For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അയ്യപ്പനായിട്ട് എന്റെ മുഖമാവും ഇനി ഒരു തലമുറ കാണാൻ പോകുന്നത്; അഭിമാനം തോന്നിയ കഥാപാത്രം': ഉണ്ണി മുകുന്ദൻ

  |

  മാളികപ്പുറം സിനിമയുടെ വിജയാഘോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. ചിത്രം തിയേറ്ററുകളിൽ എത്തി മൂന്നാഴ്ചകൾ കഴിയുമ്പോൾ ചിത്രം 40 കോടിയിലേറെ കളക്ഷൻ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുകയാണെന്നാണ് സൂചന. കുടുംബപ്രേക്ഷകരെല്ലാം ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

  ഡിസംബര്‍ 30 നാണ് ചിത്രം റിലീസ് ചെയ്തത്. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദനെ കൂടാതെ സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി.ജി.രവി തുടങ്ങിയരും ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

  Also Read: രണ്ട് മക്കളെയും ചുമട്ട് പണി എടുത്തും മീൻ പിടിക്കാൻ പോയും വളർത്തി; നൊമ്പരമായി മോളി കണ്ണമാലിയുടെ വാക്കുകൾ

  മാളികപ്പുറം ഗംഭീര പ്രതികരണം നേടി പ്രദർശനം തുടങ്ങുമ്പോൾ സിനിമ തനിക്ക് ലഭിച്ചത് ഭാഗ്യമാണെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ. അയ്യപ്പനായി തന്റെ മുഖമാവും ഇനി ഒരു തലമുറ കാണുകയെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി ഇക്കാര്യം പറഞ്ഞത്.

  'മാളികപ്പുറം ആണ് റീസെന്റലി മനസ്സിൽ തങ്ങി നിൽക്കുന്ന സിനിമ. ആ പടത്തിൽ എനിക്ക് അയ്യപ്പനായിട്ട് അഭിനയിക്കാൻ പറ്റി. വ്യക്തിപരമായി അങ്ങനെയൊക്കെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. കുട്ടിക്കാലം മുതൽ ആഗ്രഹിക്കുന്നതാണ്. സ്‌ക്രീനിൽ അങ്ങനെയൊക്കെ ആയി വരാൻ കഴിഞ്ഞത് ഭയങ്കര ഭാഗ്യമായി കാണുന്നു,'

  'ഇനി ഓരോ മണ്ഢലകാലത്തും ഈ സിനിമ ഇങ്ങനെ ആളുകൾ കാണുമ്പോൾ.., അൽപം സെൽഫിഷ് ചിന്തയാണ് എങ്കിലും, അയ്യപ്പനായിട്ട് എന്റെ മുഖമാവും ഇനി ഒരു തലമുറ കാണാൻ പോകുന്നത്. ഞാൻ ഭയങ്കര ഭക്തനാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു അവസരം കിട്ടിയപ്പോൾ എനിക്ക് അഭിമാനം തോന്നി. അതുകൊണ്ട് തന്നെ ആ കഥാപാത്രം എന്റെ ഹൃദയത്തോടെ ചേർന്ന് നിൽക്കുന്നതാണ്,'

  'മാളികപ്പുറം ഞാൻ വളരെ സന്തോഷത്തോടെ ചെയ്ത സിനിമയാണ്. ദൈവമൊക്കെ ആയി എത്ര സിനിമ ചെയ്യാൻ പറ്റുമെന്ന് അറിയില്ല. അതുകൊണ്ട് തന്നെ മാളികപ്പുറം എനിക്ക് പ്രധാനപ്പെട്ട സിനിമയാണ്,'

  'ഞാൻ ഇതുവരെ ചെയ്ത ഒരു സിനിമകളിലും എനിക്ക് വൗ എന്ന് തോന്നിയിട്ടില്ല. എന്റെ പേഴ്സണാലിറ്റി വെച്ച് എനിക്കങ്ങനെ ചിന്തിക്കാൻ കഴിയില്ല. മറ്റേത് എടുത്ത് ചോദിച്ചത് കൊണ്ട് മാളികപ്പുറം പറഞ്ഞതാണ്. എനിക്ക് എന്നെക്കുറിച്ച് ഭയങ്കര പ്രതീക്ഷകളാണ്. ഞാൻ എന്തൊക്കെയോ ചെയ്യേണ്ട ആളാണ് എനിക്ക് അങ്ങോട്ട് എത്തുന്നില്ല എന്ന തോന്നലൊക്കെയാണ്,'

