ഞാൻ ഒറ്റയ്ക്ക്നിന്ന് അവനെ നോക്കേണ്ടി വരുമെന്ന് കരുതിയതല്ല; ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പറഞ്ഞ് ഡിംപിൾ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഡിംപിള്‍ റോസ്. ബാലതാരമായി സിനിമയിലെത്തിയ ഡിംപിള്‍ റോസ് പിന്നീട് മിനിസ്‌ക്രീനിലെ സജീവ താരമാവുകയായിരുന്നു. വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും ചെറിയ ഇടവേളയെടുത്തെങ്കിലും പുതിയ വിശേഷങ്ങൾ പങ്കുവെച്ച് നടി ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് തന്റെ കുടുംബവിശേഷങ്ങള്‍ ഡിംപിള്‍ ആരാധകരുമായി പങ്കുവെക്കാറുള്ളത്. പാച്ചു എന്ന് വിളിക്കുന്ന ഡിംപിളിന്റെ മകനും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്.

dimple rose

ഇപ്പോഴിതാ, ഡിംപിളിന്റെ പുതിയൊരു യൂട്യൂബ് വീഡിയോ ശ്രദ്ധനേടുകയാണ്. പോയ വർഷത്തെ സന്തോഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ളതാണ് ഡിംപിളിന്റെ വീഡിയോ. 2022 ലെ ഓരോ നിമിഷങ്ങൾ ഓർത്തെടുക്കയാണ് ഡിംപിൾ.

2022 ൽ എല്ലാവര്ക്കും ഒരുപാട് ഓർമ്മകൾ ഉണ്ടാവും. ജയ പരാജയങ്ങൾ ഉണ്ടാകും നമ്മൾ സന്തോഷിച്ച ഒരുപാട് കാര്യങ്ങൾ ഉണ്ടാവും മാനസികമായി തകർന്ന കുറെ സമയങ്ങൾ ഉണ്ടാവും. എല്ലാവരെയും പോലെ വളരെ റോളർ കോസ്റ്റർ ആയ ഒരു വർഷമായിരുന്നു ഇത്. ഒരുപാട് സ്ട്രഗിൾ ചെയ്ത വർഷമാണ്. 2021 നേക്കാൾ ഒരുപാട് ഹോപ്പും എല്ലാം തന്ന വർഷമാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഡിംപിൾ ആരംഭിച്ചത്.

'കഴിഞ്ഞ ന്യൂ ഇയറിലാണ് പാച്ചുവിനെ ആദ്യമായി വീടിന് പുറത്തേക്ക് ഇറക്കുന്നത്. വണ്ടിയിൽ 12 മണിവരെ ഞങ്ങൾ കറങ്ങി. എവിടെയും ഇറങ്ങിയില്ല. തൃശൂർ റൗണ്ടെല്ലാം കറങ്ങി. അത് കഴിഞ്ഞ് തൊമുവിന്റെ പിറന്നാൾ ആഘോഷിച്ചു. മമ്മിയുടെ പിറന്നാൾ ആഘോഷിച്ചു. ആഷിയുടെ വിവാഹം ആഘോഷമാക്കി,'

'മാർച്ചിൽ എനിക്കൊരു മീഡിയ അവാർഡ്‌സ് ലഭിച്ചു. അത് വലിയ സന്തോഷമായി. കോട്ടയത്ത് പാച്ചുവും ആയിട്ടാണ് പോയത്. അത് കഴിഞ്ഞ് പാച്ചുവിൻറെ ബാപ്റ്റിസം ആഘോഷിച്ചു നമ്മൾ എല്ലാവരും കൂടിയാണ് അത് ആഘോഷിച്ചത്. അത് കഴിഞ്ഞ് പിറന്നാളും ഒരു അനാഥാലയത്തിൽ പോയി ആഘോഷിച്ചു,'

'ഏപ്രിൽ ആയപ്പോൾ ഞങ്ങളുടെ ആനിവേഴ്സറി ആയി. അഞ്ച് വർഷം ആയത് കൊണ്ട് തന്നെ ആഘോഷിക്കണമെന്നും പാച്ചുവിനെയും കൊണ്ട് എവിടെയെങ്കിലും പോകണം എന്നൊക്കെ ഉണ്ടായിരുന്നു പക്ഷെ പാച്ചുവിന് വയ്യാതെ വന്ന് ആശുപത്രിയിൽ ആയിരുന്നു. അതുകൊണ്ട് പോകാൻ കഴിഞ്ഞില്ല. ആശുപത്രിയിൽ ആയിരുന്നു ഞങ്ങളുടെ ആനിവേഴ്സറി,'

