ഇനി ബിഗ് ബോസിലേക്കോ? മനസിലുള്ളത് മഞ്ജുവും ഉര്‍വ്വശിയും ചെയ്ത കഥാപാത്രങ്ങള്‍
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ദിവ്യ പ്രഭ. ഈയ്യടുത്തിറങ്ങിയ ചിത്രമായ മാലിക്കിലേയും ദിവ്യ പ്രഭയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ രസകരമായ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ്‍ 3യെക്കുറിച്ചുള്ള ചോദ്യത്തിനാണ് ദിവ്യ പ്രഭ മറുപടി നല്‍കിയിരിക്കുന്നത്.
ഒരുപാട് ആരാധകരുള്ള പരിപാടിയാണ് ബിഗ് ബോസ്. എന്നാല്‍ എല്ലാവരും ബിഗ് ബോസ് മത്സരാര്‍ത്ഥിയാകാന്‍ തയ്യാറാകണമെന്നില്ല. ജനങ്ങള്‍ക്ക് മുന്നില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാമറകളുടെ സാന്നിധ്യത്തില്‍ നൂറ് ദിവസം ജീവിക്കുക എന്നത് ഇത്തിരി ബുദ്ധിമുട്ടുളള കാര്യമാണ്. ഇപ്പോഴിതാ ബിഗ് ബോസ് ഷോയിലേക്ക് ക്ഷണം കിട്ടിയാല്‍ പോകുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ ദിവ്യ പ്രഭ.

ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മറുപടി പറഞ്ഞത്. ഞാന്‍ പോകില്ലെന്നാണ് ദിവ്യ പ്രഭ പറയുന്നത്. എന്തുകൊണ്ടെന്ന ചോദ്യത്തിനും ദിവ്യയ്ക്ക് മറുപടിയുണ്ട്. എനിക്ക് അത് വലിയ എക്‌സൈറ്റ്‌മെന്റൊന്നും ഉണ്ടാക്കില്ല. ഞാന്‍ അവിടെ കംഫര്‍ട്ട് ആയിരിക്കില്ലെന്നും താരം പറയുന്നു. പിന്നാലെ തന്റെ അഭിനയ മോഹങ്ങളെക്കുറിച്ചും താരം മനസ് തുറന്നു.
പഴയ സിനിമകളില്‍ ഉര്‍വ്വശിയും മഞ്ജു വാര്യരുമൊക്കെ ചെയ്ത കഥാപാത്രങ്ങള്‍ ഇപ്പോഴും മനസിലുണ്ടെന്നും അത്തരം കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നാണ് താരം പറയുന്നത്. തന്റെ അഭിനയസാധ്യതയുള്ള, ആഴമുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ദിവ്യ പറയുന്നത്. നടന്‍ വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും താരം തുറന്നു പഞ്ഞു.
ലോക്പാല്‍ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പ്രഭ സിനിമയിലെത്തിയത്. പിന്നീട് ഇതിഹാസ, വേട്ട, ടേക്ക് ഓഫ്, കമ്മാര സംഭവം, തമാശ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. തമാശയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാലിക് ആണ് അവസാനം പുറത്തിരങ്ങിയ ചിത്രം. സീരിയല്‍ രംഗത്തും തിളങ്ങാന്‍ സാധിച്ചിട്ടുണ്ട്.


Click it and Unblock the Notifications