ഒരുപാട് കള്ളം പറഞ്ഞിട്ടുണ്ട്; രാത്രി ലിനു വിളിക്കുമ്പോൾ ഞാൻ ചെയ്യുന്നത്: അവൾക്കിതൊന്നും അറിയില്ലായിരുന്നു

സിജോ- ലിനു വിവാഹ നിശ്ചയം സെപ്റ്റംബർ 8നായിരുന്നു കഴിഞ്ഞത്. പ്രേക്ഷകർ ഏറെ നാൾ കാത്തിരുന്ന ആഘോഷമായിരുന്നു അത്. സിജോ- ലിനു ബന്ധം വർഷങ്ങളായി നിലനിൽക്കുന്നതാണ്. ബി​ഗ്ബോസിലൂടെ തന്റെ പ്രണയത്തെ കുറിച്ച് സിജോ പറഞ്ഞിരുന്നുവെങ്കിലും പ്രണയിനിയെ ആരും തന്നെ കണ്ടിരുന്നില്ല. പക്ഷേ ബി​ഗ്ബോസിൽ നിന്നും പുറത്ത് വന്നതിനു ശേഷമാണ് ആരാധകരെല്ലാം സിജോയുടെ സ്വപ്ന സുന്ദരിയെ കാണുന്നത്.

ലിനുവിന് തുടക്കത്തിൽ ക്യാമറക്കു മുന്നിൽ വരാൻ വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നീട് നിരന്തരമായി സിജോക്കൊപ്പം വീഡിയോ ചെയ്തു ഇപ്പോൾ ആരാധകർക്ക് ലിനുവിനേയും ഏറെ ഇഷ്ടമായി. സിജോയ്ക്ക് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സപ്പോർട്ടാണ് ലിനു എന്ന് താരം പറഞ്ഞിട്ടുണ്ട്. ഇവരുടെ ആദ്യ കൂടിക്കാഴ്ചയും ഏറെ രസകരമായിരുന്നു. ഇപ്പോൾ ലിനുവിനോട് കള്ളം പറഞ്ഞതിനെ കുറിച്ച് ജാം​ഗോ സ്പെയ്സ് ചാനലിലൂടെ സിജോ തുറന്നു പറയുന്നു.

Sijo John

"എനിക്ക് പള്ളിയിൽ പോകാൻ ഭയങ്കര മടുപ്പാണ്. അത് വിശ്വാസമില്ലാഞ്ഞിട്ടല്ല. എനിക്ക് അത്യാവശ്യം വിശ്വാസമൊക്കെയുണ്ട്. പള്ളിയിൽ പോവാനുള്ള മടുപ്പാണ് പ്രധാനമായും. ലിനു കറക്ടായിട്ട് പള്ളിയിൽ പോവും. ആ കാര്യത്തിൽ ലിനുവിന് നിർബന്ധമാണ്. ഞായറാഴ്ച എന്നോട് എന്തായാലും പള്ളിയിൽ പോകണമെന്ന് ലിനു നിർബന്ധം പറഞ്ഞിട്ടുണ്ട്. രാവിലെ 7 മണിക്കാണ് കുർബാന. ഈ രാവിലെ തന്നെ പോവാൻ ഒട്ടും താത്പര്യമില്ല. പള്ളിയിൽ ചെന്നിട്ട് എന്നോട്ട് ഫോട്ടോ എടുത്ത് അയച്ചു കൊടുക്കാൻ പറയാറുണ്ട്.

എനിക്ക് എന്തായാലും പോകാൻ പറ്റില്ല. അപ്പോൾ ചില ഉടായിപ്പുകൾ കാണിക്കും. അതായത്, ഓൺലൈൻ കുർബാന ഉണ്ട്. അപ്പോൾ ലിനു രാവിലെ വിളിക്കുമ്പോഴേക്കും എന്റെ മറ്റേ മൊബൈലിൽ കുർബാന ഓൺ ചെയ്യും. എന്നിട്ട് ശബ്ദം കുറച്ചിട്ട് ഞാൻ പറയും പള്ളിയിൽ ആണെന്ന്. ഇതിന്റെ പേരിൽ ലിനുവിനെ കുറേ നാൾ ഞാൻ പറ്റിച്ചിട്ടുണ്ട്. എനിക്കാണെങ്കിൽ രാത്രി ഉറക്കം കുറച്ച് പ്രധാനമാണ്. കാരണം ജിമ്മിൽ പോകുന്നതിനാൽ ഞാൻ നന്നായി ഉറങ്ങും.

ലിനുവിന് ഉറക്കം തീരെയില്ല. ചില ദിവസങ്ങളിൽ ഇവൾ വിളിക്കുമ്പോൾ ഞാൻ കിടന്ന് ഉറങ്ങുകയായിരിക്കും. റൂമിൽ ഒരു ടേബിൾ ഫാൻ ഉണ്ട്. ലിനു വിളിക്കുമ്പോൾ എന്റെ ഫോൺ ഫാനിന്റെ മുന്നിലേക്ക് വെക്കും. എന്നിട്ട് പറയും ബൈക്കിൽ ആണെന്ന്. ഇതെല്ലാം ലിനു വിശ്വസിക്കും. അതുപോലെ ഐപിഎൽ ഉള്ളപ്പോൾ രാത്രി ഞാൻ ഇരുന്ന് കളി കാണും. ഇവർക്കൊന്നും ക്രിക്കറ്റ് ഒട്ടും ഇഷ്ടമല്ല. ആ സമയത്ത് ലിനു വിളിക്കുമ്പോൾ ചാനൽ മാറ്റി വെച്ചിട്ട് തിയേറ്ററിൽ ആയിരുന്നെന്ന് കള്ളം പറഞ്ഞിട്ടുണ്ട്.

Sijo John

ഈ പറഞ്ഞതെല്ലാം ലിനു പൂർണമായും വിശ്വസിച്ചു. അപ്പോഴാണ് ഇതെല്ലാം കള്ളമായിരുന്നെന്ന് ഞാൻ തുറന്നു പറയുന്നത്. എന്തു പറഞ്ഞാലും വിശ്വസിക്കുന്നയാളാണ് ലിനു." സിജോ പറഞ്ഞു. ശരിക്കും ഇരുവരും മെയ്ഡ് ഫോർ ഈച്ച് ഏതർ എന്ന് വിശേഷിപ്പിക്കാവുന്ന ദമ്പതികളാവുമെന്നതിൽ സംശയമില്ല. ഇരുവരും അവരവരുടെ മേഖലകളിൽ പ്രാവണ്യം ഉള്ളവരാണ്. സിജോ ലിനുവിനെ പറ്റി പറയുന്ന ഓരോ കാര്യങ്ങളും ഏറെ രസകരമായി തോന്നി.

ലിനു ഒരു കേരള സാരിയാണ് ധരിച്ചിരിക്കുന്നത്. മുല്ലപ്പൂ ചൂടി നാടൻ സ്റ്റൈലിൽ ആണ് ലിനുവിന്റെ ലുക്ക്. സിജോ മറൂൺ കളർ ഷർട്ടിൽ ഒരു ഡിസൈനുള്ള ഷർട്ടും മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. ഇരുവരും പരസ്പരം ബഹുമാനവും സ്നേഹവും അത്യാവശ്യം കുസൃതിയും കാണിക്കുന്നുണ്ട്. അടുത്ത ഓണത്തിനു നവ ദമ്പതികളായിട്ട് സിജോ- ലിനുവിനെ കാണാം.

More from Filmibeat

Read more about: malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X