  'എന്റെ സിനിമ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ അത് നല്ല സിനിമയാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതൊരു മോശം സിനിമയാണ്. ഞാൻ അങ്ങനെയാണ് ചിന്തിക്കാറുള്ളത്. എനിക്ക് വില്ലൻ വേഷം ചെയ്യാനാണ് കൂടുതൽ ഇഷ്ടം. കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. നായകനാകുമ്പോൾ അതില്ല,'

  'കുട്ടിക്കാലം മുതൽ ആസ്മയുടെ പ്രശ്നങ്ങളുണ്ടായിരുന്നു. എന്റെ പ്രൈമറി സ്കൂൾ കാലം മുഴുവനും ഡോക്ടറെ കാണാൻ പോകുന്ന ഓർമകളാണ് ഉള്ളത്. പിന്നീടതു മാറിയെങ്കിലും, കുറച്ച് ശരീരക്ഷമത കൂടിയാൽ നന്നായിരിക്കും എന്നു തോന്നി. അങ്ങനെയാണ് വ്യായാമം തുടങ്ങിയത്. അതോടെ എന്റെ ആത്മവിശ്വാസം കൂടി,'

  'എന്നെ സംബന്ധിച്ച് ജിമ്മിൽ ചെലവഴിക്കുന്ന സമയം വലിയ ഊർജം നൽകും. ടെൻഷൻ മാറി വീണ്ടും മനസ്സും ശരീരവും ഫ്രഷാകും. കരിയറിലും അതു പിന്നീടു ഗുണമായി. മല്ലു സിങ്ങും വിക്രമാദിത്യനും പോലെ എന്റെ ലുക്ക് കണ്ടു എന്നിലേക്കു വന്ന കഥാപാത്രങ്ങളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്,' ഉണ്ണി മുകുന്ദൻ പറഞ്ഞു.

  Also Read: 'മനുഷ്യരേക്കാൾ ഏറ്റവും നല്ലത് നായ്ക്കളാണ്; ഞാൻ കഴിച്ചില്ലേൽ അവരും കഴിക്കില്ല, വിഷമിച്ചാൽ വിഷമിക്കും': ബാല

  തനിക്ക് ഉണ്ണി എന്ന പേര് മാത്രമേ ഇഷ്ടമുള്ളൂ എന്നും നടൻ പറയുന്നുണ്ട്. ഉണ്ണി കൃഷ്ണൻ എന്നാണ് എന്റെ പേര് അത് മാറ്റി അച്ഛന്റെ പേര് കൂടി ചേർത്തത് റിലീസായ ആദ്യ പടത്തിലെ സംവിധായകൻ ബാബു ജനാർദനൻ ചേട്ടനാണ്. എന്റെ പേര് ഒരു നടന് പറ്റിയ പേര് അല്ലെന്ന് ഒക്കെ പറഞ്ഞിരുന്നു. മറ്റു പേരുകൾ പലതും പറഞ്ഞെങ്കിലും എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നില്ലായിരുന്നു,'

  'ഉണ്ണി എന്ന് വിളിച്ചാൽ ഞാൻ തിരിഞ്ഞു നോക്കും. ആദ്യ തമിഴ് പടത്തിൽ എനിക്ക് കൃഷ്ണ എന്ന് മറ്റോ ആയിരുന്നു പേര്. ഒരു അഭിമുഖത്തിൽ എനിക്ക് അഭയ് രാജ് എന്ന് പേരിട്ടിട്ടുണ്ട്, അന്ന് പൃഥ്വിരാജ് ട്രെൻഡ് ആയിരുന്നു,' ഉണ്ണി മുകുന്ദൻ പറഞ്ഞു.

  Read more about: unni mukundan
  English summary
  Malikappuram Actor Unni Mukundan Says That Coming Generation Will See His Face As Ayyappan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X