For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചില ഓഡിഷനുകള്‍ സിനിമാ പ്രൊമോഷന് വേണ്ടി മാത്രമാണെന്ന് തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് നില്‍ജ

  |

  ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു മലയന്‍കുഞ്ഞ്. മഹേഷ് നാരായണന്‍ ഒരുക്കിയ സിനിമയിലെ ശ്രദ്ധ നേടിയ താരങ്ങളില്‍ ഒരാളായിരുന്നു നില്‍ജ. കപ്പേളയിലൂടെ ശ്രദ്ധ നേടിയ താരമാണ് നില്‍ജ. ഇപ്പോഴിതാ സിനിമയുടെ പിന്നാമ്പുറത്തെ സംഭവങ്ങളെക്കുറിച്ച് നില്‍ജ മനസ് തുറക്കുകയാണ്.

  Also Read: അഭിനയിക്കണം എന്ന് പറഞ്ഞപ്പോൾ അച്ഛന്റെ റിയാക്ഷൻ അതായിരുന്നു; കല്യാണി പ്രിയദർശൻ പറയുന്നു

  ഓഡിഷനുകളെക്കുറിച്ചായിരുന്നു നില്‍ജ മനസ് തുറന്നത്. ചില ഓഡിഷനുകള്‍ ചുമ്മാതെയാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ചിലത് സിനിമകളുടെ പ്രൊമോഷന്‍ എന്ന രീതിയിലാണെന്നുമാണ് നില്‍ജ പറയുന്നത്. ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നില്‍ജ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ചില ഓഡിഷനുകള്‍ ചുമ്മാതെയാണോ എന്ന് തോന്നിയിട്ടുണ്ട്. ഇത് ശരിക്കും എടുക്കാന്‍ വേണ്ടിയിട്ടാണോ അതോ വെറുതെയാണോ എന്ന് തോന്നിയിടുണ്ട്. പക്ഷെ ചിലത് ഭയങ്കര രസമായിരിക്കും. മലയന്‍കുഞ്ഞിന്റെ അനുഭവം പറഞ്ഞാല്‍ ഒരേ സാധനം പലരീതിയില്‍ പല തവണയായി, പല ആംഗിളില്‍ നിന്ന് ചെയ്യിപ്പിച്ചു. എന്നെ ശരിക്കും നന്നായി ഓഡിഷന്‍ ചെയ്ത അനുഭവം മലയന്‍കുഞ്ഞാണ്.

  ഇന്നത്തെ കാലം ആയത് കൊണ്ട് പല ഓഡിഷനുകളും ഓണ്‍ലൈനില്‍ കൊടുത്തിട്ടുണ്ട്. ഓണ്‍ലൈനില്‍ കൊടുക്കുമ്പോള്‍ എനിക്കൊരു പരിമിധിയുണ്ടെന്ന് തോന്നിയിട്ടുണ്ട്. അവര്‍ക്കത് റീഡ് ചെയ്യാന്‍ പറ്റുന്നുണ്ടാകും. എനിക്കങ്ങനെ ഒന്ന് രണ്ട് സിനിമയില്‍ അവസരം കിട്ടുകയും ചെയ്തിട്ടുണ്ട്. കപ്പേളയിലും വൈറ്റ് ഓള്‍ട്ടോയിലും ഓണ്‍ലൈനിലായിരുന്നു ഓഡിഷന്‍.

  അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരിക്കുന്നവര്‍ ഒരുപാടുണ്ട്. എവിടെ ഓഡിഷന്‍ കണ്ടാലും ഓടിപ്പോകുന്നവരുണ്ട്. പക്ഷെ ചിലരെങ്കിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഒഴിവാക്കാനൊക്കെ ഓഡിഷന്‍ നടത്താറുണ്ട്. അല്ലെങ്കില്‍ ചിലപ്പോള്‍ സിനിമകളുടെ പ്രൊമോഷന്‍ ആയിരിക്കും. ഇന്ന സിനിമ വരുന്നുണ്ട് ഓഡിഷന്‍ വരുന്നുണ്ട് എന്നറിയിക്കാന്‍. പക്ഷെ സത്യത്തില്‍ അതില്‍ നിന്നൊക്കെ ശരിക്കും കാസ്‌റ്‌റിംഗ് നടക്കുന്നുണ്ടോ എന്നറിയില്ല. എന്റെ സുഹൃത്തുക്കള്‍ ഒക്കെ ഒരുപാട് പേരുണ്ട് ഓഡിഷന് പോകുന്നവരായി.

