സിബിൻ ചേട്ടന്റ വാക്കുകൾ വേദനിപ്പിച്ചു: സീരിയലിലേക്ക് താത്പര്യമില്ല, സിനിമയിലെ അവസരത്തിനായി കാത്തിരിക്കുന്നു

മലയാളം ബി​ഗ്ബോസിലൂടെ എല്ലാവർക്കും പ്രിയങ്കരിയായി മാറിയ താരമാണ് അപ്സര രത്നാകരൻ. സാന്ത്വനം സീരിയലിനെ വില്ലൻ വേഷത്തിലൂടെയാണ് അപ്സര ശ്രദ്ധേയയായത്. അതിനാൽ തന്നെ ഇഷ്ടപ്പെടുന്നവരും വെറുക്കുന്നവരും ഒരുപോലെ അപ്സരക്ക് ഉണ്ടായിരുന്നു. എന്നാൽ ബി​ഗ്ബോസിൽ നിന്നും ഇറങ്ങിയപ്പോൾ അപ്സരക്ക് ഫാൻസ് കൂടി. ഒരുപാട് ആരാധകരെ ഉണ്ടാക്കാൻ സാധിച്ചു. ജയന്തി എന്ന കഥാപാത്രത്തേക്കാൾ അപസരക്ക് അതിന്റെ ഇരട്ടി സ്വീകാര്യത ബി​ഗ്ബോസിനു ശേഷം ലഭിച്ചു.

ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം താരത്തിന് അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ലെന്ന് മുൻപ് പറഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ ചില ഓഫറുകൾ വന്നിട്ടുണ്ടെന്ന് അപ്സര പറയുന്നുണ്ട്. അഭിനയത്തിനോടുള്ള അമിതമായ ആ​ഗ്രഹം കൊണ്ടാണ് സീരിയലിൽ എത്തിയത്. പക്ഷേ തന്റെ ലക്ഷ്യം സിനിമയാണെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ ബി​ഗ്ബോസിലെ സിജോ ജോണിന്റെ എൻ​ഗേജ്മെന്റ് ചടങ്ങിൽ അപ്സര എത്തിയത് വൈറലായിരിക്കുന്നു.

Apsara Ratnakaran

"ബിഗ് ബോസിൽനിന്നും ഇറങ്ങിയ ശേഷം കുറേ യാത്രകൾ പോയി. എനിക്ക് യാത്രകൾ ഒരുപാട് ഇഷ്ടമാണെന്ന് ബിഗ് ബോസ്റൽ വച്ച് പറഞ്ഞതാണ്. അതിൽ കൂടുതൽ വിശേഷങ്ങളൊന്നുമില്ല. സിജോയുടെ വിവാഹ നിശ്ചയത്തിനിടെ അപ്സര പറയുന്നു. അപ്സരയും സിജോയും തമ്മിൽ ബി​ഗ്ബോസിൽ ഉള്ളപ്പോഴെ നല്ല ബന്ധമുണ്ട്. ഏറ്റവും വൈബ് തോന്നിയ ആളാണ് സിജോ എന്നാണ് അപ്സര പറയുന്നത്. സിജോയുമായി ഒരുപാട് നല്ല ഓർമകൾ ഉണ്ടെന്നും അപ്സര പറയുന്നുണ്ട്."

അപ്സരയും സിബിനും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനു സിബിനു പബ്ലിക്കായി അപ്സരയോട് മാപ്പ് പറയുകയും ചെയ്തിരുന്നു. "ബിഗ് ബോസിൽ പോകും മുൻപേ അറിയുന്ന ആളാണ് സിബിൻ. എല്ലാവരുടെയും മനസിൽ സ്ഥാനം ഉണ്ടാക്കിയ ആളാണ്. പുറത്തിറങ്ങിയ ശേഷം ഏറ്റവും വിഷമിപ്പിച്ച പ്രസ്താവന ചേട്ടന്റെ ആയിരുന്നു. അത് എന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. പക്ഷേ പിന്നീട് ചേട്ടൻ തന്നെ മാപ്പ് പറഞ്ഞിരുന്നു. ആ പ്രശ്നം സോൾവാവുകയും ചെയ്തു." അപ്സര പറഞ്ഞു.

Apsara Ratnakaran

സീരിയൽ ഒന്നും കമ്മിറ്റ് ചെയ്തട്ടില്ല. എനിക്ക് സിനിമ ചെയ്യണം എന്നാണ്. ഒന്ന് രണ്ട് ഓഫറുകൾ വന്നിട്ടുണ്ട്. സിനിമ ആയതിനാൽ ഒന്നും പറയാൻ ആയിട്ടില്ല. എല്ലാം നല്ല പോലെ നടക്കുമെന്ന് പ്രതീക്ഷിക്കാം. സിനിമയും അഭിനയത്തിനും വേണ്ടിയാണ് അപ്സര പരിശ്രമിക്കുന്നത്. എന്നാൽ അതിനൊപ്പം പോലീസ് ജോലി ലഭിച്ചു എന്ന വാർത്തയും വന്നിരുന്നു. "അച്ഛൻ പോലീസിൽ ആയിരുന്നതിനാൽ അതു വഴി പെട്ടെന്ന് കാര്യങ്ങൾ നടന്നു. ​ഗവൺമെന്റ് ഓർഡർ കൈയിൽ കിട്ടി.

പക്ഷേ ഉടനെ തന്നെ ജോലിയിൽ പ്രവേശിക്കില്ലെന്നാണ് അപ്സര പറയുന്നത്. ജോലി ഉറപ്പാണ്, എന്നാൽ എല്ലാ പ്രോസസും കഴിഞ്ഞ് വരണമെങ്കിൽ ഒരുപാട് സമയം എടുക്കും. അഭിനയത്തിൽ തന്നെ തുടരാനാണ് ഇപ്പോഴുള്ള പദ്ധതി" എന്നാണ് ഷാജി പാപ്പൻ മീഡിയയിലൂടെ അപ്സര പറയുന്നത്. അപ്സര സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ സെലിബ്രിറ്റിയാണ്. എല്ലാ വിശേഷങ്ങളും പ്രേക്ഷകരോട് പങ്കു വെക്കാറുണ്ട്. അപ്സരയുടെ രണ്ടാം വിവാഹത്തെ സംബന്ധിച്ചും, ആദ്യ ഭർത്താവിന്റെ ചില ആരോപണങ്ങളുമെല്ലാം ബി​ഗ്ബോസുലുള്ള സമയത്ത് വൈറലായിരുന്നു. അതിന്റെ പേരിൽ അപ്സര ക്രൂശിക്കപ്പെട്ടിട്ടുണ്ട്.

Read more about: malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X