ശബ്ദമില്ലാതെ സ്ലോമോഷനിൽ എടുത്ത ചിത്രമാണത്; ഐഡിയ തന്നത് ജയറാം : കമൽ പറഞ്ഞു

മലയാളത്തിലേക്ക് മിഴിനീർ പൂവുകളുമായി ഓർക്കാപ്പുറത്ത് വന്ന സംവിധായകനാണ് കമൽ. ആ സുവർണ കാലഘട്ടത്തിൽ നന്മ നിറഞ്ഞ നിരവധി കഥാപാത്രങ്ങളെയാണ് കമൽ മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഉണ്ണികളെ ഒരു കഥ പറയാം, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, തൂവൽ സ്പർശം തുടങ്ങി മികച്ച ചിത്രങ്ങളുടെ ലിസ്റ്റ് ഒരുപാടുണ്ട്.

കന്നിപ്പീലിത്തൂവലൊതുക്കും കിങ്ങിണിത്തേൻ കുരുന്നേ... എന്ന ​ഗാനവും അതിലെ കിങ്ങിണി മോളേയും ആരും മറക്കില്ല. 1990ൽ ജയറാം, മുകേഷ്, സായ്കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് തൂവൽ സ്പർശം. സിനിമയിൽ 3 യുവാക്കൾക്ക് ഒരു കൊച്ച് കുഞ്ഞിനെ കിട്ടുകയും പിന്നീട് അവർ ആ കുഞ്ഞിനെ എടുത്ത് വളർത്തുകയും ചെയ്യുന്നു. അതിലെ ആ കൊച്ചു കുഞ്ഞ് കാരണം ഷൂട്ടിം​ഗിൽ വന്ന പ്രശ്നങ്ങളും അതിലെ കൗതുകകരമായ കാര്യങ്ങളുമാണ് കൗമുദി മൂവിസിലൂടെ കമൽ പറയുന്നത്.

Kamal

"എന്ത് ശബ്ദം കേട്ടാലും ഈ കുട്ടി ഉണരും. പിന്നെ ബഹളം ആയിരിക്കും. അപ്പോൾ എനിക്ക് സ്റ്റാർട്ട് പറയാൻ പറ്റില്ല, ആക്ഷൻ പറയാൻ പറ്റില്ല, അഭിനേതാക്കളോട് ഡയലോ​ഗ്സ് പോലും പറയാൻ പറ്റില്ല. അഭിനേതാക്കളോട് ഡയലോ​ഗ് പറയുമ്പോൾ കുട്ടി എണീക്കും. ഉടനെ ജയറാം ഒരു ഐഡിയ പറഞ്ഞു. ഇവരെല്ലാം മിമിക്രി അറിയുന്നവരായത് കൊണ്ട് മൈമ് ചെയ്യാമെന്ന് പറഞ്ഞു. അപ്പോൾ അവർ ഡയലോ​ഗുകൾ ഉറക്കെ പറയില്ല. ശബ്ദം ഇല്ലാതെ ലിപ് മാത്രം അനക്കും. അത് കറക്ട് ടൈമിം​ഗിൽ പറയണം. അത് കേട്ടോണ്ട് മറ്റൊരാൾ അതിന്റെ മറുപടി പറയണം."

"അത് ശരിക്കും കുറച്ച് ബുദ്ധിമുട്ടായിരുന്നു. ആ ടൈമിം​ഗ് പിടിക്കാൻ വേണ്ടി അവർ മാറി നിന്ന് റിഹേഴ്സൽ ചെയ്തിട്ടാണ് അഭിനയിക്കുന്നത്. അവർ വരുന്നു അഭിനയിക്കുന്നു. ഞാൻ ആക്ഷൻ ഒന്നും പറയില്ല, കട്ട് എന്നും പറയില്ല. എല്ലാം ആം​ഗ്യം കൊണ്ടുള്ള ഷൂട്ടിം​ഗായിരുന്നു. ലൈറ്റ് ചെയ്യുന്നവർ വരെ മെല്ലെ അവരുടെ ജോലികൾ ശബ്ദമുണ്ടാക്കാതെ ചെയ്യും. ലൈറ്റ് മാറ്റി ക്യാമറ മാറ്റി വെക്കുന്നതൊക്കെ ഒരുമാതിരി സ്ലോമോഷനിൽ ശബ്ദമില്ലാതെയാണ് എല്ലാവരും അവരരവരുടെ ജോലി ചെയ്തത്."

Kamal

ചിത്രത്തെ കുറിച്ച് കമൽ പറഞ്ഞ രസകരമായ കാര്യങ്ങൾ സിനിമയുടെ ആസ്വാദനത്തെ ഒട്ടും ബാധിച്ചിട്ടില്ല എന്നതാണ് സത്യം. അന്നത്തെ കാലത്തെ 4 പ്രധാന നായക നടൻമാർ ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിച്ചു എന്നതും ശ്രദ്ധേയം. സുപ്രധാന വേഷത്തിൽ സുരേഷ്​ഗോപിയും ചിത്രത്തിലുണ്ട്. ഊർവശി, രഞ്ജിനി, ഇന്നസെന്റ്, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയ താരങ്ങളും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

തൂവൽസ്പർശം റിലീസ് ചെയ്ത അതേ വർഷം തന്നെ തെലു​ഗിൽ ചിന്നരി മുദ്ദുല പാപ്പ എന്ന പേരിൽ റീമേക്ക് ചെയ്തിരുന്നു. മാത്രമല്ല 1991ൽ തായമ്മ എന്ന പേരിൽ തമിഴിലും റീമേക്ക് ചെയ്തു.

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X