  എന്നു കരുതി എല്ലാം ജെനുവിന്‍ അല്ലെന്നും പറയാനാകില്ല. മലയന്‍കുഞ്ഞ് അങ്ങനെയായിരുന്നില്ലല്ലോ. അപ്പോള്‍ എന്തായാലും പോയേ പറ്റൂ. പിന്നെ കുഞ്ഞു കുഞ്ഞു കഥാപാത്രങ്ങള്‍ ഒക്കെ ഉണ്ടല്ലോ. ഓഡിഷന്‍ ഷെയ്ത് കിട്ടിയിട്ടും ഒരു മുറിയുടെ മൂലയ്ക്ക് ഇരിക്കുക പോലുള്ള വേഷങ്ങള്‍ ചെയ്യേണ്ടി വന്നവരുമുണ്ട്. ഓഡിഷന്‍ വഴി കയറിയിട്ടും. എന്റെ കൂട്ടുകാരൊക്കെ പറഞ്ഞ് അറിയാം. എനിക്കെന്തായാലും അങ്ങനെ അനുഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും നില്‍ജ പറയുന്നു.

  നടി അന്‍സിബയ്ക്കുണ്ടായ മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നില്‍ജ സംസാരിച്ചിരുന്നു. സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു നില്‍ജ. 'ഓരോ സൈബര്‍ അറ്റാക്കും കാര്യങ്ങളുമൊക്കെ പലരേയും പല വിധത്തിലാണ് എഫക്ട് ചെയ്യുക. ദൃശ്യം 1 കഴിഞ്ഞപ്പോ ഒരുപാട് സൈബര്‍ അറ്റാക്കുകളും ട്രോളുകളും ഒക്കെ ഏറ്റുവാങ്ങേണ്ടിവന്ന ആളാണ് അന്‍സിബ. നമ്മള്‍ ഇതെല്ലാം കളിയാക്കി സോഷ്യല്‍ മീഡിയയില്‍ കാണുന്നു, കഴിയുന്നു. പക്ഷേ അവരുടെ ലൈഫില്‍ സംഭവിച്ചത് എന്താണെന്ന് വെച്ചാല്‍ പുള്ളിക്കാരി ഇത് ഫെയ്സ് ചെയ്യാന്‍ ഭയങ്കരമായിട്ട് ബുദ്ധിമുട്ടി'' എന്നാണ് നില്‍ജ പറയുന്നത്.

  അന്‍സബി വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെയായി. എത്രയോ നാള്‍ മുറിക്കുള്ളില്‍ അടച്ചിരുന്നു എന്നാണ് പറഞ്ഞത്. കരച്ചിലും ബഹളവും ഒക്കെയായിട്ട്.
  ട്രോളുകളൊക്കെ അവരെ മെന്റലി എത്രമാത്രം ആണ് എഫക്ട് ചെയ്യുന്നത് എന്നുകൂടി ഓര്‍ക്കണമെന്നും നില്‍ജ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.

  അതേസമയം കപ്പേള, ചുഴല്‍ തുടങ്ങിയ ചിത്രങ്ങളില്‍ നില്‍ജ നേരത്തെ അഭിനയിച്ചിട്ടുണ്ട്. കപ്പേളയിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയന്‍കുഞ്ഞ് ഇപ്പോള്‍ പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. ഒരിടവേളക്ക് ശേഷം തിയേറ്ററുകളിലെത്തിയ ഫഹദിന്റെ മലയാളം ചിത്രമായിരുന്നു 'മലയന്‍കുഞ്ഞ്'.

  നീണ്ടൊരു ഇടവേളയ്ക്ക് ശേഷം എ.ആര്‍. റഹ്‌മാന് മലയാളത്തിലേക്ക് മടങ്ങിയെത്തിയ ചിത്രമാണ് മലയന്‍കുഞ്ഞ്. മുപ്പത് വര്‍ഷത്തിന് ശേഷം റഹ്‌മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു മലയന്‍കുഞ്ഞ്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത് സംവിധായകന്‍ മഹേഷ് നാരായണനാണ്. അദ്ദേഹം തന്നെയായിരുന്നു ഛയാഗ്രഹണവും എഡിറ്റിങ്ങും.

  Read more about: actress
  English summary
  Malayankunju Actress Nilja Reveals About Fake Auditions And More
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X