'തൃശ്ശൂരിൽ ജനിച്ചു വളർന്നിട്ട് ഞാൻ ആദ്യമായി തൃശൂർ പൂരം കാണുന്നത് 2022 ൽ ആണ്. അടുത്ത് നിന്ന് പൂരം കാണാൻ പറ്റി. അതെല്ലാം നമ്മൾ ഒന്നിച്ച് ആഘോഷിച്ചതാണ്. ഓണവും ആഘോഷിച്ചു. എല്ലാവരുമായി പുറത്തൊക്കെ പോയി. വളരെ ഹാപ്പി ആയിട്ടൊരു ഓണം ആയിരുന്നു. പിന്നെ നമ്മുക്ക് മറക്കാൻ പറ്റാത്ത ഒരു സംഭവം പാച്ചുവിനെയും കൊണ്ട് സെമിത്തേരിയിൽ പോയതാണ്,'

'സങ്കടമാണോ എന്താണെന്ന് ഒന്നും അറിയില്ല. ഞാൻ അതിന്റെ വീഡിയോ ഒന്നും എടുത്തില്ല. ഫോട്ടോ എടുത്തിട്ടുണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിലും ഇട്ടിരുന്നു. അത് കണ്ടിട്ട് ഒരുപാട് പേർ മെസേജ് അയച്ചു. അതൊരു സ്പെഷ്യലായ മോമെന്റായി ഓർമ്മയിലുണ്ട്,'

'അതിനിടയിൽ പാച്ചുവിൻറെ പിറന്നാൾ ആഘോഷിച്ചു. മമ്മിയുടെയും ഡാഡിയുടെയും ആനിവേഴ്സറിക്ക് സർപ്രൈസ് കൊടുത്തു. അതിന്റെയൊക്കെ വീഡിയോ ചെയ്തിട്ടുണ്ട്. ഏറ്റവും ഹാപ്പി ആയ മാസം ഡിസംബർ ആയിരുന്നു. എൻറെ അപ്പന്റെയും അമ്മയുടെയും കുടുംബത്തിൽ ധാരാളം പരിപാടികൾ ഉണ്ടായിരുന്നു. പാച്ചു എന്ജോയ് ചെയ്തു. എല്ലാവരുമായും കൂടാനും ആഘോഷിക്കാനുമൊക്കെയുള്ള സമയമായിരുന്നു,'

'2022 ൽ ഒരുപാട് സങ്കടങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ ഞാൻ പറയാതെ വിട്ടതാണ്. സന്തോഷമുള്ള കാര്യങ്ങൾ ഓർക്കുന്നത് അല്ലേ നല്ലത്. നേരത്തെ പറഞ്ഞ പോലെ ഒരുപാട് ബ്രേക്ക് ഡൗണുകൾ ഉണ്ടായിട്ടുണ്ട്. ഒത്തിരി വിഷമങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മുക്ക് ഇനി ഒന്നും വേണ്ട എന്നൊക്കെ തോന്നിയിട്ടുണ്ട്. എന്തിനാ ദൈവം ഇങ്ങനെ പരീക്ഷിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്,'

dimple rose

'അതെല്ലാം ഉണ്ട്. എങ്കിലും അതെല്ലാം മറന്ന് കളഞ്ഞ് സന്തോഷമായിട്ടുള്ള കാര്യങ്ങൾ മാത്രം ഓർത്ത് മുന്നോട്ട് പോയാൽ കുറച്ചൂടെ മുന്നോട്ട് പോകാനുള്ള ഊർജം നമ്മുക്ക് കിട്ടും. പിന്നെ ഉള്ള ഒരു സങ്കടം ഞാൻ ഒറ്റയ്ക്ക് നിന്ന് അവനെ നോക്കേണ്ടി വരുമെന്ന് കരുതിയതല്ല. ചേട്ടൻ ബാംഗ്ലൂർ ആയത് കൊണ്ട് തന്നെ ഞാനും അവനും മിസ് ചെയ്യുന്നുണ്ട്,'

'2023 ലേക്ക് പ്രത്യേകിച്ച് റസല്യൂഷൻ ഒന്നുമില്ല. ഇപ്പോൾ കുറച്ച് മടി ആയിട്ട് ഇരിക്കുകയാണ്. ഇപ്പോൾ ആ മടിയൊക്കെ കുറച്ച് മാറ്റിവെച്ച് കുറച്ചൂടെ നല്ല രീതിയിൽ വീഡിയോസ് എടുത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള കണ്ടന്റ് ഒക്കെ ചെയ്ത് പണ്ടത്തെ പോലെ ആകണം എന്നൊരു ആഗ്രഹമുണ്ട്. പിന്നെ പാച്ചു മാത്രമാണ് ,മനസ്സിൽ. വേറെ ഒന്നുമില്ല,' ഡിംപിൾ റോസ് പറഞ്ഞു.

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X