറി സ്കൂളിലെ ടീച്ചറായിട്ട് ജോലി ചെയ്യണം എന്ന് തന്നെയായിരുന്നു ആ​ഗ്രഹം. അതിനാൽ ഒരുപക്ഷേ സിനിമയിൽ എത്തിയില്ല എങ്കിൽ ഞാൻ ഒരു ടീച്ചർ ആയേനെ.

ഇടക്ക് വക്കീൽ ആവണം എന്നൊക്കെ സുഹൃത്തുക്കൾ പറയുമ്പോൾ തോന്നിയിട്ടുണ്ട്. പക്ഷേ അതൊന്നും എനിക്ക് ശരിയാവില്ല. വക്കീൽ ആവുമ്പോൾ ശരിയും തെറ്റിനും വേണ്ടി സംസാരിക്കണം. അങ്ങനെ സാധ്യമല്ല." ഊർവശി പറയുന്നു. ഇന്ന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി ഊർവശി വീണ്ടും ചർച്ചാ വിഷയമായി കൊണ്ടിരിക്കുന്നു.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X