ലിനുവിന്റെ കൂട്ടുകാരിയെ സെറ്റാക്കാൻ പ്ലാൻ ചെയ്തു; ജോലി‍യില്ലാത്തവന് പെണ്ണ് കൊടുക്കാൻ വീട്ടുകാർ സമ്മതിച്ചു

മലയാളം ബി​ഗ്ബോസ് സീസൺ 6 ലെ മത്സരാർത്ഥിയാണ് സിജോ ജോൺ. ഏറെ വിവാദപരമായ കാര്യങ്ങളാണ് സിജോയെ സംബന്ധിച്ച് അരങ്ങേറിയത്. ശാരീരിക പ്രശ്നങ്ങൾക്കൊടുവിലും സിജോ തിരിച്ചു വരികയും അവസാന ആഴ്ച വരെ നിൽക്കുകയും ചെയ്തിട്ടുണ്ട്. ബി​ഗ്ബോസിൽ വെച്ച് കാമുകി ലിനുവിനെ പറ്റി ചെറുതായിട്ട് സിജോ സൂചിപ്പിച്ചിരുന്നു. പക്ഷേ കൂടുതലൊന്നും പ്രേക്ഷകർക്കും അറിയില്ലായിരുന്നു.

സുഹൃത്തും ബി​ഗ്ബോസിലെ മത്സരാർത്ഥിയുമായ സായി കൃഷ്ണനാണ് സിജോയുടെ കാമുകി ലിനുവിനെ മാധ്യമങ്ങൾക്കു മുന്നിലേക്ക് പരിചയപ്പെടുത്തിയത്. ലിനുവും സിജോയും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്നലെയായിരുന്നു. വിവാഹം പോലെ തന്നെ ആഘോഷമായിട്ടാണ് എൻ​ഗേജ്മെന്റും നടത്തിയത്. വിവാഹം ഉടൻ പ്രതീക്ഷിക്കാനാവും. ഇരുവരും ആദ്യമായി കണ്ടതിനെ കുറിച്ചും പ്രണയത്തിലെ ചില ചിരിപ്പിക്കുന്ന സംഭവങ്ങളെ കുറിച്ചും ലിനുവും സിജോയും ജാം​ഗോ സ്പെയ്സിലൂടെ സംസാരിക്കുന്നു.

Sijo John

"ആദ്യമായി കാണുന്നത് ഒരു ബിസിനസ് കാര്യവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ്. അതിനു ശേഷം മെസേജ് ചെയ്യാറുണ്ടായിരുന്നു. അങ്ങനെ അത് നിരന്തരമായി. ഈ കെയറിം​ഗിൽ ഞാൻ വീണു പോയി. ആ സമയത്ത് മാത്രമാണ് കെയറിം​ഗ് ഉണ്ടായിരുന്നത്. ഞങ്ങൾ പരസ്പരം ഇഷ്ടമാണെന്ന് ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. ഇഷ്ടമാണെന്ന് മനസിലാക്കി ഈ ബന്ധം മുന്നോട്ട് പോയി എന്നു മാത്രമാണ്." ലിനു പറയുന്നു.

സിജോയും ലിനുവും തമ്മിലുള്ള വീഡിയോസ് എല്ലാം പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. വിവാഹത്തെ കുറിച്ച് പറയുന്ന ഓരോ കാര്യങ്ങളും ആരാധകർക്ക് ഏറെ ആവേശം ഉണ്ടാക്കാറുണ്ട്. ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയത് മുതൽ ഇരുവരുടെയും വിവാഹം എന്നാണ് എന്ന ചർച്ചകളാണ് നടന്നു കൊണ്ടിരുന്നത്. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും രസകരമായ മറ്റൊരു കാര്യം സിജോ തന്നെ തുറന്നു പറയുന്നു.

"ആദ്യം ലിനുവിന്റെ കൂട്ടുകാരിയെ പ്രണയിക്കാം എന്ന ചിന്തയായിരുന്നു എനിക്കുണ്ടായിരുന്നത്. ലിനുവിനെ പരിചയപ്പെട്ടതിനു ശേഷം ഫെയ്സ്ബുക്കിൽ പ്രൊഫൈൽ കണ്ടുപിടിച്ച് ലിനുവിന് റിക്ഷ്വസ്റ്റ് അയച്ചു. പിന്നീട് മെസേജ് ചെയ്യാൻ തുടങ്ങി. വുമൺ പോളിയിലാണ് ലിനു പഠിച്ചിരുന്നത്. അവിടെ ഒരുപാട് പെൺകുട്ടികൾ ഉണ്ടായിരുന്നു. അതിൽ ഒരാളെ നോക്കാമെന്ന ചിന്ത വരെ ഉണ്ടായി. അവസാനം ലിനുവിന്റെ ഒരു കൂട്ടുകാരിയെ സെറ്റാക്കാമെന്ന് ഓർത്തു.

Sijo John

പക്ഷേ പിന്നീട് ലിനുവിനോട് സംസാരിച്ചു തുടങ്ങിയപ്പോൾ വല്ലാത്ത ഇഷ്ടം തോന്നി. ഈ കാര്യം ഇതുവരെ ആ കൂട്ടുകാരിക്ക് അറിഞ്ഞിട്ടില്ല. രണ്ടു പേരും പറഞ്ഞിട്ടുമില്ല." സിജോ പറയുന്നു. ഇരുവരും അഞ്ച് വർഷത്തോളം പ്രണയിച്ചത് വീട്ടിൽ അറിയില്ലായിരുന്നു. പക്ഷേ ബി​ഗ്ബോസിൽ പോകുന്നതിനു തൊട്ടു മുന്നേയാണ് വീട്ടിൽ അവതരിപ്പിച്ചത്. വീട്ടിൽ സംസാരിച്ചപ്പോൾ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ജോലിയൊന്നും ഇല്ലയെന്ന കൺഫ്യൂഷൻ എല്ലാവർക്കും ഉണ്ടായിരുന്നെന്ന് ലിനു പറയുന്നു.

"സോഷ്യൽ മീഡിയയിൽ വീഡിയോസ് ചെയ്യുന്നത് ഒരു ജോലിയായിട്ട് അം​ഗീകരിക്കാൻ പ്രയാസം ഉണ്ടായിരുന്നു. കാരണം അവർക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല. എന്താണ് ചെയ്യുന്നതെന്ന് ലിനുവിന്റെ വീട്ടിൽ ചോദിച്ചപ്പോൾ ചുമ്മാ ഇരുന്ന് വീഡിയോസ് ചെയ്യുന്നു എന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ അതിന്റെ പേരിൽ ഭീകരമായ പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല." സിജോ കൂട്ടിച്ചേർത്തു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X