അഭിനയം മാത്രമല്ല, രാമനാഥന് ഇതും വശമുണ്ട്! ബിസിനസില്‍ വിജയം നേടിയ താരസുന്ദരിമാര്‍
അഭിനയത്തില്‍ മാത്രമല്ല, മറ്റ് മേഖലകളിലും മികവ് തെളിയിക്കുകയും സാന്നിധ്യം അറിയിക്കുകയും ചെയ്ത നിരവധി പേരുണ്ട്. ചിലപ്പോള്‍ പാഷന്റെ പുറത്തും മറ്റു ചിലപ്പോള്‍ വരുമാനം മാര്‍ഗ്ഗം എന്ന നിലയിലുമൊക്കെ ബിസിനസ് രംഗത്തേക്ക് കടന്നു ചെല്ലുന്നവരുണ്ട്. സിനിമാ താരങ്ങള്‍ പൊതുവെ കൈ വെക്കാറുള്ള നിര്‍മ്മാണം പോലുള്ള മേഖലകള്‍ക്കും അപ്പുറത്ത് മറ്റ് രംഗങ്ങളില്‍ മികവ് തെളിയിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. അങ്ങനെ മികവ് തെളിയിച്ച ചില സ്ത്രീകളെ പരിചയപ്പെടാം.
ആര്യ
അഭിനേത്രിയും അവതാരകയുമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയായിരുന്നു താരമായി മാറുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലും മത്സരാര്‍ത്ഥിയായി എത്തി. മലയാളം ടെലിവിഷനിലെ ജനപ്രീയ മുഖങ്ങളിലൊന്നാണ് ആര്യ. സോഷ്യല്‍ മീഡിയയിലും സജീവം. എന്നാല്‍ ഇതിനൊക്കെ പുറമെ സംരംഭക എന്ന നിലയിലും ആര്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വസ്ത്ര വ്യാപാര രംഗത്താണ് ആര്യ സാന്നിധ്യം അറിയിച്ചിട്ടുള്ളത്. ആര്യയുടെ കാഞ്ചീവരം ഇതിനോടകം തന്നെ വിജയം കൈവരിച്ചൊരു ബ്രാന്റായി മാറിയിട്ടുണ്ട്. അരോയ എന്ന ക്ലോത്തിംഗ് ബ്രാന്റിന്റെ പങ്കാളിയുമാണ് ആര്യ.

റിമ കല്ലിങ്കല്‍
നൃത്തത്തിലൂടെയാണ് റിമ കല്ലിങ്കല്‍ അഭിനയത്തിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ അഭിനേത്രിയായ ശേഷവും നൃത്തത്തെ റിമ കൈ വിട്ടില്ല. പിന്നാലെ സ്വന്തമായ നൃത്ത വിദ്യാലയവും ആരംഭിച്ചു. ഇന്ന് ഈ രംഗത്തെ പ്രമുഖ സ്ഥാപനമാണ് റിമയുടെ മാമാങ്കം. നൃത്ത രംഗത്ത് സ്വന്തമായൊരു ഇടം കണ്ടെത്താനും നിരവധി പേര്‍ക്ക് നൃത്തം പകര്‍ന്നു നല്‍കാനും റിമയ്ക്ക് മാമാങ്കത്തിലൂടെ സാധിച്ചിട്ടുണ്ട്. സിനിമയേക്കാള്‍ കൂടുതല്‍ റിമ നൃത്ത രംഗത്താണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്.
നമിത പ്രമോദ്
സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ബിസിനസാണ് നമിത തിരഞ്ഞെടുത്തിരിക്കുന്നത്. കൊച്ചിയില്‍ സമ്മര്‍ ടൗണ്‍ എന്ന പേരിലൊരു കഫേ ആരംഭിച്ചു കൊണ്ടാണ് നമിത പ്രമോദ് ബിസിനസ് രംഗത്തേക്ക് കടന്നു വരുന്നത്. കഫേയുടെ ഓരോ കാര്യങ്ങളും വളരെ സസൂഷ്മമാണ് നമിത ഒരുക്കിയിരിക്കുന്നതും മുന്നോട്ട് കൊണ്ടു പോകുന്നത്. പിന്നാലെ തന്നെ വസ്ത്ര വ്യാപാര രംഗത്തേക്കും നമിത ചുവടു വച്ചു. പെപ്രിക്ക എന്ന മെന്‍സ് ബ്രാന്റിലൂടെയാണ് നമിത ഈ മേഖലയില്‍ സാന്നിധ്യം അറിയിക്കുന്നത്. സ്ഥിരം രീതികളെ ഉടച്ചു വാര്‍ക്കുന്നതാണ് നമിതയുടെ ക്ലോത്തിംഹ് ബ്രാന്റ്.

അപര്‍ണ ബാലമുരളി
നമിതയെ പോലെ തന്നെ സിനിമയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു ബിസിനസാണ് അപര്‍ണ തിരഞ്ഞെടുത്തത്. സിനിമാ താരങ്ങള്‍ പൊതുവെ തിരഞ്ഞെടുക്കുക ഫാഷന്‍ മേഖലയായിരിക്കും. എന്നാല്‍ ആ വഴിയല്ല അപര്‍ണ തിരഞ്ഞെടുത്തത്. ഇവന്റ് മാനേജ്മെന്റാണ് അപര്‍ണ തിരഞ്ഞെടുത്തത്. തന്റെ സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ എലിസിയന്‍ ഡ്രീംസ്‌കേപ്സ് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് താരം ആരംഭിച്ചത്. കാളിദാസ് ജയറാമിന്റെ വിവാഹമടക്കം സമീപകാലത്ത് പല പ്രമുഖ പരിപാടികളും അപര്‍ണയുടെ നേതൃത്വത്തില്‍ നടന്നിരുന്നു.
പൂര്‍ണിമ ഇന്ദ്രജിത്ത്
അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത സമയത്താണ് പൂര്‍ണിമ സ്വയം സംരംഭകയായി മാറുന്നത്. പ്രാണ എന്ന പേരില്‍ സ്വന്തമായൊരു ക്ലോത്തിംഗ് ബ്രാന്റ് ആരംഭിക്കുകയായിരുന്നു പൂര്‍ണിമ. വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതും പൂര്‍ണിമയാണ്. ഡിസൈനര്‍ എന്ന നിലയില്‍ ഇന്ന് സ്വന്തമായൊരു സ്ഥാനമുണ്ട്. ഇന്ത്യന്‍ സിനിമയിലെ വലിയ താരങ്ങള്‍ വരെ പൂര്‍ണിമയുടെ ഡിസൈന്‍ വസ്ത്രങ്ങള്‍ സ്ഥിരമായി ധരിച്ചെത്താറുണ്ട്. വസ്ത്രാലങ്കര രംഗത്ത് ഇന്ന് ഒരു ബ്രാന്റ് തന്നെയാണ് പൂര്‍ണിമഇന്ദ്രജിത്ത്.


Click it and Unblock the Notifications











