രണ്ട് പെണ്‍കുട്ടികള്‍ പ്രണയിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ല! തരംഗമായി ന്യു നോര്‍മല്‍!
ന്യു നോര്‍മല്‍ ഒരു വെറും പ്രണയകഥ അല്ല. രണ്ട് പെണ്‍കുട്ടികള്‍ സ്വന്തം അസ്തിത്വം തിരിച്ചറിയാനും, നിലപാടുകള്‍ ജീവിച്ച് കാണിക്കാനും നടത്തുന്ന ശ്രമം കൂടിയാണ്. 'വെളിപ്പെടുത്താന്‍ ആഗ്രഹിക്കപ്പെടുന്ന' ഒരു പാട് സ്‌നേഹ ബന്ധങ്ങളുടെ കഥയാണിത്. വളരെ ലളിതമായി രണ്ട് പേരുടെ സ്‌നേഹമാണ് സംവിധായിക മോനിഷ മോഹന്‍ മേനോന്‍ ന്യൂ നോര്‍മല്‍ എന്ന തന്റെ ആദ്യ ഹ്രസ്വ ചിത്രത്തിലൂടെ വരച്ചിടുന്നത്.
മനുഷ്യര്‍ തമ്മിലാണ് സ്‌നേഹം സംഭവിക്കുന്നത്. അതില്‍ ആണ്‍- പെണ്‍ വേര്‍തിരിവ് ആവശ്യമില്ല എന്ന് കൂടി പറഞ്ഞു വെക്കുന്നു സംവിധായിക. ആണിനും പെണ്ണിനും ഇടയില്‍ സ്‌നേഹവും, ഇണക്കവും, പിണക്കവും സംഭവിക്കമെങ്കില്‍ അത് പെണ്‍കുട്ടികള്‍ക്ക് ഇടയിലും സംഭവിക്കാം എന്ന് മനോഹരമായി കാണിച്ചു തരുന്നുണ്ട് ഈ ചിത്രം. അസാധാരണമായ ഒന്നായല്ല, മറിച്ച് എല്ലാത്തിനെയും പോലെ 'സാധാരണമായ' ഒന്ന് മാത്രമാണ് പെണ്‍കുട്ടികള്‍ക്കിടയിലെ പ്രണയം എന്ന് അടിവരയിടുന്ന ഈ ചിത്രം നിറമുള്ള ഒരു ആഘോഷമായ് നമുക്ക് അനുഭവപ്പെടുന്നു.

കയ്യടക്കമുള്ള പ്രകടനങ്ങളും മനോഹരമായ വിഷ്വലുകളും ഈ ഹ്രസ്വ
ചിത്രത്തെ മനോഹരമായ കാഴ്ചയാക്കുന്നു. നല്ല പാട്ടുകളുടെ അകമ്പടിയോടെ, മിതമായ ഡയലോഗുകളിലൂടെയും, മോണോലോഗുകളിലൂടെയും രണ്ട് പെണ്‍കുട്ടികളുടെ പ്രണയത്തിന്റെ ആഴം അടയാളപ്പെടുത്താന്‍ ന്യൂ നോര്‍മലിന് കഴിയുന്നുണ്ട്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ട് ദിവസത്തിനകം നിരവധി പേരാണ് സിനിമ കണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേർ ഹ്രസ്വ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് എത്തിയിട്ടുണ്ട്. താരങ്ങളുടെ പ്രകടനവും കയ്യടി നേടുകയാണ്.
മോനിഷ മോഹന്‍ മേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ നിര്‍മ്മാണം വിബി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിമല്‍ ടികെയാണ്. അനഘയും സ്വിയയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ജിതിന്‍ സ്റ്റാനിസ്ലോസ് ആണ് ഛായാഗ്രഹം. മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും വിനു ഉദയ് സംഗീതവും ഒരുക്കിയിരിക്കുന്നു.
കലാസംവിധാനം അപര്‍ണയാണ്. കോസ്റ്റിയും ഒരുക്കിയത് മൃദുല്‍ സുപേക്കര്‍ ആണ്. അരവിന്ദ് ബാബുവിന്റേതാണ് സൗണ്ട് ഡിസൈന്‍. വിനായക് ശശികുമാറാണ് പാട്ടുകളെഴുതിയിരിക്കുന്നത്. ബെസ്റ്റ് അശോക്, സേതു കല്യാണി, എമി എഡ് വിന്‍ എന്നിവരാണ് പാടിയിരിക്കന്നത്. പവി ശങ്കര്‍ ടൈറ്റില്‍ ഡിസൈനും ഉജിത് ലാല്‍ വിഎഫ്എക്‌സും ആസിഫ് ഇസ്‌മൈല്‍ ഡിഐയും ചെയ്തിരിക്കുന്നു.


Click it and Unblock the Notifications











